“ആഹാ അത് ശരി ഹഹ…”
“പക്ഷേ നല്ല വിഷമം ഉണ്ട് ചേച്ചീ…അതൊന്നും പുറത്ത് കാണിക്കാത്തതാ…ഞാൻ തിരികെ പോകാതെ അവിടെ തന്നെ നിന്നാലോ എന്ന് പേടിച്ചിട്ട്…” അത് പറഞ്ഞപ്പോൾ ആര്യൻ്റെ മുഖത്തെ സങ്കടം കണ്ട് ശാലിനിക്കും വിഷമം ആയി.
“ശ്ശേ…വിഷമിക്കല്ലേടാ…അമ്മ അവിടെ സുഖം ആയിട്ടിരിക്കും ഒന്നും സംഭവിക്കില്ല…” ശാലിനി ആര്യൻ്റെ അരികിലേക്ക് കുറച്ച് കൂടി നീങ്ങി ഇരുന്നുകൊണ്ട് അവൻ്റെ കവിളിൽ തലോടി പറഞ്ഞു.
“അമ്മ എല്ലാവരെയും അന്വേഷിച്ചു കേട്ടോ…”
“ശരിക്കും…എന്തൊക്കെ പറഞ്ഞു…പറ കേൾക്കട്ടെ…”
“ശാലിനിയെയും അമ്മയെയും എല്ലാം അന്വേഷിച്ചു എന്ന് പറയണമെന്നും അമ്മൂട്ടിക്ക് പ്രത്യേകം അന്വേഷണം പറയണമെന്നും അമ്മയുടെ വക ഒരുമ്മ അവൾക്ക് കൊടുക്കണമെന്നും ഒക്കെ പറഞ്ഞാ എന്നെ വിട്ടത്…”
“ഞങ്ങളുടെ അന്വേഷണം അമ്മയോടും നീ പറഞ്ഞല്ലോ അല്ലേ…”
“പിന്നെ പറയാതെ ഇരിക്കുമോ…ഈ നാട്ടിൽ ഞാൻ പരിചയപ്പെട്ട ഓരോരുത്തരെയും പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…അമ്മയ്ക്ക് ഇനി നിങ്ങളെ കണ്ടാൽ ആരൊക്കെ ഏതാണെന്ന് കൃത്യം ആയിട്ട് പറയാൻ പറ്റും.”
“ആഹാ…ആട്ടെ നീ എന്നെപ്പറ്റി എന്താ പറഞ്ഞത്?”
“ചേച്ചിയെ പറ്റി…എന്തായിരുന്നു ഞാൻ പറഞ്ഞത്…അതോ ഇനി പറയാൻ വിട്ടുപോയോ…ഹാ ഞാൻ ഓർക്കുന്നില്ല…” ആര്യൻ ശാലിനിയെ ചൂടാക്കാൻ എന്നവണ്ണം പറഞ്ഞു.
“പോടാ…പറ നീ കളിക്കാതെ…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി അവൻ്റെ കൈയിൽ മുഖം ചുളിച്ച് ഒരു അടി വച്ചുകൊടുത്തു.
“ആവൂ…” തമാശക്ക് അടിച്ചതാണെങ്കിലും ആര്യനിൽ അതൊരു ചെറിയ വേദന ഉണ്ടാക്കി.
“ഇല്ലാ ഞാൻ ഇനി പറയില്ല പോ…” ആര്യൻ മുഖത്ത് കപട ദേഷ്യം വരുത്തികൊണ്ട് അവളോട് പറഞ്ഞു.
“സോറി സോറി…അറിയാതെ അടിച്ചതാടാ…നീ പറ…”
“ഇല്ല പോ…” ആര്യൻ വീണ്ടും അവൻ്റെ മുഖം തിരിച്ചു.
“നിനക്ക് വേദനിക്കുമെന്ന് കരുതിയില്ല…ഞാൻ സോറി പറഞ്ഞില്ലേ…പറയടാ പ്ലീസ്…” ശാലിനി അവനോട് കെഞ്ചി.
ആര്യൻ ഒന്നും മിണ്ടിയില്ലെന്ന് മാത്രമല്ല അത് കേട്ട ഭാവം പോലും നടിച്ചില്ല.
ശാലിനി അവൻ്റെ വലതു കൈ കട്ടിലിൽ നിന്നും ഉയർത്തി അവളുടെ തല കുനിച്ചുകൊണ്ടുവന്ന് അവൾ അടിച്ച ഭാഗത്ത് ചുംബിച്ച ശേഷം “പറയടാ…കഷ്ട്ടമുണ്ട്…” എന്ന് കെഞ്ചി.