കൃഷ്ണയേ താങ്ങി പിടിച്ചു പരുങ്ങി നിൽക്കുന്ന എന്നെ കണ്ടു അങ്കിൾ ചോദിച്ചു
‘അത്.. എന്റെ ഒരു ഫ്രണ്ട് ആണ്.. കുറച്ചു അധികം കഴിച്ചപ്പോ ഒന്ന് ലിഫ്റ്റ് കൊടുക്കാൻ വന്നതാണ്.. വേറെ ഫ്രണ്ട്സും ഉണ്ട്.. ‘
ഞാൻ തിരിഞ്ഞു അവളുടെ കൂട്ടുകാരികളെ നോക്കിയപ്പോൾ ഒരുത്തിയെയും കാണുന്നില്ല. പിശാചുക്കൾ ഒക്കെ എവിടെ പോയി..?
‘വേറെ കുഴപ്പം ഒന്നുമില്ലല്ലോ..? വണ്ടി വല്ലോം വേണോ..?
എന്റെ പരുങ്ങൽ കണ്ടു വീണ്ടും അങ്കിൾ ചോദിച്ചു..
‘ഹേയ് വേറെ ഒരു പ്രശ്നവും ഇല്ല.. വണ്ടി ഉണ്ട്.. പിന്നെ.. ഇത്…’
ഞാൻ പറയാൻ ഒന്ന് മടിച്ചു
‘വീട്ടിൽ പറയല്ലെന്നു ആവും.. ഇല്ല.. ‘
അങ്കിൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.. ഭാഗ്യം പുള്ളി പറയില്ല എന്ന് പറഞ്ഞാൽ പറയില്ല.. കാര്യം എന്റെ തല്ലുകൂടി നടക്കുന്ന സ്വാഭാവമൊക്കെ കുടുംബത്തിൽ എല്ലാവർക്കും അറിയാമെങ്കിലും എന്റെ സ്ത്രീവിഷയസംബന്ധിയായ ഒന്നും കുടുംബത്തിൽ ആർക്കും അറിയില്ല. കൃഷ്ണയേ കാറിൽ കയറ്റിയപ്പോളാണ് അവളുടെ കൂട്ടുകാരികൾ എല്ലാം വന്നത്..
‘നീയൊക്കെ എവിടെ ആയിരുന്നു.. ആരെങ്കിലും ഒന്ന് കേറ്..’
ഞാൻ ധൃതി പിടിച്ചു. ഇവളെ വീട്ടിൽ എത്തിച്ചിട്ട് ഇവിടെ വരെ വന്നു വീണ്ടും വണ്ടി എടുക്കണം. അതോർത്തപ്പോ മടുപ്പ് തോന്നി. എന്നാൽ അവളുടെ ഫ്രണ്ട്സ് ആകെ മടിച്ചു നിൽക്കുക ആണ്..
‘ആഹാ ഇപ്പൊ എല്ലാത്തിനും പേടി ആയോ.. എല്ലാം കൂടെ എന്റെ തലയിൽ വച്ചിട്ട് മുങ്ങുവാണല്ലേ.. ഇവൾക്ക് ബോധം വരുമ്പോ നിന്റെ ഒക്കെ കൂടെയുള്ള കമ്പിനി ഞാൻ നിർത്തിക്കും..’
ദേഷ്യം വന്നത് കൊണ്ട് ഞാൻ രണ്ടാമത് അവരെ വിളിക്കാൻ പോയില്ല. കൃഷ്ണയുടെ വീട്ടിലേക്ക് പോകുന്ന വഴി എല്ലാം അവൾ വള വളാന്ന് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. ഇടയ്ക്ക് പലയിടത്തും നിർത്തണം എന്ന് അവൾ വാശി പിടിച്ചിങ്കിലും ഞാൻ നിർത്തിയില്ല. വണ്ടി നേരെ അവളുടെ വീട്ടിൽ ചെന്നു. ഞാൻ കാറിൽ നിന്ന് ഇറങ്ങി. സെക്യൂരിറ്റി എന്നെ തന്നെ നോക്കുന്നുണ്ട്. ഞാൻ പതിയെ കൃഷ്ണയുടെ ഡോർ ഓപ്പൺ ചെയ്തു. അവൾ തനിയെ ഇറങ്ങി. അവൾ മര്യാദക്ക് നടക്കുവാണേൽ വെള്ളമടിച്ചിട്ടുണ്ടെന്ന് പുള്ളിക്ക് മനസിലാവില്ല.. ആടല്ലേ മൈരേ.. ഞാൻ മനസ്സിൽ പ്രാർഥിച്ചു.. പക്ഷെ അവൾ ആടി.. വീഴാൻ പോകുന്നതിന് മുന്നേ ഞാൻ കയറി പിടിച്ചു. സെക്യൂരിറ്റിക്ക് മനസിലായി അവൾ ഫിറ്റ് ആണെന്ന്. ഇനി ഞാൻ കൊണ്ട് കുടിപ്പിച്ചത് ആണെന്ന് കരുതി കാണുമോ..? എന്തായാലും പിന്നെ അയാളെ നോക്കാതെ ഞാൻ ചെന്നു കോളിങ് ബെല്ല് അടിച്ചു. അവിടത്തെ സെർവന്റ് ആണ് വാതിൽ തുറന്നത്. കൃഷ്ണയുടെ കോലം കണ്ടു അവർ സഹായിക്കുമെന്ന് കരുതി എങ്കിലും അവർ കതക് തുറന്നിട്ട് തിരിച്ചു പോയി.. അപ്പൊ ഇവളെ റൂമിൽ എത്തിക്കണ്ട പണി എനിക്ക് തന്നെ. പണ്ടാരം അടങ്ങാൻ ഇവളുടെ മുറി രണ്ടാം നിലയിൽ ആണ്.. അവളെയും കൊണ്ട് പടി കയറാൻ ബുദ്ധിമുട്ട് ആയിട്ട് താഴെ ഉള്ള ഒരു റൂമിലേക്ക് ഞാൻ കൊണ്ട് പോയപ്പോ മോളിൽ തന്നെ പോണം എന്ന് അവൾ നിർബന്ധം പിടിച്ചു.. ഏത് നേരത്താണോ എനിക്ക് ഈ കുരിശ് ചുമക്കാൻ തോന്നിയത്.. അവളെ താങ്ങി രണ്ട് പടി കയറ്റുമ്പോ ഇവൾ ആടി ഒരു പടി പുറകിൽ ഇറങ്ങും. എനിക്കാണേൽ ഇവളെ താങ്ങി നടുവ് വേദനിക്കാൻ തുടങ്ങി. അവസാനം വേറെ ആരും കാണുന്നില്ല എന്ന് ഉറപ്പിച്ചു ഞാൻ അവളെ എന്റെ കയ്യിൽ കോരിയെടുത്തു.. അവൾക്ക് വലിയ കനം ഒന്നും ഇല്ലാത്തത് കൊണ്ട് പടി കയറാൻ പിന്നെ ബുദ്ധിമുട്ട് അത്രക്ക് ഇല്ലായിരുന്നു. എടുത്തു പൊക്കി അവളുടെ റൂമിൽ കൊണ്ട് കിടത്തി. പക്ഷെ കിടക്കാതെ അവൾ വീണ്ടും എന്റെ അടുക്കലേക്ക് എണീറ്റു വന്നു…