കരുതിയത് പോലെ തന്നെ നടന്നു. ഫാത്തിമ റോസിനെ കണ്ടു നല്ലപോലെ ചൂടായി എന്നാണ് ഞാൻ കേട്ടത്. ചൂടായത് പടം വരച്ച കേസിനു ഒന്നുമല്ല. ഒരു കാര്യവും ഇല്ലാതെ സീനിയർസിന്റെ ക്ലാസ്സിന് മുന്നിൽ വന്നതിന് ആണെന്ന്. ഇന്നെ വരെ റാഗിംഗ് പോയിട്ട് ആരോടും ശബ്ദം ഉയർത്തി ഒന്ന് സംസാരിക്കുക പോലും ചെയ്യാത്ത ഫാത്തിമ ഇന്ന് റോസിനെ ഫയർ ചെയ്തെങ്കിൽ അത് ആഷിക്കിനോട് അടുത്തിടപഴകിയത് കൊണ്ട് മാത്രം ആണ്. അത് വച്ചു ഞങ്ങൾ എല്ലാവരും കൂടി അവളെ വളഞ്ഞപ്പോ അവളുടെ കയ്യിൽ നിന്ന് പോയി സംഭവം എന്ന് അവൾക്ക് മനസിലായി. അവളുടെ ഫ്രണ്ട്സ് തന്നെ ഈ കാര്യത്തിൽ സൈഡ് മാറിയതോടെ ആഷിക്കോളിയുടെ റൂട്ട് മൊത്തത്തിൽ സെറ്റായി..
അന്നത്തെ ദിവസം മുഴുവൻ ഈ കേസ് കാരണം ബിസി ആയത് കൊണ്ട് ഇഷാനി ആയി മര്യാദക്ക് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. ലാസ്റ്റ് പീരിയഡ് ഫ്രീ ആയിരുന്നത് കൊണ്ട് അവളെവിടെ കാണുമെന്ന് എനിക്കറിയാമായിരുന്നു. ഗ്രൗണ്ടിന് അടുത്തുള്ള വാകമരച്ചുവട്ടിൽ ഏതോ പുസ്തകം വായിച്ചു കൊണ്ടിരുന്ന അവളുടെ മുടിയിൽ വരുന്ന വഴി ഇറുത്ത ചെമ്പകം ചൂടിച്ചു. തലയിൽ നിന്ന് മെല്ലെ ചെമ്പകം എടുത്തു മണത്തു ഒരു ചെറുചിരിയോടെ അവളെന്നോട് ചോദിച്ചു..
‘എനിക്കാണോ..’
മറുപടി കൊടുക്കാതെ ആ നിമിഷം ഞാൻ എന്റെ ഫോണിന്റെ ക്യാമറയിൽ പകർത്തി. ക്യാമറയുടെ ഫോക്കസും ലൈറ്റിങ്ങും എല്ലാം ആ ഒറ്റ നിമിഷത്തിൽ തന്നെ വളരെ പെർഫെക്ട് ആയി ഒത്തുചേർന്നു. എന്റെ ഫോൺ ക്യാമറയിൽ ഇഷാനിയുടെ പുഞ്ചിരിക്കുന്ന ചിത്രം…!
‘എന്താ ഇപ്പൊ കാണിച്ചത്.. എന്തൊന്നിനാ ഫോട്ടോ എടുത്തത്..?
അവളെന്നോട് കൃത്രിമഗൗരവത്തിൽ ചോദിച്ചു
‘ഫ്രെയിം ചെയ്തു പൂജമുറിയിൽ വയ്ക്കാൻ ആണ്..’
‘അതെന്തിനാ പൂജമുറിയിൽ വയ്ക്കുന്നെ.. ഞാൻ ദൈവം ആണോ..?
‘പിന്നെ.. നീ അല്ലെ സൗന്ദര്യത്തിന്റെ ദേവത..’
‘അത് അഫ്‌രോഡൈറ്റി ആണ്.. ഞാനല്ല..’
സൗന്ദര്യത്തിന്റെ ഗ്രീക്ക് ദേവതയെ പറ്റിയാണ് അവൾ പറഞ്ഞത്
‘ എന്നോട് ചോദിക്കാതെ എടുത്തത് കൊണ്ട് ആ ഫോട്ടോ കളയണം.. ഇപ്പോൾ തന്നെ കളഞ്ഞേ..’