‘പോടാ എനിക്ക് തമന്നയെ പോലെയാണ് തോന്നിയത്…’
രാഹുലും കൂടെ ചേർന്നു
‘എടാ കാമതവളകളെ.. നിന്റെ ഒക്കെ കാമകണ്ണ് കൊണ്ട് അവളെ ഇങ്ങനെ നോക്കല്ലേ..’
‘നിന്റെ കണ്ണ് പിന്നെ അവളുടെ ബാക്കിൽ ഒട്ടിയാണല്ലോ ഇരുന്നത്.. നീ എന്തായാലും ഇവളെ പ്രൊപ്പോസ് ചെയ്യാൻ പോണില്ല.. അത് കൊണ്ട് ഞാൻ എന്തായാലും അവളെ പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു..’
രാഹുൽ എനിക്കിട്ട് ശരിക്കൊന്ന് വച്ചു. അവനെ കുനിച്ചു നിർത്തി ഒരെണ്ണം കൊടുക്കാൻ വന്നപ്പോൾ ആണ് അഞ്ജലി മിസ്സ് ഞങ്ങളുടെ അടുത്തെത്തിയത് ശ്രദ്ധിച്ചത്.
‘എന്താ ക്ലാസ്സിൽ കയറുന്നില്ലേ..?
മിസ്സ് ചോദിച്ചു
‘ഉണ്ട്..’
ഞങ്ങൾ അനുസരണയോടെ പറഞ്ഞു ക്ലാസ്സിൽ കയറി.. മിസ്സ് ക്ലാസ്സ് എടുക്കുമ്പോളെല്ലാം എന്റെ നോട്ടം അവളിൽ ആയിരുന്നു.. ഏറ്റവും പിന്നിൽ ഒറ്റക്കിരിക്കുന്ന അവളെ നോക്കി ഡെസ്കിൽ തല വച്ചു ഞാൻ കിടന്നു.. മിസ്സ് പഠിപ്പിക്കുന്നതിനിടയിൽ ഇടയ്ക്കൊക്കെ അവളും എന്നെ നോക്കുന്നുണ്ടായിരുന്നു..
ബ്രേക്ക് സമയത്ത് അവളെന്റെ അരികിൽ വന്നപ്പോൾ സ്പോട്ടിഫൈ യിൽ നിന്ന് ഞാൻ ഒരു പാട്ട് ശബ്ദം കുറച്ചു പ്ലേ ചെയ്തു..
“സുരിദാർ അണിന്ത് വന്ത സ്വർഗമേ..
എൻ മീത് കാതൽ വന്തത്..
എപ്പോത് എന്ട്രു കൊഞ്ചം നീ സൊൽവായ..”
ഞാൻ ആ പാട്ട് മനഃപൂർവം ഇട്ടതാണെന്ന് മനസിലാക്കി അവൾ ഒന്ന് മെല്ലെ ചിരിച്ചു.. എന്നിട്ട് ആ പാട്ടിനൊപ്പം പതിയെ ബാക്കി വരികൾ മൂളി..
” വിഴികൾ പാർത്തു കൊഞ്ചം വന്തതു
വിരൽ സേർത്തു കൊഞ്ചം വന്തതു
മുഴു കാതൽ എൻട്രു വന്തത് തെരിയാതെ
അത് തെരിയാതെ… ”
ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർത്ത പാളികൾ കൂടി അലിഞ്ഞു ഇല്ലാതാകാൻ തുടങ്ങിയ ദിവസമായിരുന്നു അത്.. രണ്ട് പേരിലൊരാൾ ഇന്ന് ഇഷ്ടം പറയുമെന്നും മറ്റേയാൾക്ക് അത് നിരസിക്കാൻ കഴിയില്ല എന്നും ഞങ്ങൾക്ക് തോന്നി തുടങ്ങി.. അത് മിക്കവാറും ഞാൻ ആയിരിക്കും എന്ന് എനിക്ക് തോന്നി.. അവളോട് ഇന്നേ ദിവസം പ്രണയം തുറന്നു പറയാതെ ഇരിക്കലാണ് ഞാൻ ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.. തമാശരൂപേണ ഞാൻ പലവട്ടം ഇതിനകം അവളുടെ അടുത്ത് അത് പറഞ്ഞു കഴിഞ്ഞു..