‘ബോർ ആണേൽ ഞാൻ സഹിച്ചു. ഇതെന്റെ ക്യറക്റ്റർ ആണ്. അത് നീ മാറ്റണ്ട..’
‘നല്ല ഊമ്പിയ ക്യാരാക്ടർ തന്നെ..’
‘അത്രക്ക് സഹിക്കാൻ മേലാൽ നീയിനി എന്റെയടുത്തു വരണ്ട. ആ കറുമ്പിയുടെ അടുത്ത് ചെല്ല്..’
ലച്ചു വല്ലാതെ ഷൗട്ടായി
‘ഞാൻ ആരുടെ അടുത്ത് പോകണം എന്ന് നീയും തീരുമാനിക്കണ്ട..’
‘എനിക്ക് തോന്നുന്നത് പോലെ ഞാൻ ചെയ്യും. അത് ചോദ്യം ചെയ്യാൻ നീയും വരണ്ട. നീയെന്റെ കാമുകൻ ഒന്നും തല്ക്കാലം കളിക്കണ്ട. അതിനുള്ള സ്‌ഥാനം ഒന്നും നിനക്ക് തന്നിട്ടില്ല..’
‘നിന്നെ പോലെ ഒരു ടോക്സിക് വാണത്തിന്റെ സെറ്റപ്പ് സ്‌ഥാനവും ഇനി എനിക്ക് വേണ്ട. എല്ലാം നിർത്തിയേക്കാം..’
ഞാൻ പറഞ്ഞു
‘നിർത്തിയേക്കാം.. ഇപ്പോൾ തന്നെ നിർത്തിയേക്കാം.. എനിക്ക് രണ്ട് മൈരാണ്..’
ഞങ്ങളുടെ വാഗ്വാദം വീണ്ടും കനത്തു.. അങ്ങോട്ടും ഇങ്ങോട്ടും കൊള്ളിക്കാൻ പലതും പറഞ്ഞു
‘നീ വലിയ കോളേജിലെ റാണി ആണെന്ന് വിചാരം ഉണ്ട്. പാവപ്പെട്ട പിള്ളേരുടെ അടുത്ത് കുതിര കയറുന്നത് പോലെ എന്റെ അടുത്ത് കളിച്ചാൽ നീ വിവരം അറിയും..’
ഒരു വെല്ലുവിളിയോടെ ഞാൻ തിരിഞ്ഞു നടന്നു.. അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല…
വൈകിട്ട് കോളേജ് കഴിഞ്ഞു ബൈക്ക് ഇരിക്കുന്ന അവിടേക്ക് പോകുമ്പോളാണ് ആഷിക്കും ഫാത്തിമയും അവിടെ നിന്ന് സൊള്ളുന്നത് കണ്ടത്. അവരോട് കമ്പിനി അടിച്ചു നിന്ന് ഞാൻ ബൈക്കിൽ കയറിയപ്പോൾ ആണ് ആഷിക്ക് എന്നോട് ബൈക്കിനു കാറ്റില്ലല്ലോ എന്ന് പറയുന്നത്
‘കഴിഞ്ഞ ആഴ്ച അടിച്ചത് ആണല്ലോ. ഇനി പഞ്ചർ ആയോ..?
ഞാൻ കുനിഞ്ഞു ടയറിൽ നോക്കി
‘അളിയാ.. ദേ നിന്റെ ഫ്രന്റ് വീലും പഞ്ചർ ആണല്ലോ…? ഇതങ്ങനെ ഒരുമിച്ച്..?
ഞാൻ നോക്കിയപ്പോൾ രണ്ട് ടയറും കാറ്റില്ലാതെ ഒട്ടി കിടക്കുന്നു. ഒരുമിച്ച് കാറ്റ് പോകണം എങ്കിൽ ആരെങ്കിലും മനഃപൂർവം പഞ്ചർ ആക്കിയത് ആവാനെ തരുമുള്ളൂ.. ആഷിക്കും അത് തന്നെ ആണ് പറഞ്ഞത്.. അത് പറഞ്ഞോണ്ട് നിൽക്കുമ്പോ ആണ് ലച്ചു അത് വഴി നടന്നു വന്നത്.. അവളെന്നെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചിട്ട് നടന്നു പോയി.. എനിക്കും ആഷിക്കിനും കാര്യം മനസിലായി.. ഇതായിരുന്നു അവളുടെ മറുപടി…!