മന്ദാരക്കനവ് 5 [Aegon Targaryen]

Posted by

 

“ഹാ നാളെയോ മറ്റോ അങ്ങോട്ട് വന്ന് ഏതാണെന്ന് വെച്ചാൽ നോക്കി എടുത്തോ…”

 

“ഹാ ശരി…”

 

“ഇത് ഇഷ്ട്ടപെട്ടോ വായിച്ചിട്ട്…”

 

“മ്മ്…ഇഷ്ട്ടപ്പെട്ടു…”

 

“ഹാ…” അവർ പരസ്പരം കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചു.

 

“നീ അവിടെ തന്നെ നിൽക്കാതെ ഇങ്ങു കയറി വാ…ഇവിടെ വന്നിരിക്ക്…”

 

“ഓ വേണ്ട ചേച്ചി ഞാൻ ഇവിടെ നിന്നോളാം…”

 

“അതെന്താ ഇന്നലെ വലിയ തത്വം ഒക്കെ പറഞ്ഞിട്ട് നിനക്കിപ്പോ അയിത്തം ആണോ എൻ്റെ അടുത്ത് വന്നിരിക്കാൻ…”

 

“ഹൊ എൻ്റെ പൊന്നോ സമ്മതിച്ചിരിക്കുന്നു…എവിടൊക്കെയാ കാട് കയറി പോണത്…എനിക്കൊരു അയിത്തവും ഇല്ല തോടായികയും ഇല്ലാ…”

 

“എങ്കിൽ ഇവിടെ വന്നിരിക്ക്…”

 

ആര്യൻ മുറിയുടെ ഉള്ളിലേക്ക് കയറി അവളുടെ അരികിലായി കുറച്ച് ഗ്യാപ് ഇട്ടുകൊണ്ട് കട്ടിലിൽ ചെന്നിരുന്നു.

 

https://imgur.com/a/3cp6pwb

 

അവൻ മുറിയുടെ ചുറ്റിനും കണ്ണോടിച്ചു നോക്കി. മേശയിൽ അമ്മുവിൻ്റെ പുസ്തകങ്ങളും കസേരയിൽ ബാഗും ഷെൽഫിൽ ശാലിനിയുടെ ചമയങ്ങളും എല്ലാം ഇരിക്കുന്നത് കണ്ട ആര്യൻ മുറിയുടെ അപ്പുറത്തെ വശത്തേക്ക് നോക്കിയപ്പോൾ ഭിത്തിക്ക് കുറുകെ ആണിയടിച്ച് തുണികൾ വിരിക്കാൻ ഒരു അഴ കെട്ടിയിരിക്കുന്നതും അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. അതിൽ ശാലിനിയുടെ കുറച്ച് വസ്ത്രങ്ങളും പാവാടയും ബ്രായും പാൻ്റീസും കിടക്കുന്നത് അവൻ്റെ കണ്ണിൽപ്പെട്ടു. അത് കണ്ട ആര്യൻ പെട്ടെന്ന് തന്നെ അവൻ്റെ ശ്രദ്ധ അതിൽ നിന്നും മാറ്റി മുകളിലേക്ക് നോക്കി. അവൻ്റെ ആ പരുങ്ങൽ കണ്ട ശാലിനിക്ക് ഉള്ളിൽ ചെറിയ നാണവും ചിരിയും അതുണ്ടാക്കി.

 

“എന്താ ഇത്ര കാര്യമായി നോക്കുന്നത്?”

 

“ഏയ്…ഞാൻ വെറുതെ…”

 

“മ്മ്…അമ്മയ്ക്ക് സുഖം ആണോ?”

 

“അതേ ചേച്ചി സുഖമായിരിക്കുന്നു…”

 

“നീ പെട്ടെന്ന് പോന്നപ്പോ വിഷമം ആയിക്കാണും അല്ലേ?”

 

“മ്മ് നല്ല കഥയായി…ഞാൻ അവിടെ നിക്കുംതോറും തിരിച്ച് പോകാനുള്ള മടി കൂടി കൂടി വരും എന്ന് പറഞ്ഞ് അമ്മ തന്നെയാ എന്നെ പറഞ്ഞു വിടാൻ തിടുക്കം കാണിച്ചത്…എല്ലാ ആഴ്ചയും ഇങ്ങനെ ഒരു രാത്രി നിൽക്കാനായിട്ട് മെനക്കെട്ട് വരണ്ടാ മാസത്തിൽ ഒരു തവണ വല്ലോം വന്നാൽ മതിയെന്നും കൂടെ പറഞ്ഞു…”

Leave a Reply

Your email address will not be published. Required fields are marked *