കാര്യം മനസിലാകാതെ കൺഫ്യൂഷൻ ആയി ഇഷാനി ചോദിച്ചു
‘ഞാൻ അവൾക്ക് ഒരു ഹെല്പ് ചെയ്തു കൊടുത്തു.. അതിന്..’
‘ഹെല്പ് ചെയ്താൽ ആണ് താങ്ക്സ് പറയുന്നത് എന്നെനിക്ക് അറിയാം. എന്ത് ഹെല്പ് ആണ് ചെയ്തത് എന്നാണ് ചോദിച്ചത്.. അത് പറയാൻ പറ്റുവാണേൽ പറ..’
ഇഷാനിയുടെ സ്വരം വീണ്ടും പിണക്കത്തിലേക്ക് പോകുന്നത് ഞാൻ കണ്ടു..
‘ഞാൻ അവളുടെ കാമുകന്റെ അക്കൗണ്ട് ഒന്ന് ഹാക്ക് ചെയ്തു കൊടുത്തു. കാമുകൻ അല്ല, ഇപ്പോൾ എക്സ്..’
‘അതൊക്കെ എന്തിന്..?
‘അവൾക്ക് അവനെ എന്തോ സംശയം തോന്നിയിട്ട്. സംഭവം സത്യമായിരുന്നു. അവൻ അവളെ ചതിക്കുവായിരുന്നു. ഇപ്പോൾ അവർ ബ്രേക്കപ്പ് ആയി. അത് വന്നു എന്നോട് പറയുവായിരുന്നു…’
‘ഓ പ്രേമനൈരാശ്യം കൊണ്ടാണോ അവളുടെ മുഖം വല്ലാതെ ഇരുന്നത്.. ‘
‘അതേ.. എന്നാലും അവൻ ആ കൊച്ചിനെ ചതിക്കാൻ ഒക്കെ എങ്ങനെ മനസ്സ് വന്നോ..?
ഞാൻ ചുമ്മാ ഒന്ന് ഇട്ടു നോക്കി
‘പിന്നെ.. ഭയങ്കര പാവം അല്ലെ..’
ഇഷാനി അതിൽ ശരിക്കും കൊത്തി
‘സ്വഭാവം അലന്ന ആണേലും കാണാൻ കിടുവല്ലേ…’
‘ആ കുഴപ്പമില്ല..’
ഇഷാനി അത് അംഗീകരിക്കാത്ത മട്ടിൽ പറഞ്ഞു
‘കുഴപ്പമില്ലെന്നോ.. അവൾ കാണാൻ അടിപൊളി തന്നെയാണ്…’
‘എന്നാൽ അവളെ അങ്ങ് പോയി പ്രേമിക്ക്.. ഇപ്പോൾ അവൾക്ക് കാമുകനും ഇല്ലല്ലോ..’
ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു..
‘വേണേൽ നോക്കാം.. നീ പറഞ്ഞ പോലെ ഇപ്പൊ മുട്ടിയാൽ സെറ്റ് ആകാനും ചാൻസ് ഉണ്ട്..’
ഞാനൊരു തമാശ പോലെ പറഞ്ഞതാണ് എങ്കിലും അത് പറഞ്ഞപ്പോ അവളെന്നെ ദഹിപ്പിക്കുന്ന പോലെ നോക്കി. അപ്പൊ ഇവൾക്ക് എന്തെങ്കിലും ഉള്ളിൽ ഉണ്ടെങ്കിൽ ഇപ്പൊ തന്നെ അത് പുറത്ത് ഇടീക്കണം..
‘അവളുടെ ഗ്ലാമറിനു ഞാൻ ചേരുമോ ഇഷാനി..?
‘അവൾക്ക് അതിന് എന്ത് ഗ്ലാമർ ഉണ്ടെന്നാണ് ഈ പറയുന്നത്..?
ഇഷാനിയുടെ ഒരിക്കലും കണ്ടിട്ടില്ലാത്ത കുശുമ്പിന്റെ മുഖം ഞാനിപ്പോൾ കണ്ടു.
‘ അവൾക്കോ..? ഈ കോളേജിൽ അവളുടെ അത്രയും ലുക്ക് ഉള്ള വേറെ കൊച്ചുണ്ടോ..? സത്യം പറയാല്ലോ അവളുടെ ലുക്കും ഷേപ്പും ഒന്നും ഇപ്പോളത്തെ മലയാളം സിനിമ നടിമാർക്ക് പോലുമില്ല..’