അവൻ വളരെ പരുഷമായി എന്നോട് സംസാരിച്ചു. അവന്റെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തിട്ട് വണ്ടി എടുത്തോണ്ട് പോയാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ ഇഷാനി എന്റെ ഒപ്പം ഉള്ളത് കൊണ്ട് അത്തരം സഹാസങ്ങൾ ഒന്നും ചെയ്യാൻ എനിക്ക് തോന്നിയില്ല..
ഞാൻ അവരുടെ പാർട്ടി ആണെന്ന് ധരിപ്പിക്കാൻ ഞാൻ ചെറിയൊരു നമ്പർ ഇറക്കി നോക്കി. പക്ഷെ ഏറ്റില്ല.. ഞാൻ പിന്നെയും അവരുടെ അടുത്ത് കമ്പനി ആയി നിന്നു. ഇതൊക്കെയേ ഇവിടെ രക്ഷ ഉള്ളു. ഈ ബോധം ഇല്ലാത്തവന്മാരുടെ അടുത്ത് തള്ളാനും തൊഴിക്കാനും ഒന്നും പോയിട്ട് കാര്യമില്ല
‘ഒരു കാര്യം ചെയ്യാം. അഞ്ചു മണി ആകുമ്പോൾ വിടാം.. അത് വരെ പാർട്ടി ഓഫീസ് ഉണ്ട് അവിടെ പോയി ഇരുന്നോ..’
മൈരൻ ഒരു തരത്തിലും അടുക്കുന്നില്ല. ഈ നമ്പർ ഒക്കെ പലരും ഇറക്കി കാണുമെന്നു ഞാൻ ചിന്തിച്ചു. അത്രയും കാര്യത്തിൽ സംസാരിച്ചിട്ടും ഹർത്താൽ തീരുന്നതിനു ഒരു മണിക്കൂർ മുന്നേ വിടമെന്നാണ് ആ മൈരൻ പറഞ്ഞത്. ഞാൻ വീണ്ടും അവിടെ നിന്നു. അവരോട് സംസാരിച്ചു ഒന്ന് കമ്പനി ആയാൽ പൊക്കോളാൻ പറയും എന്നായിരുന്നു ഞാൻ കരുതിയത്. ഒരു മണിക്കൂർ അവിടെ നിന്ന് മുഷിഞ്ഞിട്ടും അവന്മാർ ഒരു മനസലിവ് കാണിച്ചില്ല. അതിനിടയിൽ പോലീസ് വന്നപ്പോൾ എങ്കിലും ഞങ്ങൾക്ക് കടന്ന് പോകാൻ കഴിയും എന്ന് കരുതി. പക്ഷെ ഇവന്മാർക്ക് ഇന്ന് എസ് ഐ നേക്കാൾ പവർ ആണ്. മിനിമം സി ഐ ഒന്നും വരാതെ ഇവരുടെ അടുത്ത് ഇന്ന് പിടിച്ചു നിൽക്കാൻ പറ്റില്ല.
സമയം പിന്നെയും മുന്നോട്ടു പോയി. വെയിൽ വന്നു ഉരുകാൻ തുടങ്ങി. ഞങ്ങൾ അവിടെ കുത്തിയിരിക്കാൻ തുടങ്ങിയിട്ട് രണ്ട് മണിക്കൂർ കഴിഞ്ഞിരുന്നു. ഞങ്ങൾക്ക് മുന്നേ വന്ന വണ്ടികളും ഞങ്ങൾക്ക് ഒപ്പം വന്നതുമൊക്കെ രക്ഷ ഇല്ലെന്ന് കണ്ടു തിരിച്ചു പോയിരുന്നു. എന്റെ ബൈക്ക് അവർ റോഡിൽ ഇട്ട കല്ലുകൾക്ക് തൊട്ട് സൈഡിൽ ഇരിപ്പുണ്ടായിരുന്നു. ഞാൻ ഇഷാനിയെ നോക്കി. രാവിലെ മുതൽ ഉള്ള എന്തോ അജ്ഞാതമായ സങ്കടവും വെയിൽ കൊണ്ടുള്ള ക്ഷീണവും മുന്നോട്ടുള്ള പൊക്കിനെ കുറിച്ചുള്ള ആവലാതിയുമൊക്കെ അവളെ വല്ലാതെ തളർത്തിയതായി തോന്നി. റോഡിനു അരികിലെ അടച്ചിട്ട ഒരു കടയുടെ തിണ്ണയിൽ ഞാൻ അവൾക്കൊപ്പം ഇരുന്ന് ഒരു അവസരത്തിനു വേണ്ടി നോക്കി ഇരിക്കുകയായിരുന്നു. ഇഷാനി മടുപ്പ് കൊണ്ടാവും പതിയെ മയങ്ങാൻ തുടങ്ങി. അവിടെ ഇരുന്നു തൂങ്ങി ആടുന്നത് കണ്ടു വിഷമം തോന്നി ഞാൻ അവളെ മെല്ലെ എന്റെ തോളിലേക്ക് ചായ്ച്ചു. ഉറക്കം കണ്ണിൽ പിടിച്ചു വന്നത് കൊണ്ട് അവൾ അതറിഞ്ഞില്ല. കുറച്ചു നേരത്തെ അവളുടെ ഒരു ചെറുമയക്കത്തെ ഭഞ്ചിച്ചു കൊണ്ട് ഒരു കാർ അവിടേക്ക് വന്നു. കാറിലുള്ളവർ കുറച്ചു ചെറുപ്പക്കാർ ആയിരുന്നു. അവർക്ക് മുന്നോട്ടു പോകണമെന്ന് പറഞ്ഞു സംസാരം ചെറിയൊരു വാഗ്വാദത്തിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതാണ് അവസരം..