ഒലി 2 [രാഭണൻ]

Posted by

അവൻ ഓടി വരണ കണ്ടപാടെ അവർ മുഖോം തിരിച്ച് ചിരിച്ചോണ്ടൊരു നടത്തം , ഇടയ്ക്ക് അവർ നടത്തത്തിന്റെ വേഗം കൂട്ടി.

 

മെല്ലെ നടക്ക് ശാരദാമ്മേ നിക്ക് ഓടാൻ വയ്യ . അവൻ അമ്മായീടെ അടുത്തെത്തി പറഞ്ഞു.

 

അവർ നടത്തത്തിന്റെ വേഗം കുറച്ചു .

 

അവൻ ശാരദാമ്മേടെ മുഖത്തേക്ക് നോക്കി . അവർ ഇപ്പോഴും ചുണ്ടിൽ ഒരു ചെറു ചിരി ഒളിപ്പിച്ചിരിക്കുവാണ്. അതിന്റെ പ്രതിഫലനമെന്നോണം അവരുടെ കവിളിൽ നൊണക്കുഴി തെളിഞ്ഞ് കാണാം . അവനത് ആദ്യായിട്ടാണ് കാണണത്. ശാരദാമ്മ പൊട്ടിച്ചിരിക്കുമ്പോഴൊന്നും അവനത് കണ്ടിട്ടില്ല.

 

നിന്നോട് ഞാൻ വരണ്ടാന്ന് പറഞ്ഞതല്ലേ ? – ശാരദാമ്മായി അവന്റെ മുഖത്തേക്ക് നോക്കാണ്ട് ചോദിച്ചു.

 

നിക്ക് പാർവതിക്കുട്ട്യേ കാണണം.

 

അച്ചോടാ ന്നിട്ടാണോ രാവിലെത്തന്നെ വേണ്ടാത്തീനം കാണിച്ചേ .

 

അവനൊന്നും മിണ്ടിയില്ല.

 

ശാരദാമ്മായി പതിഞ്ഞ സ്വരത്തിൽ ചിരിച്ചോണ്ട് പറഞ്ഞു – ‘വൃത്തികെട്ടവൻ’

 

ഇടയ്ക്ക് അവർ അവനെ നോക്കി . അവന്റെ കണ്ണാകെ നിറഞ്ഞിരിക്ക്യാണ് , ചെക്കനെ വല്ലോം പറഞ്ഞ് അശ്വസിപ്പിച്ചില്ലേ അവൻ പോണ വഴി മൊത്തം കരയും ആൾക്കാര് കൂടും.

 

യ്യോ.. , അമ്മായീടെ കുട്ടൻ കരയുവാണോ , ഞാൻ തമാശയ്ക്കോരോന്ന് പറഞ്ഞതല്ലേ , അവന്റെ കണ്ണീന്ന് വീണ രണ്ടു തുള്ളി കൈ കൊണ്ട് തുടച്ച് കവിളത്തൊരു മുത്തോം കൊടുത്ത് അമ്മായി അവനെ അശ്വസിപ്പിച്ചു. ദേണ്ടെ ആൺകുട്ട്യോള് ഇങ്ങനെ കരയാൻ പാടില്ല , പാർവതിക്കുട്ടി കണ്ടാ കളിയാക്കും.

അത് പറഞ്ഞപ്പോ അവൻ കരച്ചില് നിർത്തി.

 

അമ്പലത്തില് വച്ച് ജാനേടത്തിയും ശാരദാമ്മേം കൂടെ വർത്താനോം പറഞ്ഞ് നിപ്പാണ് . പാർവതിക്കുട്ട്യേ കണ്ടില്ലല്ലോ അവൻ അമ്പലം മൊത്തം തപ്പാൻ തുടങ്ങി. അവൾ ഗണപതിയെ പ്രതിഷ്ഠിച്ച നടയിൽ പ്രാർത്ഥിച്ച് നിക്കുവാണ്. അവന് ഇനീം കാക്കാൻ പറ്റില്ല ഇന്ന് തന്നെ തന്റെ പ്രേമം തൊറന്ന് പറയണം .

പാർവതി പ്രാർത്ഥിച്ച് തിരിഞ്ഞതും മുന്നീ കുട്ടികൃഷ്ണൻ നിക്കുവാണ്. അവൾ അവൾടെ കറുകറാന്ന് ഇരിക്കണ കൃഷ്ണമണി കൊണ്ട് കുട്ടികൃഷ്ണനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *