“ഇല്ലാ…”
“മ്മ്…ഗുഡ് ഗേൾ…”
“താങ്ക്യൂ…”
ആര്യൻ അവളുടെ നെറ്റിക്ക് വീണ്ടും ഒരുമ്മ കൂടി കൊടുത്തു.
അപ്പോഴേക്കും ശാലിനിയുടെ അമ്മ അവിടേക്ക് വന്നു. ആര്യനെ കണ്ട അമ്മ അവനോട് യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു എന്ന് ചോദിച്ചിട്ട് വിളക്ക് കത്തിക്കാനായി പോയി. അമ്മ വിളക്ക് കത്തിച്ചുകൊണ്ട് തിണ്ണയിൽ കൊണ്ടുപോയി വച്ച ശേഷം അമ്മൂട്ടിയുടെ കൂടെ നാമം ജപിക്കാൻ തുടങ്ങി. ആര്യൻ ഒന്ന് തൊഴുത ശേഷം അകത്തേക്ക് പോയി ശാലിനിയെ തിരഞ്ഞു.
“എന്താ പരിപാടി?” മുറിയിൽ ഇരിക്കുന്ന ശാലിനിയെ കണ്ട് ആര്യൻ വാതിലിന് പുറത്ത് നിന്ന് ചോദിച്ചു.
“ഏയ് അവര് എഴുന്നേൽക്കുന്ന വരെ അങ്ങോട്ടേക്ക് ചെല്ലണ്ടാ എന്ന് കരുതി ഇരുന്നതാ…”
“എന്നെ അവിടെ ഒറ്റയ്ക്ക് ഇരുത്തിയിട്ടോ?”
“നീ അന്വേഷിച്ച് വരുമെന്ന് എനിക്കറിയാവുന്ന കാര്യം ആണല്ലോ…”
“ഓഹോ അതെന്താ അത്രയ്ക്ക് ഉറപ്പ്…”
“നിന്നെ ഞാൻ മനസ്സിലാക്കിയതിൻ്റെ ഉറപ്പ്…”
ആര്യൻ ഒന്ന് പുഞ്ചിരിച്ചു…
“ഞാൻ എങ്കിൽ പോയിട്ട് കഴിക്കാറാവുമ്പോ വരാം ചേച്ചി…”
“ഇനി എന്തിനാ പോയിട്ട് വരുന്നത്…കഴിച്ചിട്ട് പോയാൽ പോരെ…”
“അത് വരെ ഞാൻ എന്ത് ചെയ്യാനാ ഇവിടെ…”
“ഓഹോ സാർ അവിടെ പോയി എന്ത് ചെയ്യാനാ അത് വരെ…”
“പോയി പുസ്തകം എങ്കിലും വായിക്കാലോ…”
“പുസ്തകം ദാ ഇവിടെയുണ്ട് അതെടുത്ത് വായിച്ചോ…”
മേശയിൽ ഇരിക്കുന്ന പുസ്തകം ചൂണ്ടി ശാലിനി പറഞ്ഞു.
“അയ്യെടാ…അതിന് ഇത് ഞാൻ തന്ന പുസ്തകം അല്ലേ…” അത് നോക്കി ആര്യൻ മറുപടി കൊടുത്തു.
“അതിനിപ്പോ എന്താ നിനക്ക് വായിച്ചാൽ പോരെ…”
“അതൊക്കെ ഞാൻ വായിച്ച് കഴിഞ്ഞതാ…”
“ഓ എന്നാൽ ഇയാള് പൊക്കോ…ഒരു വലിയ വായനക്കാരൻ വന്നേക്കുന്ന്…”
“ഓ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ്…എങ്കിൽ ഞാൻ പോണില്ല…”
ശാലിനി അവനെ നോക്കി ചിരിച്ചു.
“ചേച്ചി ഇത് വായിച്ചു തീർത്തോ?”
“മ്മ്…അത് കഴിഞ്ഞു…നീ കൊണ്ടുപൊയ്ക്കോ പോകുമ്പോൾ…എന്നിട്ട് വേറെ ഒരെണ്ണം എനിക്ക് എടുത്ത് താ…”