‘അങ്കിൾ… ഈ വള്ളത്തിന് ഭയങ്കര കുലുക്കം.. ഒന്ന് റെഡി ആക്കിക്കൂടെ..’
‘ദേ കൊച്ചേ..’
അമ്മാവൻ കൈ ഓങ്ങി.. അടിക്കാൻ ഒന്നും അല്ലെങ്കിലും പുള്ളിയെ ദേഷ്യം പിടിപ്പിക്കാൻ നോക്കിയതിനു ഒരു താക്കീത് എന്ന നിലയിൽ മാത്രം. ലക്ഷ്മി ചിരിച്ചു കൊണ്ട് ഓടി എന്റെ പിന്നിൽ വന്നു. ഞാൻ കാണിച്ച തമാശക്ക് മേലെ അവളിങ്ങനെ ഒരെണ്ണം കയ്യിൽ നിന്ന് ഇടുമെന്നു ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.. ഇവൾ കൊള്ളാമല്ലോ..
ഞാൻ എന്റെ പേഴ്സ് തുറന്നു അതിൽ നിന്ന് കുറച്ചു നോട്ട് എണ്ണാതെ തന്നെ അമ്മാവന്റെ കയ്യിലോട്ട് വച്ചു കൊടുത്തു
‘ഇതെന്താ.. അയ്യോ ഇതൊന്നും വേണ്ട.. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാലോ എന്ന പേടിയിലാണ് ഞാൻ വഴക്ക് പറഞ്ഞത്..’
‘ഇതൊരു സന്തോഷത്തിന്.. വൈകിട്ട് രണ്ടെണ്ണം അടിക്കാമല്ലോ.. ദേ അണ്ണന്മാർക്കും കൂടി വാങ്ങി കൊടുക്കണം..’
ഞാൻ അവരെ കൂടി നോക്കി ഒന്ന് കണ്ണിറുക്കി..
‘എന്റെ മക്കളെ.. പൈസ ഒന്നും വേണ്ട.. ‘
അമ്മാവൻ പിന്നെയും പൈസ തിരികെ തരാൻ ശ്രമിച്ചു. ഞാൻ ബലമായി പൈസ പുള്ളിയുടെ കയ്യിൽ വച്ചു.
‘പിന്നെ ബാക്കി പൈസക്ക് വള്ളത്തിന്റെ കുലുക്കം കൂടി മാറ്റണം കേട്ടോ.. ‘
ഞാൻ ചിരിച്ചു കൊണ്ട് ലക്ഷ്മിയെ നോക്കി പറഞ്ഞു.. അത് കേട്ടതും അമ്മാവന്റെ മുഖത്തും ഒരു ചിരി വന്നു.. അപരിചിതരായ ആളുകൾക്കു സന്തോഷം കൊടുക്കുന്നത് വല്ലാത്തൊരു ഫീലാണ്..
അവിടുന്ന് നടന്നു ഞങ്ങൾ വീണ്ടും ജങ്കാർ കയറി അപ്പുറം ഇറങ്ങി. അവിടെ ഒരു ബസ് നിർത്തി ഇട്ടിട്ടുണ്ടായിരുന്നു. അതിലാണേൽ സീറ്റും ഇല്ല. മഴ ആണേൽ വരുന്നുമുണ്ട്. ഞങ്ങൾ അടുത്ത ബസിനെ പറ്റി തിരക്കിയപ്പോൾ ഒരു മണിക്കൂർ ഒക്കെ ഇടവിട്ടാണ് ഇവിടെ ബസ് ഉള്ളത്.. ഒരു മണിക്കൂർ ഇവിടെ കാത്തു നിന്നാൽ സമയം പോകും. ഞങ്ങൾ തിരിച്ചു ചെല്ലുമ്പോൾ വല്ലാതെ വൈകും. മാത്രമല്ല.. മഴയും വരുന്നു. അങ്ങനെ ഞങ്ങൾ ആ ബസിൽ തന്നെ കയറി..
ആൾ നല്ലത് പോലെ ഉണ്ടായത് കൊണ്ട് ഞങ്ങൾക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല. ഞങ്ങൾ ബസിന്റെ ഏറ്റവും പിന്നിലായ് കയറി നിന്നു. അവിടെ ആകുമ്പോൾ ഇടി കൊള്ളേണ്ട.. ഏറ്റവും ബാക്കിൽ ഞങ്ങളുടെ വലത് വശത്തായി പ്രായമായ മൂന്ന് അമ്മച്ചിമാരാണ് ഇരിക്കുന്നത്. ഞങ്ങളുടെ ഇടതു സൈഡിൽ ഒരു ചെക്കനും പെണ്ണും. ഞങ്ങൾ ബസിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞതും മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങി. എല്ലാവരും ഷട്ടർ ഇട്ട് ബസിൽ ലൈറ്റ് ഓണാക്കി എങ്കിലും നല്ല ഇരുട്ടായിരുന്നു ബസിനുള്ളിൽ ആകമാനം. പിന്നിലെ കണ്ണാടി വഴി പുറത്തേക്ക് നോക്കിയാൽ ശരിക്കും രാത്രി ആയ പ്രതീതി ആയിരുന്നു. ബസ് എടുത്തു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോളാണ് ഞങ്ങൾ നിൽക്കുന്നതിനു അടുത്തിരിക്കുന്ന ചെക്കനും പെണ്ണും ആ ഇരുട്ടത്ത് കിസ്സടിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായത്. അവർക്ക് എതിരെ ഇരിക്കുന്നവർക്ക് ഞങ്ങൾ ഇടയിൽ ഉള്ളത് കൊണ്ട് അവരെ കാണാൻ പറ്റില്ല. ഏറ്റവും പിന്നിൽ ആണ് ഇരിക്കുന്നത് കൊണ്ട് മറ്റാർക്കും ഇവരുടെ കലാപരിപാടി കാണാനും പറ്റില്ല. പിള്ളേരല്ലേ എന്തെങ്കിലും കാണിക്കട്ടെ എന്ന് കരുതി ഞാൻ അധികം മൈൻഡ് കൊടുക്കാതെ നിന്നു. ലക്ഷ്മി ഫോണിൽ ഇൻസ്റ്റ ഒക്കെ എടുത്തു റീൽസ് കണ്ടോണ്ട് എന്റെ തൊട്ട് മുന്നിൽ നിൽപ്പാണ്.