“എന്നിട്ട് ആരും ഒന്നും പറഞ്ഞില്ലേ?”
“പറയാൻ ചെന്നവരെ ഒക്കെ അയാള് ചെവിപൊട്ടുന്ന ചീത്ത വിളിച്ച് അവർക്ക് നേരെ കൈയോങ്ങിക്കൊണ്ട് ചെന്നു…”
“അത് ശരി…ആളത്രയ്ക്ക് കുഴപ്പക്കാരനാ അല്ലേ…”
“ആണോന്നോ…കുഴപ്പം കുറച്ച് കൂടിയാലേ ഉള്ളൂ…”
“ഇപ്പോ ഇവിടെ ഇല്ലെന്ന് തോന്നുന്നു…”
“അതുറപ്പല്ലേ…വെല്ലപ്പോഴുമെ വരൂ…വരുമ്പോൾ ഒരു ബഹളവും ഉണ്ട്…”
“മ്മ്…അത് എന്നോട് ശാലിനി ചേച്ചി പറഞ്ഞത് ഓർമ്മയുണ്ട്…പൈസ തീരുമ്പോൾ വന്ന് ആ പാവത്തിനെ തല്ലി അതുണ്ടാക്കിയ പൈസയുമായി വീണ്ടും കള്ള് കുടിക്കാൻ പോകുമെന്ന്…”
“അതേ…പാവം…”
“ഹാ വരുമ്പോ എന്തായാലും ഒന്ന് കാണണം…”
“കാണാതിരിക്കുന്നതാ നല്ലത്…വൃത്തികെട്ടവൻ…” ലിയ അൽപ്പം വെറുപ്പോടെ പറഞ്ഞു.
“അതെന്താ ചേച്ചീ…?”
“അയാളുടെ ഒരു അവിഞ്ഞ ചിരിയും ചോര ഊറ്റിക്കുടിക്കുന്നത് പോലെയുള്ള നോട്ടവും…കാണുമ്പോ തന്നെ കലി കയറും…”
“ചേച്ചിയെ എപ്പോ നോക്കി…?”
“അവിടുത്തെ ബഹളം കഴിഞ്ഞിട്ട് ഇതുവഴി പോകുമ്പോൾ…ചുമ്മാ സ്റ്റാമ്പ് ഉണ്ടോ പശ ഉണ്ടോ എന്നൊക്കെ ചോദിച്ച് കയറി വരും…എന്നിട്ട് ശരീരം മുഴുവൻ ചൂഴ്ന്നു നോക്കി അവിടെ നിൽക്കും…പേടി ആവും എനിക്ക്…”
“അത് ശരി…”
“അയാളിവിടെ ഉള്ളപ്പോൾ ഞാൻ എങ്ങനെ ഇതിനകത്ത് ഒറ്റയ്ക്ക് ഇരുന്നു സമയം തള്ളി നീക്കി എന്ന് പോലും എനിക്കറിയില്ല…”
“ഞാനും അതാ ആലോചിക്കുന്നത്…സൂക്ഷിക്കണം ആളിച്ചിരി പിശകാ…”
“അത് നിനക്കെങ്ങനെ അറിയാം?…വേറെ എന്തെങ്കിലും കഥ നീ കേട്ടിട്ടുണ്ടോ?”
“ഏയ് ഇല്ല ചേച്ചി…ശാലിനി ചേച്ചി പറഞ്ഞതും ചേച്ചി ഇപ്പോ പറഞ്ഞതും ഒക്കെ കേട്ടത് വെച്ച് ഞാൻ പറഞ്ഞതാ…”
ആര്യൻ അയാള് ശാലിനിയോട് ചെയ്ത കാര്യം ഓർത്താണ് അത് പറഞ്ഞതെങ്കിലും ലിയയോട് അത് പറയാൻ ആഗ്രഹിച്ചില്ല.
“മ്മ്…ഇനിയിപ്പോ എനിക്ക് പേടിയില്ല…നീ ഉണ്ടല്ലോ എൻ്റെ കൂട്ടിന്…എൻ്റെ അംഗരക്ഷകൻ…”
ആര്യൻ അത് കേട്ട് സന്തോഷത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു. ലിയയും അവനെ നോക്കി പുഞ്ചിരി തൂകി.
“അതേ അംഗരക്ഷകൻ്റെ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു…സമയം നാലായി പോകണ്ടേ…”
“ഉയ്യോ…എന്ത് പെട്ടെന്നാടാ ഇപ്പോ സമയം പോകുന്നത്…നീ വരുന്നതിന് മുന്നേ ഒരു മിനുട്ടിന് ഒരു മണിക്കൂറിൻ്റെ ദൈർഘ്യം ഉണ്ടായിരുന്നു.”