‘കളിയിൽ ഉള്ളതൊക്കെ കാര്യമാക്കി എടുക്കണോ.. ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ടേ.. അല്ലേൽ അടുത്ത കളി കളിച്ചു തോൽപ്പിക്ക്.. ഈ റാഗിംഗ് ഒക്കെ ബോർ അല്ലെ..?
‘ഞങ്ങൾ ജൂനിയർ ആയപ്പോ ഇതിന്റെ ഇരട്ടി കിട്ടിയിട്ടുണ്ട്.. ഇത് പോലെ ഒന്നും ആയിരുന്നില്ല അന്ന്..’
അലീന എനിക്ക് മറുപടി തന്നു
‘ആര് ചെയ്താലും ബോർ ആണ്. ആ കൊച്ചിന്റെ ഒക്കെ ഉള്ളിൽ ഇതൊരു ട്രോമ ആയി കിടക്കും..’
‘ചെറിയ റാഗിംഗ് ഒക്കെ നല്ലതാണ് ഭായ്.. പിള്ളേർക്ക് ഒക്കെ ഒരു തന്റേടം വരും ഡിഫിക്കൽട്ടീസ് ഫേസ് ചെയ്യാൻ..’
ഐശ്വര്യ ആണ് അത് പറഞ്ഞത്. എനിക്ക് ആണേൽ ചൊറിഞ്ഞു വരുന്നുണ്ട് ഇവളുമാരുടെ ന്യായം പറച്ചിൽ കേട്ട്..
‘ദേ ആ പോകുന്ന പെണ്ണിനെ റാഗ് ചെയ്യാമോ..? അവൾക്ക് കുറച്ചു തന്റേടം കുറവുണ്ട്..’
ഞാൻ അത് വഴി നടന്നു പോകുന്ന ഒരു പെണ്ണിനെ നോക്കി പറഞ്ഞു
‘അത് ഫിസിക്സ് ലേ ഫിലിപ്പ് സാറിന്റെ മോളാണ് മെർലിൻ.. അതിനെ റാഗ് ചെയ്താൽ പണി കിട്ടും..’
ഐശ്വര്യ പറഞ്ഞു
‘ഓ അപ്പോൾ പണി തരും എന്നുള്ളവരോട് റാഗിംഗ് ഒന്നുമില്ല. തിരിച്ചു പറയാൻ അറിയാത്ത പിള്ളേരുടെ അടുത്താണ് ഈ ഷോയൊക്കെ അല്ലെ..’
ഞാൻ ഒരു പുച്ഛത്തിൽ അവരെ നോക്കി പറഞ്ഞു. എല്ലാ എണ്ണവും പരസ്പരം നോക്കി മറുപടി ഇല്ലാതെ നിന്നു..
‘നീയൊന്ന് വന്നേ..’
ഞാൻ ലച്ചുവിനെ വിളിച്ചോണ്ട് ഒറ്റക്ക് പോയി ഒരിടത്ത് മാറ്റി നിർത്തി.. അവൾ എന്റെയടുത്തു നല്ല ദേഷ്യത്തിൽ ആയിരുന്നു
‘നീയെന്തിനാ എന്റെ ഫ്രണ്ട്സിനെ ഇൻസൾട്ട് ചെയ്തെ..?
‘ഞാൻ അവരെ മാത്രം അല്ലല്ലോ നിന്നെയും കൂടെ അല്ലെ ഇൻസൾട്ട് ചെയ്തെ..’
ഞാൻ സൗമ്യമായി പറഞ്ഞു
‘അവൾ നിന്റെ ഡിപ്പാർട്മെന്റ് അല്ലല്ലോ. നിനക്ക് അവളുടെ പേര് പോലും അറിയില്ല. പിന്നെ എന്തിനാണ് നീ അവൾക്ക് വേണ്ടി ഞങ്ങളോട് ദേഷ്യപ്പെടുന്നത്..’
‘അവൾക്ക് വേണ്ടിയല്ല.. നിനക്ക് വേണ്ടിയാണ് പറഞ്ഞത്.. നീ ഈ ചെയ്യുന്നത് ഒക്കെ എനിക്ക് ഭയങ്കര ബോർ ആയി തോന്നുന്നുണ്ട്..’