‘അതൊക്കെ നിനക്ക് എങ്ങനെ അറിയാം..’
ദൈവമേ, ഇവൾ ഇപ്പൊ ഉദ്ദേശിച്ചത് അന്നത്തെ ഹോട് ഫോട്ടോയുടെ കാര്യമാണ്. അത് പറഞ്ഞാൽ ഇവൾ ഇപ്പൊ എന്നെ പൊരിക്കും
‘അതിപ്പോ അവളെ കണ്ടാൽ അറിയാമല്ലോ.. ‘
‘ നീ വഴിയേ പോകുന്ന പെണ്ണുങ്ങളെ കുറിച്ച് വേണ്ടാത്തീനം പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് വാങ്ങും അടി..’
ഇഷാനി ഒരു അടി എന്റെ കയ്യിൽ വച്ചു തന്നിട്ടാണ് പറഞ്ഞത്..
‘അതിന് എന്ത് വേണ്ടാതീനമാണ് ഞാൻ പറഞ്ഞത്. ഷേപ്പ് കൊള്ളാമെന്നോ..? അതെങ്ങനെ മോശം ആകും. പെമ്പിള്ളേർ ആകുമ്പോൾ ഷേപ്പ് ഒക്കെ വേണം. അത് കണ്ടാൽ അമ്പിള്ളേർ നോക്കും. ഇല്ലെന്ന് പറയുന്നവർ ഒന്നുകിൽ കള്ളത്തരം പറയുന്നു അല്ലേൽ എന്തെങ്കിലും പ്രശ്നം ഉള്ളവരാകും..’
എന്റെ മറുപടി കേട്ടിട്ട് ഇഷാനി ഒന്നും തിരിച്ചു പറഞ്ഞില്ല. ആ വിഷയം അവൾ അതോടെ ഉപേക്ഷിച്ചു എന്ന് തോന്നി. എന്നാൽ അവൾ മനസ്സിൽ അത് ഉപേക്ഷിച്ചിരുന്നില്ല എന്ന് എനിക്ക് പിറ്റേന്നാണ് മനസിലായത്. അന്ന് ഞാൻ കുറച്ചു ലേറ്റ് ആയാണ് കോളേജിൽ വന്നത്.. ഫസ്റ്റ് പീരീഡ് സുജിത് സാറിന്റെ ആണ്. താമസിച്ചു കയറി നാണം കെടേണ്ട എന്ന് കരുതി ഞാൻ ആ പീരിയഡ് കയറിയില്ല. അടുത്ത പീരീഡ് മിസ്സ് വരുന്നതിന് മുന്നേ ഞാൻ ക്ലാസ്സിൽ എത്തി. ക്ലാസ്സിലേക്ക് കയറുന്നതിനു മുമ്പ് വരാന്തയിൽ നിന്ന രാഹുലിനോടും ആഷിക്കിനോടും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി എന്റെയടുത്തേക്ക് വരുന്നത്..
ഞാനിത് വരെ കണ്ട ഇഷാനിയെ അല്ലായിരുന്നു അവൾ ഇന്ന്. എന്നും ഹൂഡി ധരിച്ചു വരാറുള്ള അവളിന്ന് ഒരു ടൈറ്റ് ചുരിദാർ ആണ് ഇട്ടിരിക്കുന്നത്. അതും ഷോൾ ഇല്ലാതെ ത്രീ ഫോർത്ത് സ്ലീവിട്ട ഒരു ഇളം പച്ച ചുരിദാർ. അവളെ ആദ്യമായ് കാണുന്നത് പോലെ ഞാൻ നോക്കി. ഇതിന് മുമ്പ് അവളുടെ വീട്ടിൽ പോയപ്പോൾ ആണ് ഞാൻ അവളെ ഹൂഡി അല്ലാതെ ഒരു ഡ്രെസ്സിൽ കണ്ടിട്ടുള്ളത്. പക്ഷെ അതൊന്നും ഇത്രയും ഷേപ്പ് അറിയിക്കുന്നത് ആയിരുന്നില്ല.. ബാഗ് തൂക്കി തല കുനിച്ചു മാത്രം ഞാൻ കണ്ടിട്ടുള്ള ഇഷാനി ഇപ്പൊ എന്റെ നേരെ പ്രസരിപ്പോടെ നടന്നു വരുന്നത് ഒരു സ്വപ്നം പോലെ ഞാൻ കണ്ടു.