കൃഷ്ണ കുഴഞ്ഞ ശബ്ദം മറച്ചു വയ്ക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.
‘ടാബ്ലേറ്റ് വെല്ലോം വേണോ..?
‘വേണ്ട എനിക്ക് ഒന്ന് കിടന്നാൽ മതി..’
‘നീ തന്നെ ആണോ വന്നത് എന്നിട്ട്..’
പദ്മ സംശയത്തോടെ അവളോട് ചോദിച്ചു
‘അതേ..’
കോപ്പ്..! അവൾ തന്നെ ആണ് വന്നതെന്ന് പറയുന്നു.. ഞാൻ അപ്പൊ ഇനി ഈ വീട്ടിൽ നിന്ന് എങ്ങനെ പുറത്തിറങ്ങും തെണ്ടി.. ടോയ്‌ലെറ്റിൽ ഇറങ്ങി ഫ്ലഷ് അടിച്ചു പോകണോ..? എനിക്ക് ടെൻഷൻ ആയി. മുഖം പൊത്തി ഇറങ്ങി ഓടിയാലോ.. മൈര് നേരം വെളുക്കുമ്പോൾ തന്നെ ഓരോ വള്ളികൾ.. ടോയ്‌ലെറ്റിൽ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം ഇപ്പോളും കേൾക്കാം.. ബാത്‌റൂമിൽ ആരെങ്കിലും ഉണ്ടോന്ന് അവൾക്ക് സംശയം തോന്നി കയറി വരുമോ..? പക്ഷെ അതുണ്ടായില്ല. കൃഷ്ണ ബാത്രൂം യൂസ് ചെയ്തത് ആണെന്ന് കരുതി പദ്മ തിരിച്ചു പോയി. ഞാൻ മെല്ലെ ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങി. കൃഷ്ണ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു..
റൂമിൽ നിന്നും പുറത്തിറങ്ങി മെല്ലെ താഴെ ഹാളിലേക്ക് നോക്കിയപ്പോൾ അവിടെ ഒരുത്തൻ ഇരിക്കുന്നത് കണ്ടു. ബനിയൻ ഒക്കെ ധരിച്ചു ഒരു ജിമ്മൻ. പദ്മ അവനടുത്ത് നിന്ന് സംസാരിക്കുക ആണ്. ഞാൻ പതിയെ സ്റ്റെയറിന്റെ അവിടെ എന്ത് ചെയ്യണം എന്നറിയാതെ നിന്ന്. ഒന്നും അറിയാത്ത പോലെ താഴെ ഇറങ്ങി ചെന്നാലോ.. അവൾ ചോദിച്ചാൽ സത്യം പറയണം. അല്ലെങ്കിലും ഞാൻ കള്ളത്തരം ഒന്നും കാണിച്ചില്ലല്ലോ.. ജിമ്മിൽ വച്ചു ഞാൻ ഇവളെ കുറെ വായ് നോക്കിയിട്ട് ഉണ്ടായിരുന്ന കൊണ്ട് ഇവൾക്ക് എന്നെ പരിചയം കാണും. ഞാൻ കൃഷ്ണയേ ഡ്രിങ്ക്സ് അടിപ്പിച്ചു ഇവിടെ കൊണ്ട് വന്നു ആക്കി എന്ന് അറിയുമ്പോ ഇവൾ ചൂടാകില്ലേ…? ലക്ഷ്മി ഇതറിഞ്ഞാൽ പഴയ ദേഷ്യം കൂടെ വച്ചു പണി തരുമോ..?
എന്ത് ചെയ്യണം എന്നറിയാതെ സ്റ്റെപ്പിന്റെ അവിടെ ആലോചനനിമഗ്നനനായി നിന്നപ്പോൾ ആണ് അവർ സ്റ്റെപ്പ് കയറി വരുന്നത് ഞാൻ കണ്ടത്. എന്തോ പൊട്ടബുദ്ധിയിൽ ഞാൻ മുകളിലേക്ക് ശബ്ദം ഉണ്ടാക്കാതെ ഓടി കയറി. കൃഷ്ണയുടെ റൂമിൽ എന്നെ കണ്ടാൽ സീനാണ്. എന്നാൽ അവർ വന്നത് ഞാൻ നിൽക്കുന്ന മൂന്നാം നിലയിലേക്കാണ്. പെട്ടന്നുള്ള വെപ്രാളത്തിൽ ഞാൻ അടുത്ത് കണ്ട ഒരു മുറിയിലേക്ക് ഓടി കയറി. റൂം ലോക്ക് അല്ലായിരുന്നു. എന്റെ നല്ല സമയം ആയത് കൊണ്ട് അവർ കൃത്യമായി ആ റൂമിലേക്ക് തന്നെ വന്നു. പണ്ടാരം അടങ്ങാൻ ഇത് പദ്മയുടെ മുറിയാണ്.. അവൾ എന്നെ കാണുന്നതിന് മുന്നേ തന്നെ ഞാൻ ബാൽക്കണിയുടെ വാതിൽ തുറന്ന് അവിടേക്ക് ഇറങ്ങി നിന്നു. വാതിൽ മെല്ലെ ചാരിയതിന് ശേഷം സെക്യൂരിറ്റി തല കാണാതെ ഇരിക്കാൻ ഞാൻ അവിടെ കുമ്പിട്ടിരുന്നു. ഇങ്ങനെ ഒളിച്ചു കളിക്കണ്ട ആവശ്യമുണ്ടോ, മര്യാദക്ക് നേരെ ഇറങ്ങി പോയാൽ മതിയായിരുന്നു.. കൃഷ്ണ അപ്രതീക്ഷിതമായി കിസ്സ് ചെയ്തതോടെ എന്റെ റിലെ ഒക്കെ പോയോ എന്ന് എനിക്ക് തന്നെ സംശയം ആയി. റൂമിൽ കയറിയ ഉടൻ രണ്ട് പേരും കതക് അടച്ചു. മൈര് ഞാൻ പെട്ടല്ലോ. അവർ ബാൽക്കണിയിലേക്ക് എങ്ങാനും വന്നാൽ എന്ത് ചെയ്യും ഞാൻ.. താഴെ ചാടി ചത്താലോ…?