റോക്കി 2 [സാത്യകി]

Posted by

 

‘സോറി…’

അവൾ ചുണ്ടിന്റെ കോണിൽ ഒരു മന്ദഹാസം വരുത്തി എന്റെ കയ്യിൽ പിടിച്ചു. ഞാൻ ആ കൈ ബലമായി വിടുവിച്ചു തിരിച്ചു കോളേജിലേക്ക് നടന്നു. ഇഷാനി എന്റെ പുറകെ ഓടി വന്നു. ഞാൻ നല്ല വേഗത്തിൽ നടന്നു. എന്റെ ഒപ്പം എത്താൻ അവൾക്ക് ചെറുതായി ഓടേണ്ടി വന്നു. എന്റെ മുഖത്ത് ഒരു ചെറിയ ചിരി വന്നു പോയി. അത് ഇഷാനി കണ്ടു. എനിക്ക് അവളോട് ശരിക്കും ദേഷ്യം ഒന്നുമില്ല എന്ന് അവൾക്ക് മനസിലായി. ഞാൻ തിരിച്ചു ബൈക്ക് വച്ച സ്‌ഥലത്തു എത്തി. ബൈക്കിൽ കയറി അവളെ മൈൻഡ് ആക്കാതെ ഞാൻ വണ്ടിയൊടിച്ചു കോളേജിലേക്ക് പോയി. ആ പ്രവൃത്തി അവളെ ചെറുതായ് വേദനിപ്പിച്ചിരിക്കണം. അവൾ പതിയെ നടന്നു കോളേജിൽ എത്തിയപ്പോൾ ഞാൻ ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലിൽ അവളെയും കാത്ത് ഒരു ചെറു പുഞ്ചിരിയോടെ ഇരിപ്പുണ്ടായിരുന്നു. ഇഷാനി വന്നു എന്നോട് ചേർന്നിരുന്നു. അവളുടെ ശരീരത്തിലെ ഗന്ധം എന്നെ സത്യം പറഞ്ഞാൽ മൂഡ് ആക്കി. എന്റെ പുറകെ ചെറുതായ് ഓടിയത് കൊണ്ട് ഇഷാനി കുറച്ചു വിയർത്തിട്ടുമുണ്ടായിരുന്നു. ആ ഗന്ധവും അവളുടെ വിയർത്ത മുഖവും കഴുത്തും ഒക്കെ എന്റെ കാമ ഹോർമോൺകളെ വിളിച്ചുണർത്തി. അവളറിയാതെ ഞാൻ ശരിക്കും അവളെ ആസ്വദിച്ചു. എന്ത് രസമാണീ പണ്ടാരത്തെ കാണാൻ..!! ഞാൻ മനസിൽ അവൾക്കൊരു കടിയുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു. എന്റെ ചിന്ത മനസിലാക്കിയത് പോലെ അവളെന്നെ കുസൃതിയോടെ നോക്കി. മനസിനെ നിയന്ത്രിച്ചു പോക്കറ്റിൽ നിന്നും ലക്ഷ്മിയുടെ ഫോൺ ഓണാക്കി ഗാല്ലറി തുറന്നു ഞാൻ ആ ഫോൺ ഇഷാനിയുടെ കയ്യിൽ കൊടുത്തു.

ഇഷാനി ഒരു മരവിപ്പോടെ ആ ഗാല്ലറിയിലെ അവളുടെ ചിത്രങ്ങൾ നോക്കി. അവളുടെ പ്രൈവസിയേ മാനിച്ചു അർജുൻ ഫോണിൽ നിന്നും മുഖം തിരിച്ചാണ് ഇരിക്കുന്നത്. അത് കൊണ്ട് ഫോണിൽ ഇഷാനി അവളുടെ ഫോട്ടോ ഓപ്പൺ ആക്കിയത് അർജുൻ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല… ഇഷാനി സ്ലൈഡ് ചെയ്തു നോക്കി. അവളുടെ ഒമ്പത് ഫോട്ടോസ് ആണ് ഫോണിൽ ഉള്ളത്. ചിലത് ബ്ലർ ആയിരുന്നു. ചിലതിൽ അവളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇഷാനി ആ ഫോണിൽ തന്റെ നഗ്നത കാണിക്കുന്ന ചിത്രങ്ങളെ ഒരു നെടുവീർപ്പോടെ കണ്ടു. ദൈവം തന്നെ കൈവിട്ടിട്ടില്ല എന്ന് ഇഷാനിക്ക് ശരിക്കും തോന്നി തുടങ്ങി. കോളേജിൽ ചേർന്നപ്പോൾ മുതലുള്ള പല സംഭവങ്ങളും അവളിലെ ഈശ്വരവിശ്വാസത്തെ തളർത്താൻ പോന്നത് ആയിരുന്നു. എന്നാൽ ഇപ്പോൾ ഈ നിമിഷം അവൾ പ്രാർഥിക്കാറുള്ള സകല ദൈവങ്ങളും അവളുടെ പ്രാർഥന കേട്ടു എന്ന് അവൾക്ക് തോന്നി. ദൈവം വിളി കേട്ടത് ആറടി നീളവും നീണ്ട മുടിയും കട്ടതാടിയും ഒക്കെ ഉള്ള ഒരാളുടെ രൂപത്തിൽ ആയിരുന്നു എന്ന് മാത്രം. അഞ്ചടി പതിനൊന്നു ഇഞ്ചിൽ കുറച്ചു കുരുത്തക്കേടും തന്റെടവും ഒക്കെയുള്ള സാധാരണ മനുഷ്യൻ മാത്രം ആയിരുന്നു അവൾ ദൈവദൂതൻ ആയി കരുതിയ അർജുൻ.

Leave a Reply

Your email address will not be published. Required fields are marked *