‘എനിക്ക് വേണ്ടി ഇത്രയും ചെയ്തിട്ട് ഞാൻ ചേട്ടനോട് ദേഷ്യപ്പെടുമെന്നോ.. സത്യം ആയും ഇല്ല.. പറ.. ‘
അവളുടെ നിർബന്ധത്തിന് മുന്നിൽ എനിക്ക് പറയേണ്ടി വന്നു..
‘നിന്റെ ഫോട്ടോ കണ്ടില്ലെങ്കിലും അവളുടെ ഫോണിൽ അവളുടെ കുറച്ചു ചിത്രങ്ങൾ ഞാൻ കണ്ടു..’
‘അവളുടെ എന്ത് ചിത്രങ്ങൾ…’
ഒരു പേടിയോടെ ഇഷാനി ചോദിച്ചു
‘നീ ഉദ്ദേശിച്ചത് തന്നെ. അവളുടെ കുറച്ചു ഹോട് പിക്സ്. പുറത്ത് വന്നാൽ നാണക്കേട് ആകുന്നത്.. അവളിനി നിന്നെ ബുദ്ധിമുട്ടിച്ചാൽ അതായിരിക്കും ഇവിടെ ബാന്നർ അടിക്കുന്നതെന്ന് ഞാൻ അവളോട് പറഞ്ഞു..’
അത് കേട്ടതും ഇഷാനിയുടെ മുഖത്ത് കുറച്ചു മുമ്പ് ഉണ്ടായിരുന്ന ആരാധന അപ്രത്യക്ഷമായി.. അവൾക്ക് ഇത് അംഗീകരിക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അവളോട് എങ്കിലും ഇതെപ്പോളെങ്കിലും പറയണം എന്ന് എനിക്ക് തോന്നിയിരുന്നു..
‘അത് വേണ്ടായിരുന്നു..’
ഇഷാനി അത് പറയുമ്പോ വല്ലാതെ ആയിരുന്നു
‘ഞാൻ അത് ചെയ്തില്ലേൽ അവൾ ചിലപ്പോൾ ഞാൻ വീട്ടിൽ കയറിയത് ഒക്കെ വച്ചു കേസ് വല്ലോം കൊടുത്തേനെ..’
‘അത് ചേട്ടന് കയറുന്നതിനു മുന്നേ അറിയില്ലേ.. അപ്പോൾ എന്ത് ചെയ്യാനാണ് ഇരുന്നത് ഈ ഫോട്ടോ ഇല്ലായിരുന്നേൽ..’
‘സത്യം പരഞ്ഞാൽ വലിയ ഐഡിയ ഇല്ലായിരുന്നു. നിന്നെ ഇതിൽ നിന്ന് ഊരുക എന്നത് മാത്രമേ എന്റെ മനസ്സിൽ ഉള്ളായിരുന്നു..’
കുറച്ചു നേരത്തേക്ക് ഇഷാനി ഒന്നും മിണ്ടിയില്ല. അവൾ ഒന്നും പറയാതെ ദൂരേക്ക് നോക്കി ഇരുന്നു. ലക്ഷ്മി കുറച്ചു മുന്നേ ഇരുന്ന ഇടം ശൂന്യമായിരുന്നു. ഞങ്ങളെ കണ്ടു കാണണം.. അതാവും അവൾ എഴുന്നേറ്റ് പോയത്
‘ഞാൻ പറഞ്ഞില്ലേ നീ എന്നോട് ദേഷ്യത്തിൽ ആകുമെന്ന്.. ഇതാണ് ഞാൻ പറയാൻ മടിച്ചത്..’
‘എനിക്ക് ചേട്ടനോട് ദേഷ്യമൊന്നും ഇല്ല.. പക്ഷെ… ചേട്ടൻ ചെയ്തത് ഒട്ടും ശരിയായില്ല..’
അവൾ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അതിലെ സത്യസന്ധത എനിക്ക് ഇഷ്ടമായി എങ്കിലും അവൾക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ആണ് അവളെന്നെ കുറ്റപ്പെടുത്തുന്നത് എന്നോർത്തപ്പോൾ വിഷമം തോന്നി.