ആ നിമിഷം തന്നെ കാറിന്റെ ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു…
ഹെഡ്ലൈറ്റ് ഇരുളിനെ തുളച്ച് മുന്നോട്ടു പോയിക്കൊണ്ടിരുന്നു..
തുറന്ന ഡോറിലൂടെ ഒരാൾ പുറത്തേക്കിറങ്ങി……
അരണ്ട വെളിച്ചത്തിൽ അയാളെ താഹിർ കണ്ടു..
നെൽസൺ……… !
താഹിറിന്റെ മുഖം പ്രകാശിച്ചു.
“അളിയോ…… ”
വിളിച്ചു കൊണ്ട് താഹിർ അയാളിലേക്കടുത്തു.
” ശത്രുവല്ല… ”
നെൽസൺ കാറിന്റെ മുൻവശം ചുറ്റി വരുന്നതിനിടയിൽ അജയ് യേയും അഭിരാമിയേയും നോക്കി പറഞ്ഞു……
പരിചയമുള്ളതു പോലെ തോന്നിയ ആ മുഖം മനസ്സിൽ തിരഞ്ഞ് അജയ് മടിച്ചു നിന്നു…
താഹിറിന്റെ മുഖം ഒന്ന് ചുളുങ്ങി…
“അതെന്നാ ഇടപാടാടാ..”
ഇടം കൈയ്യുടെ ചൂണ്ടുവിരൽ ചെവിയിൽ തിരുകി, കറക്കിക്കൊണ്ട് താഹിർ മുന്നോട്ടു വന്നു..
” സീസറിനുള്ളത് സീസറിന്……. ”
അത് ശ്രദ്ധിക്കാതെ നെൽസൺ ബാക്കിലെ ഡോർ തുറന്നു..
അജയ് അഭിരാമിയെ അകത്തേക്ക് കയറ്റാൻ ശ്രമിച്ചതും താഹിർ ഡോർ ചവിട്ടിയടച്ചു.
അടുത്ത നിമിഷം അടിപൊട്ടി…
കവിൾതിരുമ്മി താഹിർ റോഡിലേക്ക് ഒന്നു വേച്ചു…
കൂട്ടാളികൾ പാഞ്ഞു വന്നു…
” അടുത്തു പോകരുത്..”
നെൽസന്റെ മുന്നറിയിപ്പ് വന്നു……
” നെൽസാ…… ഇത് എന്റെ ക്വട്ടേഷനാ… നീ നിന്റെ പാടു നോക്കി പോ… …. ”
” ഇത് ഒടേ തമ്പുരാന്റെ ക്വട്ടേഷനാ താഹിറേ… ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം…… ഇവരെ സേഫ് ആക്കിയിട്ടു വേണം എനിക്ക് മനസ്സമാധാനത്തോടെ ഒന്ന് ഉറങ്ങാൻ… ”
നെൽസൺ പറഞ്ഞു……
” നിന്നെ ഉറക്കിയിട്ടാണെങ്കിലും ഞാനിവരെ കൊണ്ടു പോകും … ”
താഹിർ അവനിലേക്കടുത്തു..
“പുലിയെ പിടിച്ച് കറിവെച്ചു തിന്നുന്ന നാട്ടിൽ വന്ന് പുലിവേഷം കെട്ടി പേടിപ്പിക്കല്ലേ താഹിറേ… ”
പറഞ്ഞു കൊണ്ട് നെൽസൺ കീശയിൽ നിന്നും ഫോണെടുത്തു …
” നീ മൂന്നാർ കടന്ന് പോകണോ എന്ന് ഞാൻ തീരുമാനിക്കും… ഏത് വേണം..?”
നെൽസൺ പറഞ്ഞിട്ട് വാതിൽ തുറന്നു പിടിച്ചു..
അഭിരാമി ആദ്യം കയറി…
ബാഗ് സീറ്റിലേക്കിട്ട് അജയ് പിന്നാലെ കയറി…
തങ്ങളെ രക്ഷപ്പെടുത്താൻ വന്നയാളെ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല…
” നീ പണി മേടിച്ചു കെട്ടും ട്ടോ… “