“അത് ഞാൻ ചേച്ചിടെ ക്ലോക്കിൻ്റെ പഴയ ബാറ്ററി അങ്ങൂരി പുതിയ ബാറ്ററി ഇട്ടു അതായിരിക്കും…” ആര്യൻ ലിയയെ കളിയാക്കി.
“പോടാ അവിടുന്ന്…” ലിയ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ബാറ്ററി മാത്രം അല്ലാ എൻ്റെ ക്ലോക്ക് തന്നെ മാറ്റി നീ…” ലിയ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും അവനെ നോക്കി പറഞ്ഞു.
“എന്താ എന്താ…ഒന്നുകൂടി പറഞ്ഞേ?”
ആര്യൻ അവൾ പറഞ്ഞ ആ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് ചോദിച്ചു.
“എന്തിനാ?”
“നല്ല വരികളായിരുന്നു എനിക്കിഷ്ടപ്പെട്ടു…ഹഹ…”
“പിന്നേ…ഇനി പറയില്ല ഒരു തവണയെ പറയൂ…”
“ഓ വലിയ ജാടക്കാരി…” അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു.
“വേഗം വാ സമയമില്ല താമസിച്ചു…”
“ഇറങ്ങിക്കൊ ഞാൻ റെഡിയാ…”
“എൻ്റെ ബസ്സ് പോകുമോ എന്തോ…”
“ഞാൻ കൊണ്ടാക്കാം ചേച്ചി…”
“മ്മ് ശരി…”
ആര്യൻ ഓഫീസ് പൂട്ടിയ ശേഷം ലിയയെ സൈക്കിളിൽ ഇരുത്തി ബസ്സ് സ്റ്റോപ്പിലേക്ക് ചവിട്ടി.
കുട്ടച്ചൻ്റെ കടയുടെ മുൻപിലായി സൈക്കിൾ നിർത്തി അവർ രണ്ടുപേരും ഇറങ്ങി.
“ചായ കുടിക്കുന്നോ?”
“വേണ്ടെടാ…ബസ്സ് ഇപ്പോ വരും…”
“മ്മ്…ശരി…”
“നീ പൊയ്ക്കോ നാളെ കാണാം…”
“ബസ്സ് വരട്ടേ എന്നിട്ട് പോകാം…പിന്നെ ഇന്ന് പ്രായമുള്ള ആരു വന്നാലും എഴുന്നേറ്റ് കൊടുക്കണ്ട കേട്ടോ…”
“ഇനി നീ കൂടെ ഉണ്ടെങ്കിൽ പോലും എഴുന്നേൽക്കില്ല ഞാൻ അപ്പോഴാ നീ കൂടെ ഇല്ലാത്തപ്പോൾ…”
“ഹഹഹ…ദാ ബസ്സ് വരുന്നു പൊയ്ക്കോ…”
“ശരിയടാ…പോവാ…”
ലിയ റോഡ് ക്രോസ് ചെയ്ത് ബസ്സ് വന്നു നിന്നപ്പോൾ അതിൽ കയറി ആര്യനെ കൈവീശി കാണിച്ച് യാത്രയായി.
ആര്യൻ അവിടെ നിന്നും വീട്ടിലേക്ക് തിരിക്കുന്നതിന് മുൻപ് കടയുടെ പുറകിൽ കൂടി കയറി ചന്ദ്രിക ചേച്ചിയെ ഒന്ന് കണ്ടിട്ട് വീട്ടിലേക്ക് യാത്ര ആയി.
വീട്ടിലെത്തി മേല് കഴുകിയ ശേഷം ആര്യൻ ഒരു ചായ ഇട്ടു കുടിച്ചു. എന്നിട്ട് മോളി ചേട്ടത്തിയോട് ബ്ലൗസിൻ്റെ കാര്യം പറയാനായി അവരുടെ വീട്ടിലേക്ക് പോയി.