‘ഇവനെ കാണാൻ ആണോ ഇവിടെ നമ്മൾ വന്നത്..’
എന്തോ പ്രതീക്ഷയിൽ ഞാൻ വീണ്ടും ചോദിച്ചു
‘ആന്നെ.. ഇന്നലെ ഞാൻ ആരും കാണാതെ ഇവിടെ കൊണ്ട് പൂട്ടിയതാ ഇവനെ. അവളുമാർ കണ്ടിരുന്നേൽ എന്തെങ്കിലും ചെയ്തേനെ പാവത്തിനെ.. വല്ലതും കഴിച്ചിട്ടുണ്ടാകുമോ ഇന്നലെ തൊട്ട്..’
അവൾ നൂനുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
‘നീ എന്നാൽ ഇവൻ ബിസ്കറ്റ് വെല്ലോം വാങ്ങി കൊടുക്ക്. എനിക്കൊരാളെ കാണാനുണ്ട്..’
അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു
‘ഡാ..’
പെട്ടന്ന് തന്നെ പിറകിൽ നിന്നും ഇഷാനിയുടെ വിളി വന്നു. ഞെട്ടി ഞാനൊന്ന് തിരിഞ്ഞു നോക്കി
‘സോറി.. ഞാൻ ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിയതാ ഈ എടാ പോടാ വിളി..’
കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഇഷാനി പറഞ്ഞു.
‘ചേട്ടന്റെ ജൂനിയർ കൊച്ചിന്റെ പ്രണയം എന്തായി..? അവളോട് പറഞ്ഞോ ഇഷ്ടം ആണെന്ന്..?
‘ഏത് ജൂനിയർ കൊച്ചു..?
എനിക്ക് പെട്ടന്ന് aa വിഷയം മനസ്സിൽ വന്നില്ല..
‘ഇയാളെ പ്രൊപ്പോസ് ചെയ്ത ഒരാളെ ഇഷ്ടം ഉണ്ടന്ന് എന്നോട് പറഞ്ഞില്ലേ.. അതിനോട് ഇഷ്ടം ആണെന്ന് പറഞ്ഞോ എന്ന്..?
ഓ അപ്പോൾ ഇത്രയും പ്രശ്നത്തിന് ഇടയിലും അവൾക്ക് ഇത് ഓർമ ഉണ്ടായിരുന്നു. ഞാൻ ഇന്നലെ അതൊരു തമാശക്ക് പറഞ്ഞതാണ്.
‘ഹേയ് ഇല്ല. അത് ഞാൻ വെറുതെ പറഞ്ഞതല്ലേ.. നീ സീരിയസ് ആണെന്ന് കരുതിയോ..?
അത് കേട്ട് അവൾ മെല്ലെ ഒന്ന് ചിരിച്ചു. അപ്പോളേക്കും ലഞ്ച് ബ്രേക്ക് കഴിഞ്ഞ ബെല്ലടിച്ചത് കൊണ്ട് ഇഷാനി പെട്ടന്ന് തന്നെ ക്ലാസ്സിലേക്ക് പോയി. ഞാൻ പോയത് നേരെ ലക്ഷ്മിയുടെ ഡിപ്പാർട്മെന്റ്ലേക്കാണ്. അവിടെ തന്നെ കൂട്ടുകാരുടെ നടുവിൽ അവൾ ഇരിപ്പുണ്ടായിരുന്നു. പേർസണൽ ആയി സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ഞാൻ അവളെ തനിച്ചു ഒരിടത്തേക്ക് വിളിച്ചു
‘എന്താ വീണ്ടും അവൾക്ക് വേണ്ടി വക്കാലത്തു പറയാനാണോ ഇവിടോട്ട് വന്നത്…? ആണെങ്കിൽ വിട്ടോ.. എനിക്ക് വേറെ പണി ഉണ്ട്..’
‘വക്കാലത്തു പറയാൻ ഒന്നുമല്ല. അവളെ ഇനി ഉപദ്രവിക്കരുത് എന്ന് പറയാനാണ് വന്നത്. അവൾ ഇപ്പോൾ ക്ലാസ്സിൽ കയറിയിട്ടുണ്ട്.. ഇനിയും ഇവിടെ പഠിക്കും. അത് നിന്നെ ബാധിക്കുന്ന കാര്യമല്ല..’