റോക്കി 2 [സാത്യകി]

Posted by

 

‘പിന്നെ നീ എന്തിനാ ഇപ്പോൾ ഇവിടുന്ന് എഴുന്നേറ്റ് പോയത്..?

ഞാൻ ചോദിച്ചു.. അവൾ ഒരു നാണത്തോടെ എന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കി പറഞ്ഞു

 

‘അതെനിക്ക് നാണം വന്നിട്ടാ.. ആർക്കായാലും നാണം തോന്നില്ലേ…’

 

എനിക്കവളുടെ നാണവും സംസാരവും കേട്ടപ്പോൾ ചെറുതായ് ചിരി വന്നു…

 

‘എന്നാൽ നാണിക്കണ്ട.. ഞാൻ വെറുതെ പറഞ്ഞതാ.. ഞാൻ നിന്റെ ഒന്നും കണ്ടിട്ടില്ല.. ആകെ കണ്ട ഒരെണ്ണത്തിൽ നിനക്ക് തുണി ഉണ്ടായിരുന്നു.. അതിൽ നിന്റെ മുഖം കണ്ടപ്പോൾ എനിക്ക് വിഷമം ആയി.. പിന്നെ ചെക്ക് ചെയ്യാൻ പോലും അത് കാണാൻ എനിക്ക് തോന്നിയില്ല..’

 

ഞാനത് പറഞ്ഞതും ഇഷാനി ഒരു ആരാധനയോടെ എന്നെ നോക്കി. പെട്ടന്ന് ദൂരെ ആരെയോ കണ്ടു അവളുടെ മുഖം മാറി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ലക്ഷ്മി ആണ്.. അവൾ ഒറ്റക്ക് ഗ്രൗണ്ടിന്റെ പടവിൽ വന്നു ഇരിക്കുകയാണ്. ഞങ്ങളെ അവൾ കണ്ടില്ല. അവളെ കണ്ടതാണ് ഇഷാനിയുടെ മുഖം മാറിയത്..

 

‘വാ നമുക്ക് പോകാം.. ആ സാധനം അവിടെ വന്നു ഇരിപ്പുണ്ട്..’

 

‘അവൾ അവിടെ ഇരുന്നാൽ നമുക്ക് എന്താ.. നിന്നെ ഒന്നും അവൾ ചെയ്യാൻ പോണില്ല. ഇവിടെ ഇരിക്ക്..’

എണീക്കാൻ തുടങ്ങിയ ഇഷാനിയെ ഞാൻ പിടിച്ചു ഇരുത്തി. ലക്ഷ്മിയെ ഒന്ന് അടിമുടി നോക്കിയിട്ട് എന്നോട് ചോദിച്ചു

 

‘ചേട്ടൻ അന്നവളെ തല്ലുകയോ വല്ലോം ചെയ്തോ..? അതിൽ പിന്നെ അവൾ എന്നെ കണ്ടാൽ മുഖത്ത് പോലും നോക്കില്ല. എപ്പോളും ഇതേ പോലെ എവിടെങ്കിലും തനിയെ വന്നു ഇരിക്കുന്ന കാണാം.. സത്യം പറ എന്താ ചെയ്തെ..’

 

‘തല്ലൊന്നും കൊടുത്തില്ല.. പക്ഷെ അതിലും കൂടിയ ഒരു ഡോസ് കൊടുത്തു..’

 

‘അതെന്താ.. എന്നോട് പറഞ്ഞില്ലല്ലോ എന്നിട്ട് ഇത്രയും ദിവസം ആയിട്ടും..’

അവൾ കാര്യം അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.

 

‘അതൊക്കെ ഉണ്ട്.. സീക്രെട് ആണ്..’

 

‘എന്നോട് പറയാൻ പറ്റാത്ത അത്രയും സീക്രെട് ഉണ്ടോ ഈ കാര്യത്തിൽ..?

 

‘നിന്നോട് പറഞ്ഞാൽ നീ എന്നോട് ദേഷ്യപ്പെടും..’

Leave a Reply

Your email address will not be published. Required fields are marked *