‘രാവിലെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞ അല്ലെ കോളേജിൽ വന്നോളാൻ. പിന്നെ നീ വിളിച്ചപ്പോ എല്ലാം ഞാൻ കുറച്ചു ബിസി ആയി പോയി..’
‘നിനക്ക് കോൾ എടുത്തു ഒന്ന് സംസാരിക്കാൻ എന്ത് ടൈം വേണം അർജുൻ..? ഞാൻ അന്ന് നിന്റെ കോൾ എടുക്കാഞ്ഞതിന്റെ ദേഷ്യം ഇങ്ങനെ തീർത്ത അല്ലെ നീ..?
സ്ട്രൈക്ക്ന്റെ അന്ന് എന്റെ കോൾ അവൾ എടുക്കാഞ്ഞ കാര്യമാണ് അവൾ പറയുന്നത്. ഞാൻ അതൊന്നും മനസ്സിൽ ചിന്തിച്ചിട്ട് കൂടിയില്ല.
‘നീ കുറച്ചു കൂൾ ആകു. വാ നമുക്കൊരു വെള്ളം കുടിച്ചിട്ട് സംസാരിക്കാം..’
ഞാൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു
‘എനിക്ക് നിന്റെ വെള്ളവും വേണ്ട ഒന്നും വേണ്ട…’
അവൾ എന്റെ അടുത്ത് നിന്ന് പോകാൻ നോക്കിയപ്പോൾ ഞാൻ വീണ്ടും അവളുടെ കയ്യിൽ കയറി പിടിച്ചു.ദേഷ്യത്തിൽ ആ കൈ തട്ടി മാറ്റാൻ അവൾ ശ്രമിച്ചു
‘വിട്.. എന്റെ കയ്യീന്ന് വിടാൻ..’
‘ഒന്ന് അടങ്ങ് നീ ഇഷാനി.. എന്താ ഇപ്പോൾ ഉണ്ടായേ എന്ന് പറ. ലക്ഷ്മി നിന്നെ വെല്ലോം ചെയ്തോ..? അവളെ കണ്ടോ നീ..?
‘കണ്ടു. കണക്കിന് കിട്ടുകയും ചെയ്തു.. വൈകിട്ട് എന്റെ ഫോട്ടോ ഇവിടെ ബാനർ അടിച്ചു വയ്ക്കുമെന്നാ അവൾ പറഞ്ഞത്.. എല്ലാം നീ കാരണമാ..’
ഇഷാനിയുടെ ശബ്ദം ശരിക്കും ഇടറി. ഉള്ളിൽ അവൾ കരയുന്നത് വാക്കുകളിൽ അറിയാൻ പറ്റി.
‘അങ്ങനെ പറഞ്ഞോ അവൾ.. അതിന് ചാൻസ് ഇല്ലല്ലോ..?
ഞാൻ ഒരെത്തും പിടിയും കിട്ടാത്ത പോലെ നിന്നു. എന്റെ നിൽപ്പ് കണ്ടു ഇഷാനിക്ക് ദേഷ്യം കൂടി. എന്റെ നെഞ്ചിൽ കൈ ചുരുട്ടി രണ്ട് ഇടി വച്ചു തന്നു അവൾ. എന്നെ അതൊട്ടും വേദനിപ്പിച്ചില്ല എങ്കിലും അവളുടെ ദേഷ്യം ശമിക്കട്ടെ എന്ന് കരുതി ഞാൻ അവളെ തടഞ്ഞില്ല.
‘എല്ലാം നീ കാരണമാ.. ഞാൻ ഇന്ന് വരില്ലായിരുന്നു. നീ കാരണമാ ഇവിടെ വന്നെ. അവളുടെ ദേഷ്യവും കൂടിയത്.. ഇനി എന്റെ ഫോട്ടോ ഇവിടെ എല്ലാം ഒട്ടിക്കുമ്പോ കണ്ടോ ശരിക്കും. നിനക്ക് അതാണല്ലോ വേണ്ടേ…’