പക്ഷേ ഇനി ഇതൊക്കെ ആര്യൻ്റെ വെറും തോന്നലുകളാണോ എന്നും അവൻ മനസ്സിൽ വിചാരിച്ചു. കാരണം വണ്ടിയിൽ നല്ല തിരക്കായതിനാൽ ആരായാലും അങ്ങനെ ചേർന്ന് നിൽക്കേണ്ടി വരും എന്നും അവൻ മനസ്സിൽ ഓർത്തു.
പക്ഷേ ഇത്രയും നേരം തിരക്ക് കാരണം തൻ്റെ അരികിൽ നിന്നും ഓരോ തവണയും മുന്നോട്ട് നീങ്ങാൻ വിഷമിച്ച് നിന്നിരുന്ന ലിയ ഇപ്പോൾ മുന്നിലേക്ക് നീങ്ങി നിൽക്കാൻ സ്വയം ശ്രമിക്കുന്നത് പോലെയുള്ള അവളുടെ വ്യഗ്രത പിന്നിൽ നിന്നും തിരിച്ചറിഞ്ഞ ആര്യൻ മുകളിലേക്ക് നോക്കിയതും അവൻ്റെ മനസ്സിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സംശയങ്ങളും മാറി അയാളെ തല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.
ബസ്സിൻ്റെ മുകളിലെ കമ്പിയിൽ ഇടതു കൈ ഉയർത്തി പിടിച്ചിരിക്കുന്ന ലിയയുടെ കൈയുടെ മുകളിലേക്ക് അയാൾ കൈ കൊണ്ടുവന്ന് മുട്ടിക്കുകയും ലിയ കൈ പിൻവലിച്ച് നീക്കി വെക്കുമ്പോൾ അയാൾ വീണ്ടും കൊണ്ടുചെന്ന് മുട്ടിക്കുന്നതും ആര്യൻ കണ്ടു. ഇത് തന്നെ അയാൾ വീണ്ടും തുടരുകയും അവളുടെ പിൻഭാഗത്ത് അയാളുടെ മുൻഭാഗം ചേർത്ത് നിൽക്കാൻ ശ്രമിക്കുന്നതും കണ്ട ആര്യൻ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. അവൻ ഇരുന്ന സീറ്റിൽ മറ്റൊരാൾ ഇരുന്നപ്പോൾ കിട്ടിയ ഗ്യാപ്പിലൂടെ ബാഗ് തോളിൽ ഇട്ടുകൊണ്ട് ആര്യൻ അയാളുടെ അരികിലേക്ക് നടന്നു.
അയാളുടെ പിന്നിൽ ചെന്നു നിന്ന ശേഷം ആര്യൻ അവൻ്റെ കൈ എടുത്ത് കമ്പിയിൽ ഇരുന്ന അയാളുടെ കൈയുടെ മുകളിൽ എടുത്ത് വെച്ചു ഞെരുക്കി. അയാള് പെട്ടെന്ന് വേദനകൊണ്ട് ഞെട്ടി പുറകിലേക്ക് തിരിഞ്ഞ് നോക്കാൻ തല ചെറുതായി തിരിച്ചപ്പോഴേക്കും ആര്യൻ അയാളുടെ ചെവിയുടെ അരികിലേക്ക് അവൻ്റെ തല അടുപ്പിച്ചു.
“ഇനി നിൻ്റെ കൈയോ അരക്കെട്ടോ ഒരിഞ്ചെങ്കിലും മുൻപോട്ട് അനക്കിയാൽ നിൻ്റെ കൈ ഞാനിപ്പോ ഞെരിക്കുന്നത് പോലെ നിൻ്റെ ഉണ്ടയും ഞാൻ ഞെരിച്ച് പൊട്ടിക്കും…കെട്ടോടാ മൈരെ…”
ആര്യൻ്റെ ശബ്ദം കാറ്റ് പോലെ പതിയെ അയാൾക്ക് മാത്രം കേൾക്കുമാറായിരുന്നെങ്കിലും ആ ശബ്ദത്തിലെ തീക്ഷ്ണത മനസ്സിലാക്കിയ അയാൾ അവൻ കൈ എടുത്തതും അവിടെ നിന്നും അകന്നു മാറി അവന് മുഖം കൊടുക്കാതെ തിരിഞ്ഞ് പിന്നിലേക്ക് പോയി.