‘അതൊന്നുമല്ല..’
അവൾ പറഞ്ഞു
‘നിന്നെ ഇങ്ങനെ മൂഡോഫ് ആയി കാണാറില്ല.. അതോണ്ട് ചോദിച്ചതാ..’
ലക്ഷ്മിക്ക് തന്റെ ഉള്ളിൽ ഉള്ളത് ആരോടെങ്കിലും പറയണം എന്ന് തോന്നി.
‘ഞാൻ ബ്രേക്കപ്പ് ആകാൻ പോകുവാ..’
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോൾ അതാണ് ഇവളുടെ വിഷമത്തിന് കാരണം.. അല്ലാതെ ഞാൻ അല്ല. അർജുന് ആശ്വാസം ആയി.
‘എന്താണ് വീട്ടിൽ എന്തെങ്കിലും പ്രശ്നം…?
ഞാൻ അവളോട് ചോദിച്ചു
‘അതൊന്നുമല്ല.. അവൻ എന്നെ ചീറ്റ് ചെയ്യുവാണ് എന്ന് തോന്നി..’
‘ചീറ്റ് ചെയ്യുവാ എന്ന് തോന്നിയത് അല്ലെ.. ചീറ്റ് ചെയ്തോന്ന് ഉറപ്പില്ലല്ലോ..?
‘അവൻ ശരിക്കും എന്നെ പറ്റിക്കുവാ.. അവന് വേറൊരു പെണ്ണുമായി കണക്ഷൻ ഉണ്ട്. പക്ഷെ എന്റെ അടുത്ത് അത് സമ്മതിച്ചു തരുന്നില്ല. എന്റെ ഫ്രണ്ട് അവനെയും ആ പെണ്ണിനേയും ഒരിടത്തു വച്ചു കണ്ടതാണ്..’
‘നീ ഏതോ ഫ്രണ്ട് പറയുന്ന കേട്ടത് വച്ചു മാത്രം അവനെ അവിശ്വസിക്കരുത്..’
‘അവൾ എന്റെ അടുത്ത് കള്ളത്തരം പറയണ്ട കാര്യമില്ല.. അത് സത്യം ആണ്..’
‘എങ്കിലും എന്തെങ്കിലും തെളിവ് ഇല്ലാതെ നീ അത് പൂർണമായി വിശ്വസിക്കരുത്..’
അവളോട് ഞാൻ പറഞ്ഞു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നതിന് ശേഷം അവൾ എന്നോട് മടിച്ചു കൊണ്ട് ചോദിച്ചു
‘നിനക്ക് എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ..?
‘എന്ത് ഹെല്പ് ആണ് നിനക്ക് വേണ്ടത്..?
അവളെന്താണ് ചോദിക്കുന്നത് എന്നോർത്ത് എനിക്ക് സംശയം ആയി. അവളുടെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞു കിടക്കുവാണ്. അല്ലെങ്കിൽ എന്നോട് ഹെല്പ് ചോദിക്കില്ല.
‘അവന്റെ ഇൻസ്റ്റ എനിക്ക് ഒന്ന് ഹാക്ക് ചെയ്തു തരുമോ..? നീ അന്ന് എന്റെ ഫോൺ ഹാക്ക് ചെയ്തില്ലേ..?
ഞാൻ അവളുടെ ഫോൺ ഹാക്ക് ഒന്നും ചെയ്തിട്ടില്ലായിരുന്നു. എന്നാണേലും അവളെന്നെ ഒരു ഹാക്കർ ആയാണ് കരുതിയിരിക്കുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ കരുതി.
‘പണി ആകുമോ…?
ഞാൻ സംശയത്തോടെ ചോദിച്ചു