ഉറക്കം ഉണർന്ന ഇഷാനി എന്റെ തോളിൽ നിന്നും ഇഷാനി മെല്ലെ അടർന്നു മാറി. ഒരു ജാള്യതയോടെ അവൾ എന്നോട് സോറി പറഞ്ഞു. അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് ഞാൻ എഴുന്നേറ്റു..
‘തിരിച്ചു പോയേക്കാം.. ഇവർ ഇന്നിനി വിടുമെന്ന് തോന്നുന്നില്ല. വൈകിട്ട് ബസ് ഓടി തുടങ്ങുമ്പോ ഞാൻ പൊക്കോളാം..’
ഇഷാനിയുടെ പ്രതീക്ഷകൾ അസ്തമിച്ചു തുടങ്ങി..
‘നീ കുറച്ചു സ്ട്രോങ്ങ് ആയിട്ട് നിന്നാൽ നമുക്ക് തിരിച്ചു പോകേണ്ടി വരില്ല..’
‘ഞാൻ എങ്ങനെ സ്ട്രോങ്ങ് ആകണമെമെന്ന്..?
ഇഷാനിക്ക് ഒന്നും മനസിലായില്ല.
‘ബൈക്കിൽ കയറി എന്നെ കെട്ടിപ്പിടിച്ചു ഇരിക്കണം. കണ്ണടച്ചോണം.. എന്ത് കേട്ടാലും കൈ വിടുകയോ കണ്ണ് തുറക്കുകയോ ചെയ്യരുത്..’
‘നമ്മൾ എന്ത് ചെയ്യാൻ പോകുകയാ…’
എന്റെ പറച്ചിൽ കേട്ട് ഇഷാനിക്ക് പേടിയായി.. ഞാൻ വളരെ ശാന്തമായി അവൾക്ക് മറുപടി കൊടുത്തു
‘നമ്മൾ കല്യാണം കൂടാൻ പോകുവാ..’
ഞാൻ പറഞ്ഞത് പോലെ തന്നെ ഇഷാനി ബൈക്കിൽ വന്നു എന്റെ പിന്നിൽ കയറി ഇരുന്നു. ഇത്തവണ ബാഗിൽ അല്ല എന്നെ ആണ് അവൾ കെട്ടിപ്പിടിച്ചു ഇരുന്നത്..
‘കുറച്ചു കൂടെ മുറുക്കെ പിടിക്ക്..’
ഞാൻ അവളുടെ കൈ എന്റെ വയറിൽ മുറുക്കി.. എന്നിട്ട് അവിടെ നിന്ന പാർട്ടിക്കാരിൽ ഒരുവനോട് പാർട്ടി ഓഫീസ് എവിടെ ആണെന്ന് തിരക്കി. ഞങ്ങൾ അങ്ങോട്ട് പോകാനാണ് ബൈക്കിൽ കയറിയത് എന്ന് അവൻ കരുതി. ബാക്കിയുള്ളവർ ഇപ്പൊ വന്ന കാറുകാരുമായി തർക്കത്തിൽ ആയത് കൊണ്ട് ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. റോഡിനു കുറുകെ അവർ വച്ച തടസ്സങ്ങളിൽ ബൈക്കിനു പോകാനുള്ള ഒരു ചെറിയ ഗ്യാപ് ഉണ്ട്. അതിലൂടെ മുട്ടാതെ കടന്ന് പോയാൽ ഞങ്ങൾക്ക് മുന്നോട്ടു പോകാം.. മുട്ടിയാൽ…?
അടുത്തത് അവിടെ നിന്നവർ കേട്ടത് എന്റെ ബൈക്കിന്റെ മുരൾച്ച ആയിരുന്നു.. അവർ തിരിഞ്ഞു എന്നിലേക്ക് ശ്രദ്ധ തിരിച്ചപ്പോളേക്കും ഞങ്ങൾ അവർ വച്ച ബാരിക്കേട് കടന്നു കഴിഞ്ഞിരുന്നു..
തായോളി… എന്നൊരു വിളി ഞാൻ പിന്നിൽ നിന്നും കേട്ടു.. ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോൾ ഒരുവൻ കയ്യിൽ ഒരു കല്ലുമായി ഞങ്ങൾക്ക് നേരെ എറിയുന്നതാണ് കണ്ടത്. മൈരന് നല്ല ഉന്നം ഇല്ലാഞ്ഞത് കൊണ്ട് ചത്തില്ല.. ഈ സമയം ഇഷാനി എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിച്ചിരിക്കുകയായിരുന്നു. അവളുടെ ആദ്യത്തെ ഹഗ് ഈ സമയത്തു ആയത് കൊണ്ട് നല്ലരീതിയിൽ ആസ്വദിക്കാൻ പറ്റാത്തതിൽ എനിക്കൊരു വിഷമം തോന്നി. ഞങ്ങൾ മുന്നോട്ടു വേഗത്തിൽ പോകുമ്പോളാണ് പിന്നിൽ അവർ കാറിൽ വരുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞങ്ങളെ അങ്ങനെ വെറുതെ വിടാൻ അവർക്ക് ഉദ്ദേശമില്ല.. ഞാൻ പതിയെ വണ്ടി സ്ലോ ആക്കി.. അവർ ഞങ്ങളുടെ അടുത്തെത്താറായി. അവരുടെ പിന്നിലെ ബഹളം കേട്ട് ഇഷാനി കണ്ണ് തുറന്നു പിന്നിലേക്ക് നോക്കി..