റോക്കി 2 [സാത്യകി]

Posted by

 

ഞങ്ങൾ യാത്ര തുടങ്ങി ഒരു പതിനഞ്ച് മിനിറ്റ് ആയി കാണണം, ഇഷാനി വണ്ടി നിർത്താൻ പറഞ്ഞു ബഹളം ഉണ്ടാക്കി. ഞാൻ ഒരു സൈഡ് ചേർത്ത് ബൈക്ക് നിർത്തി. ഇഷാനി വണ്ടിയിൽ നിന്നും ചാടി ഇറങ്ങി. റോഡ് സൈഡിൽ ഇരിക്കുന്നതിന് വേണ്ടിയുള്ള ഒരു ബെഞ്ച് ഉണ്ടായിരുന്നു. ഇഷാനി അതിൽ പോയിരുന്നു. അവളാകെ പേടിച്ചിരുന്നു. ദേഹമൊക്കെ വിറയ്ക്കുന്നുണ്ട്. രാവിലത്തെ തണുപ്പിന്റെ അല്ല ബൈക്കിൽ ഇരുന്നുള്ള പേടിയുടെ ആണ്

 

‘എനിക്ക് ഇതിൽ പോകാൻ വയ്യ ചേട്ടാ. ഒരു മിനിറ്റ് കൂടെ ഇരുന്നാൽ ഞാൻ തല കറങ്ങി താഴെ വീഴും..’

 

‘നിന്റെ പ്രശ്നം എന്താണ്.. ഞാൻ ഓടിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ..?

 

‘സ്പീഡ് ആണ്. ഇത്രയും സ്പീഡ് എനിക്ക് പേടിയാ..’

എനിക്ക് അവൾക്കൊരു തോഴി കൊടുക്കാൻ തോന്നി. ഇത്രയും പതുക്കെ ഞാൻ സൈക്കിളിൽ പോലും പോയിട്ടില്ല. എന്നിട്ട് ഇത് സ്പീഡ് ആണെന്ന്.. അത് പറഞ്ഞപ്പോളാണ് പേടിയുടെ യഥാർത്ഥ കാരണം വെളിയിൽ വന്നത്

 

‘ഞാൻ ഇത് വരെ ബൈക്കിൽ കയറിയിട്ടില്ല… ആദ്യമായ് ഇപ്പോളാണ് എന്റെ ഓർമയിൽ…’

 

എനിക്ക് അത് കേട്ട് അതിശയം ആയി. ബൈക്കിൽ കയറാത്ത പിള്ളേരോ. അവളുടെ വീട്ടിൽ ബൈക്കും ആക്റ്റീവയും ഒന്നുമില്ല. അതോടിക്കാൻ അറിയുന്നവരും ഇല്ല. പിന്നെ ആരുടെയെങ്കിലും ബൈക്കിൽ അവൾ കയറണം എങ്കിൽ അത് കാമുകന്റെയോ ഫ്രണ്ട്ന്റെയോ ഓക്കേ ആവണം.. അങ്ങനെ ഒന്നും ഉണ്ടായിട്ടുമില്ല. ഞാൻ അവളുടെ അടുത്ത് വന്നിരുന്നു

 

‘ഈ ബൈക്ക് എന്ന് പറയുന്നത് അത്ര അത്ര പേടിക്കണ്ട കാര്യം ഒന്നുമല്ല. നിനക്ക് വൈകുന്നേരത്തിന് മുമ്പ് അങ്ങ് ചെല്ലണ്ടേ..’

 

അതോർത്തപ്പോൾ ഇഷാനിക്ക് വേറെ വഴി ഇല്ലെന്നായി. സൈഡ് ചെരിഞ്ഞു ഇരുന്നിട്ടാണ് വീഴാൻ തോന്നുന്നത് എന്ന് പറഞ്ഞു ഞാൻ അവളെ കാൽ കവച്ചു സാധാരണ പോലെ ഇരുത്തി. അവളുടെ കയ്യിലെ ബാഗ് ഞാൻ തോളിലിട്ടു. ഇപ്പൊ അവൾക്ക് ബാഗിൽ കെട്ടിപ്പിടിച്ചു ഇരിക്കാം. എന്നെ കെട്ടിപ്പിടിക്കേണ്ടി വരില്ല. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. വഴിയിൽ ആകെ മൂകത ആയിരുന്നു. ഒറ്റ കട പോലും തുറന്നിട്ടില്ല. കുറച്ചു നേരം ബൈക്കിൽ ഇരിക്കുന്നതിൽ ഇഷാനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നെ അത് മാറി. കുറെ കഴിഞ്ഞപ്പോൾ എനിക്ക് വിശക്കാൻ തുടങ്ങി. വഴിയിൽ ഒന്നും ഒറ്റ കട തുറന്നിട്ടില്ല. അവസാനം എന്തോ ഭാഗ്യത്തിന് ഒരു ഹോട്ടൽ തുറന്നിരിക്കുന്നത് കണ്ടു

Leave a Reply

Your email address will not be published. Required fields are marked *