“പോടാ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി ഒന്ന് ചിരിച്ച ശേഷം തല കുനിച്ചിരുന്നു.
“അല്ലാ കൂടിപ്പോയെങ്കിൽ പറഞ്ഞാൽ മതി അടുത്ത തവണ പോകുമ്പോൾ ഞാൻ തിരുത്തിക്കോളാം…”
“അയ്യടാ…അങ്ങനിപ്പോ തിരുത്താൻ നിക്കണ്ട കേട്ടോ…” ശാലിനി വീണ്ടും അവനെ നോക്കി കൊഞ്ഞനംകുത്തി പറഞ്ഞു.
ആര്യൻ അത് കണ്ട് ചിരിച്ച ശേഷം ശാലിനിയുടെ മുഖത്തേക്ക് നോക്കിയിരുന്നു. അവളുടെ വലിയ കണ്ണുകളും നീണ്ട മൂക്കും തത്തമ്മ ചുണ്ടുകളും നുണക്കുഴിയും എല്ലാത്തിനും ഇന്നെന്തോ ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക ചന്തം എന്ന് അവന് തോന്നി.
ആര്യൻ്റെ സൂക്ഷ്മതയോടെയുള്ള നോട്ടം കണ്ട ശാലിനിക്ക് ഉള്ളിൽ ഒരു ചെറിയ നാണം വന്നു. അവൻ്റെ കണ്ണുകൾ തൻ്റെ മുഖത്തിലെ ഏതൊക്കെ ഇന്ദ്രിയങ്ങളിലേക്കാണ് പോകുന്നതെന്ന് അവൻ്റെ കൃഷ്ണമണിയുടെ ചലനത്തിൽ നിന്നും അവൾക്ക് വ്യക്തമായിരുന്നു.
ഒടുവിൽ അവളുടെ ചുണ്ടുകളിലേക്ക് നോക്കി ഇരിക്കുന്ന അവൻ്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൾ “എന്താ…?” എന്ന് പതിഞ്ഞ താളത്തിൽ ചോദിച്ചു.
“ഏയ് ഒന്നുമില്ല…എന്നെ അടിച്ചിട്ട് ഇപ്പോ പാവത്തെ പോലെ ഉള്ള ഇരുപ്പ് കണ്ട് നോക്കിയിരുന്നു പോയതാണെ…”
“അത് അറിയാതെ പറ്റിയതാടാ…ഞാൻ എത്ര വട്ടം സോറി പറഞ്ഞു…”
“മ്മ്…ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു…”
“അടുത്ത തവണയോ…?”
“ഞാനും തിരിച്ചടിക്കും…”
“മ്മ്…അടിക്കാൻ ഇങ്ങോട്ട് വാ…”
“എന്തേ…ഞാൻ അടിച്ചാൽ കൊള്ളൂലെ?”
“കൊള്ളും കൊള്ളും…നീ എൻ്റെ കയ്യീന്ന് കൊള്ളും…”
“എങ്കിൽ ചേച്ചിക്ക് വരുന്ന കത്തുകൾ എല്ലാം ഞാൻ തിരിച്ചയക്കും…”
“അയ്യടാ…”
“ഒരു അയ്യടയും ഇല്ല ശർക്കര അടയും ഇല്ലാ…”
“പോടാ ചെക്കാ…ഹഹ…”
“ഇന്നലെ
അമ്മയുടെയും അമ്മുവിൻ്റെയും നാമജപം കഴിഞ്ഞെന്ന് മനസ്സിലായ ശാലിനി പെട്ടെന്ന് തന്നെ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.
“അവർ എഴുന്നേറ്റെന്ന് തോന്നുന്നെടാ…നമ്മൾക്ക് അങ്ങോട്ട് പോകാം വാ…”
ആര്യനും അതിന് മൂളിയ ശേഷം അവളുടെ പിന്നാലെ നടന്നു.
“അമ്മൂട്ടിയുടെ നാമ ജപം ഒക്കെ കഴിഞ്ഞോ…” അകത്തേക്ക് ഓടി വന്ന അവളെ എടുത്ത് ഒക്കത്ത് വെച്ചുകൊണ്ട് ആര്യൻ ചോദിച്ചു.