ഞാൻ വളരെ ശാന്തമായാണ് സംസാരിച്ചത്. മാക്സിമം ആളുകൾ ശ്രദ്ധിക്കാത്ത ഒരിടത്തു നിന്നായിരുന്നു ഞങ്ങളുടെ സംസാരം
‘ആഹാ ഭീഷണി ആയാണോ വരവ്. എങ്കിൽ ഒന്ന് കാണണമല്ലോ അവളിവിടെ പഠിക്കുന്നത്.. നീ ലക്ഷ്മി ആരാണെന്ന് കണ്ടിട്ടില്ല. അവൾക്കറിയാം.. അവളോട് ഒന്ന് ചോദിച്ചു നോക്ക്..’
ലക്ഷ്മി വല്ലാതെ എന്നോട് തട്ടി കയറി. ഞാൻ വളരെ സൗമ്യനായി ചിരിച്ചു കൊണ്ട് പറഞ്ഞു
‘ലക്ഷ്മി ആരാണെന്ന് ഒക്കെ ഞാൻ ഇന്നലെ വിശദമായി കണ്ടതാണ്..’
അത് പറഞ്ഞു ഞാൻ പോക്കറ്റിൽ നിന്നും അവളുടെ ഫോൺ എടുത്തു അവളെ കാണിച്ചു. ഫോൺ കവർ ഇല്ലാത്തതിനാൽ ലക്ഷ്മിക്ക് പെട്ടന്ന് ഫോൺ മനസിലായില്ല. ലോക്ക് സ്ക്രീൻ ഓൺ ആക്കി കാണിച്ചപ്പോൾ ആണ് അത് തന്റെ ഫോൺ ആണെന്ന് അവൾക്ക് മനസിലായത്. അവൾ പെട്ടന്ന് സ്വന്തം പോക്കറ്റിൽ ഇരുന്ന ഞാൻ ഇന്നലെ കൊണ്ട് വച്ച ഫോൺ എടുത്തു നോക്കി. എന്തോ തിരിമറി നടന്നത് അവൾ മനസിലാക്കി..
‘എന്റെ ഫോൺ… ഇതെങ്ങനെ…’
കാര്യം മനസിലാകാതെ അവൾ ഫോണിന് വേണ്ടി കൈ നീട്ടി. ഞാൻ ആ സമയം ഫോണിരുന്ന കൈ പിന്നിലേക്ക് വലിച്ചു
‘നീ എന്താ ഇന്നലെ ചോദിച്ചത് ഞാൻ വലിയ ദാദ ആണോന്ന്….? അതേടി ഇവിടുത്തെ ഏറ്റവും വലിയ ദാദ തന്നെ ആണെന്ന് കൂട്ടിക്കോ..! നിന്നെ പോലുള്ള വാണാലിനെ ഒക്കെ വെല്ലുവിളിക്കുന്നതേ എനിക്ക് കുറച്ചിലാണ്, എന്നാലും പറയുവാ.. ഇനി മോൾ എന്റടുത്തു നിന്റെ ഷോ ഇറക്കിയാൽ ഞാൻ വേറെ എന്തൊക്കെ ആയിരുന്നു എന്ന് കൂടി നീ അറിയും..’
ആ ഡയലോഗ് ഞാൻ പ്രിപയർ ചെയ്തു വന്നു അടിച്ചതാണ് ഒരു പഞ്ചിന് വേണ്ടി. സംഭവം കുറച്ചു ബോർ ആണേലും അതവളെ വല്ലാതെ ചൊടിപ്പിച്ചു
‘ഡോ എന്റെ ഫോൺ തരാൻ.. കളിക്കല്ലേ.. ഞാൻ എന്താ ചെയ്യാൻ പോണേന്ന് താൻ കണ്ടോ..’
ബലമായി എന്നിൽ നിന്നും ഫോൺ വാങ്ങാൻ കഴിയില്ല എന്ന് മനസിലാക്കി ലക്ഷ്മി പറഞ്ഞു.
‘നീ ഒരുണ്ടയും ചെയ്യില്ല. നീ പോലുമറിയാതെ നിന്റെ ഫോൺ എടുക്കാൻ അറിയാമെങ്കിൽ നിന്നെ നിലയ്ക്ക് നിർത്താനും എനിക്കറിയാം..’