‘റോസിന്റെ പടമോ..? ഏത് റോസാപ്പൂവിന്റെയോ..? അത് കൊടുത്തു പ്രൊപ്പോസ് ചെയ്യാനാ.?
‘റോസാപ്പൂ അല്ല. റോസ്..! റോസ്മേരി..! നമ്മുടെ ജൂനിയർ ആണ്..’
‘അവളുടെ എന്തിനാണ് ഞാൻ വരയ്ക്കുന്നത്..?
ആഷിക്ക് സംശയത്തോടെ ചോദിച്ചു.
‘നിന്റെ പാത്തുമ്മയേ ഒന്ന് ഇളക്കാൻ..’
എല്ലാം എന്റെ പ്ലാൻ ആയിരുന്നു. അത് പോലെ തന്നെ റോസ് വന്നു ആഷിക്കിനോട് പടം വരച്ചു തരാമോ എന്ന് ചോദിച്ചു.. അവൾ ആഷിക്ക് ആയി കൊഞ്ചി കുഴയുന്നത് ക്ലാസ്സിൽ പലരും ശ്രദ്ധിച്ചു. ഫാത്തിമയും.. പക്ഷെ അവൾക്ക് ഭാവമാറ്റം ഒന്നും ഉണ്ടായില്ല. റോസ് അങ്ങനെ ഒക്കെ ചെയ്തത് എന്റെ നിർദേശപ്രകാരം ആയിരുന്നു. ഞങ്ങളുടെ കോളേജ് റാഗിംഗ് അടക്കം പല അവരാതവും നിലനിന്നു പോകുന്ന ഒരു കോളേജ് ആണ്. ഞാൻ എനിക്ക് പരിചയം ഉള്ള പലരെയും അതിൽ നിന്ന് ഒഴിവാക്കുമായിരുന്നു. അങ്ങനെ പൊതുവെ വേറെ ഡിപ്പാർട്മെന്റ്ൽ നിന്നുള്ളവർ ഒന്നും എന്റെ ഡിപ്പാർട്മെന്റ്ലെ പിള്ളേരുടെ മെക്കിട്ട് കേറാൻ വരാറില്ല. ഞാൻ അറിയാതെ തന്നെ ഞാൻ കോളേജിലെ ഒരു “ഓസ്കാർ ഷിൻഡ്ലർ” ആയി തീരുക ആയിരുന്നു. റോസിനെ ഒക്കെ അങ്ങനെ പലതവണ ഞാൻ സഹായിച്ചിട്ടുണ്ട്. അതിന്റെ ഒരു നന്ദി എന്ന നിലയിൽ ആണ് അവൾ എനിക്ക് ഈ ഉപകാരം ചെയ്തു തരാം എന്ന് ഏറ്റത്. പിന്നെ ഈ നാടകം ഒന്നും അവൾക്ക് ഒരു വിഷയം അല്ലായിരുന്നു. അടുത്ത ദിവസം ആഷിക്ക് പടം വരച്ചത് വാങ്ങാൻ അവൾ വന്നത് മുകളിലെ ഞങ്ങളുടെ ക്ലാസ്സിലേക്കാണ്. സാധാരണ വെറുതെ ഒന്നും ജൂനിയഴ്‌സ് മുകളിലോട്ട് വരാറില്ല. സീനിയർസിന് അത് ഇഷ്ടം ആകാത്തത് കൊണ്ട് തന്നെ. ക്ലാസ്സിന് മുന്നിൽ വച്ചു തന്നെ ആഷി അവൾക്ക് വരച്ച പേപ്പർ കൊടുക്കുകയും ചെയ്തു. അവൾ ആണേൽ അവനോട് വളരെ അടുത്ത് നിന്ന് കുഴയാവുന്നതിന്റെ മാക്സിമം കുഴയുന്നുണ്ട്. അവൻ പക്ഷെ കുറച്ചു വലിഞ്ഞാണ് നിൽക്കുന്നത്. ഈ തെണ്ടി ഇത് കുളമാക്കും. ഞാൻ മനസിൽ പറഞ്ഞു. ഇതേ സമയം എന്റെ പദ്ധതി അനുസരിച്ചു അഞ്ജന ഫാത്തിമയ്ക്ക് എരിവ് കേറ്റി കൊണ്ടിരുന്നു. ഫാത്തിമക്ക് അവനോട് ശരിക്കും ഇഷ്ടം ഉണ്ടെങ്കിൽ ഇന്നെന്തെങ്കിലും നടക്കും.