ഇഷാനി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. അവൾ എന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസിലായില്ല
‘ആരുടെ നോട്ടം. നീ ആരെ കുറിച്ചാണ് പറയുന്നത്..?
ഞാൻ ചുറ്റും നോക്കി
‘പതുക്കെ പുറകിലേക്ക് നോക്ക്. രണ്ട് പേര് നമ്മളെ തന്നെ കുറെ നേരമായി നോക്കുന്നുണ്ട്..’
ഞാൻ മെല്ലെ തല തിരിച്ചു പിറകിലേക്ക് നോക്കിയപ്പോൾ ഒരു ജീപ്പിന്റെ അടുത്ത് ഒരു കറുത്ത ഷർട്ട് ഇട്ട മെലിഞ്ഞു പ്രായം അയ ഒരാളും അയാളുടെ കൂടെ കുറച്ചു വണ്ണമുള്ള മറ്റൊരുത്തനും ഞങ്ങളെ തന്നെ നോക്കികൊണ്ട് ഇരിക്കുന്നു..
‘സദാചാരം ടീംസ് ആണ്.. ശരിക്കും ഒന്ന് കൊടുത്താലോ..?
ഞാൻ ചുമ്മാ അവളോട് ചോദിച്ചു
‘ഓ അതൊന്നും വേണ്ട. നമുക്ക് പോയേക്കാം. ഇവരെ ഒക്കെ മൈൻഡ് ചെയ്താൽ ആണ് പ്രശ്നം..’
‘എന്നാലും അവരുടെ നോട്ടം കണ്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നു… രണ്ടെണ്ണം പറഞ്ഞിട്ട് തന്നെ കാര്യം..’
ഞാൻ ദേഷ്യത്തിൽ ചാടി എഴുന്നേറ്റു. അപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുമെന്ന് ഇഷാനിക്ക് മനസിലായി.
‘വേണ്ട. മതി… നമുക്ക് പോവാം.. അവരെ കണ്ടിട്ട് തന്നെ എനിക്ക് പേടി ആവുന്നു.. വാ പോവാം..’
അവളെന്റെ കയ്യിൽ ചുറ്റി പിടിച്ചു.. പക്ഷെ ഞാൻ റോഡ് ക്രോസ്സ് ചെയ്തു അവർക്ക് അരികിലേക്ക് നടന്നു. ഇഷാനി മാക്സിമം ബലം കൊടുത്തു എന്നെ പിന്നിലേക്ക് വലിക്കാൻ നോക്കുന്നുണ്ട്. പക്ഷെ ഞാൻ നടക്കുന്നതിന് ഒപ്പം അവൾ കൂടെ വരുന്നത് അല്ലാതെ അവൾ കയ്യിൽ പിടിച്ചു വലിക്കുന്ന കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല..
‘ഇനി വഴക്കിന് ഒന്നും പോവില്ല എന്ന് എന്നോട് പറഞ്ഞതല്ലേ.. പ്ലീസ് നമുക്ക് പോവാം.. കഷ്ടം ഉണ്ട്.. പ്ലീസ് പ്ലീസ്…’
ഇഷാനി എന്നോട് വല്ലാതെ കെഞ്ചി. പക്ഷെ അത് കാര്യം ആക്കാതെ ഞാൻ അവരുടെ മുന്നിൽ ചെന്നു. ഇഷാനി പേടിച്ചു വിറച്ചു ഒരു എന്റെ കയ്യിൽ കൈ കോർത്തു നിൽക്കുവാണ്..
‘എന്താ കുറെ നേരം ആയല്ലോ ഞങ്ങളെ തന്നെ നോക്കുന്നു.. ഞങ്ങൾ എന്താ തുണി ഇല്ലാതെ ആണോ ഇരിക്കുന്നെ അവിടെ..?