‘അവിടെയും പോയിട്ടുണ്ട്..’
‘അതിന്റെയും അപ്പുറെ കിടക്കുന്ന വണ്ടിയോ..?
അവൾ വീണ്ടും അതേ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു
‘അത്.. അവിടെ ഞാൻ പോയതായി ഓർക്കുന്നില്ല.. മേ ബി ആ വഴി പോയാൽ അറിയാൻ പറ്റും വന്നിട്ടുണ്ടോ ഇല്ലയോ എന്ന്..’
‘എന്തായാലും നിനക്ക് ഓർമ ഇല്ലല്ലോ. അപ്പോൾ പോയി കാണില്ല.. നമുക്ക് അതിൽ കയറാം..’
അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചു നിർബന്ധിച്ചു
‘അതിൽ കയറി എവിടെ പോകാനാണ്.. എന്താണ് പ്ലാൻ..’
‘അതൊക്കെ അവിടെ ചെന്നിട്ട് പ്ലാൻ ചെയ്യാം.. നീ വാ..’
അവൾ വീണ്ടും നിർബന്ധിച്ചു.. ഞങ്ങൾ ആ ബസിൽ കയറി. കുറച്ചു ആളുണ്ടായിരുന്നു എങ്കിലും ഞങ്ങൾ രണ്ട് പേർക്കും ഇരിക്കാനുള്ള സീറ്റ് കിട്ടി. ഈ ബസിലും അവസാന സ്റ്റോപ്പിലേക്ക് ഞങ്ങൾ ടിക്കറ്റ് എടുത്തു. ഇത് കുറച്ചു ലോങ്ങ് റൂട്ടായിരുന്നു. കുറച്ചു നേരം ഞങ്ങൾ ബസിൽ ഇരുന്നു.
‘ഒരു കാര്യം പറയട്ടെ.. ഞാൻ ഇന്നാണ് ആദ്യമായ് കെഎസ്ആർടിസി ബസിൽ കയറുന്നത്..!
അവളത് പറഞ്ഞപ്പോൾ പെട്ടന്ന് എനിക്ക് ഓർമ വന്നത് ഇഷാനി ആദ്യമായി എന്റെയൊപ്പം ബൈക്കിൽ വന്നതാണ്. അന്ന് അവളും ഇത് പോലെ അതവളുടെ ആദ്യ ബൈക്ക് യാത്ര ആയിരുന്നു എന്ന് പറഞ്ഞിരുന്നു. ഇവരുടെ രണ്ട് പേരുടെയും ആദ്യ ബൈക്ക് യാത്രയും ബസ് യാത്രയും എന്റെയൊപ്പം ആണല്ലോ എന്ന് ഞാൻ ചിന്തിച്ചു
‘നീ മുമ്പ് ബസിൽ കയറിയിട്ടുണ്ടോ..?
ലക്ഷ്മി എന്നോട് ചോദിച്ചു
‘പിന്നെ.. ഇഷ്ടം പോലെ..’
ഞാൻ പറഞ്ഞു
‘ഓ ഞാൻ കരുതിയത് നീ അധികം ബസിൽ ഒന്നും യാത്ര ചെയ്തിട്ടില്ലെന്നാണ്..’
‘അതെന്താ അങ്ങനെ തോന്നാൻ..?
‘എനിക്ക് അങ്ങനെ തോന്നി. എനിക്ക് ഓർമ വച്ച കാലം മുതൽ എവിടേക്ക് പോകാനും കാറെല്ലാം ഉണ്ടായിരുന്നു. പിന്നെ ബസിൽ ഒന്നും പോകണ്ട ആവശ്യം വന്നിട്ടില്ല. ആകെ ഞാൻ ടൂറിസ്റ്റ് ബസിലൊക്കെ മാത്രമേ കയറിയിട്ടുള്ളു..’
‘ഞാനും ജനിച്ചപ്പോൾ തൊട്ട് വീട്ടിൽ കാറൊക്കെ ഉണ്ടായിരുന്നു. എന്നാലും ഫ്രണ്ട്സിന്റെ ഒപ്പമൊക്കെ ബസിൽ ഇഷ്ടം പോലെ യാത്ര ചെയ്തിട്ടുണ്ട് വെറുതെ..’