‘നമുക്ക് ഒരു ബോട്ട് യാത്ര പോയാലോ..?
ഞാൻ ലക്ഷ്മിയോട് ചോദിച്ചു.
‘പോവാം.. ബോട്ട് എവിടെ..?
‘ദേ കിടക്കുന്നു..’
ഞാൻ ആ ചെറിയ കൊതുമ്പ് വള്ളം ചൂണ്ടി പറഞ്ഞു
‘ഇതോ.. ഇതാണോ ബോട്ട്..’
‘ഇതുമൊരു ബോട്ടാണ്.. വള്ളം എന്ന് മലയാളത്തിൽ പറയും..’
‘എനിക്കറിയാം കേട്ടോ..’
‘എന്നാൽ വാ.. കയറു.. നമുക്കൊരു റൗണ്ട് പോയിട്ട് വരാം..’
‘ഇതാരുടെ വള്ളമാ.. വെല്ലോം പറയില്ലേ എടുത്താൽ..’
‘ചോദിച്ചാൽ തന്നില്ലേലോ.. നീ പെട്ടന്ന് കയറു..’
ഞാൻ വള്ളത്തിൽ കയറി കെട്ടിയിരുന്ന കയറഴിച്ചു. അവൾ ഒരു പേടിയോടെ എന്നെ നോക്കി. ഞാൻ ധൈര്യത്തിൽ കൈ നീട്ടി. അവൾ അതിൽ പിടിച്ചു മെല്ലെ വള്ളത്തിൽ ഇറങ്ങി ഇരുന്നു..
‘അർജുൻ.. ഇത് രണ്ട് പേർക്ക് കയറാൻ പറ്റുന്ന വള്ളം ആണെന്ന് തോന്നുന്നില്ല. ഇത് ആടുന്നുണ്ട് വല്ലാതെ.. നമുക്ക് ഇത് വേണ്ട..’
ലക്ഷ്മി പേടിയോടെ പറഞ്ഞു. അവൾ കൈകൾ കൊണ്ട് വള്ളത്തിന്റെ സൈഡിൽ ഇറുക്കി പിടിച്ചിരുന്നു.
‘നീ പേടിച്ചു വിറച്ചു വള്ളം ആട്ടി മറിക്കാതെ ഇരുന്നാൽ മതി.. ‘
ഞാൻ മെല്ലെ തുഴ വെള്ളത്തിൽ എറിഞ്ഞു മുന്നോട്ടു തുഴഞ്ഞു.. ആറിന് അരികിൽ നിന്നും ഞങ്ങൾ പതിയെ നടുവിലേക്ക് എത്താൻ തുടങ്ങി.. അവളുടെ പേടി അതിനൊപ്പം കൂടിയെങ്കിലും അനങ്ങാതെ ഇരുന്നാൽ പ്രശ്നം ഇല്ല എന്ന് അവൾക്ക് തോന്നി
‘ഡാ ഇതെങ്ങാനും മുങ്ങി പോയാൽ നമ്മൾ എന്ത് ചെയ്യും..?
‘മുങ്ങിയാൽ എന്ത് ചെയ്യാൻ.. നീന്തി കരയിൽ കയറണം.’
ഞാൻ ലാഘവത്തോടെ പറഞ്ഞു
‘അതിന് എനിക്ക് ഇത്ര ദൂരം ഒന്നും നീന്താൻ അറിയില്ല.. ഇവിടെ ഒക്കെ നല്ല ഒഴുക്കുണ്ടെന്ന് തോന്നുന്നു..’
‘അതിപ്പോൾ ആണോ പറയുന്നെ. ഞാൻ കരുതി നിനക്ക് നീന്തൽ ഒക്കെ അറിയാമായിരിക്കും എന്ന്.’
‘ഫ മൈരേ.. എന്നെ കൊണ്ട് പറയിക്കരുത്..’
പെട്ടന്ന് അവൾ പറഞ്ഞപ്പോൾ തെറി വായിൽ നിന്ന് വീണു. ഞങ്ങൾ രണ്ട് പേരും അത് കാര്യമായി എടുത്തില്ല. തിരിച്ചു അങ്ങോട്ട് വിളിക്കാനുള്ള ലൈസൻസ് ആണ് അവളിപ്പോ തന്നത്. പുവർ ഗേൾ..!