മന്ദാരക്കനവ് 5 [Aegon Targaryen]

Posted by

 

“അത് വേണോടാ?”

 

“എന്താ…ചേച്ചിക്ക് എന്നെ പേടിയുണ്ടോ?”

 

“പോ അവിടുന്ന്…അങ്ങനെ ഞാൻ പറഞ്ഞോ…”

 

ലിയയുടെ മുഖം വാടി. അത് ആര്യനും മനസ്സിലായി.

 

“ഓ…ഞാൻ വെറുതെ പറഞ്ഞതാ മുഖം വാടണ്ടാ…”

 

“മ്മ്…”

 

“ഗും…”

 

“പോടാ…ഹഹ…”

 

“വരുവല്ലേ അപ്പോൾ…”

 

“ആരേലും കണ്ടാൽ എന്ത് വിചാരിക്കും…”

 

“എന്ത് വിചാരിക്കാൻ…”

 

“ഏയ് ഒന്നുമില്ല…”

 

“ചേച്ചിടെ പേടി എനിക്ക് മനസ്സിലായി…ഞാൻ നിർബന്ധിക്കില്ലാ…വരാൻ ഓക്കെ ആണെങ്കിൽ പോരെ…അല്ലേൽ ഇവിടെ ഒറ്റക്കിരുന്നു വിയർത്തോ…”

 

“ഞാൻ വരാം…”

 

“ഹാ അത്രേയുള്ളൂ…”

 

വീണ്ടും കുറച്ച് നേരം കൂടി അവർ സംസാരിച്ച ശേഷം ആര്യൻ എഴുന്നേറ്റ് ഊണ് കഴിക്കാൻ പോയി…ഊണ് കഴിച്ചു തിരികെ വന്ന ശേഷം അവൻ രണ്ട് മണി ആയപ്പോഴേക്കും ഓഫീസ് പൂട്ടി ലിയയേം കൂട്ടി വീട്ടിലേക്ക് പോയി.

 

വാതിൽ തുറന്ന ശേഷം ആര്യൻ കൈ വിടർത്തി കാണിച്ച് “വന്നാലും…” എന്ന് പറഞ്ഞ് ലിയയെ അകത്തേക്ക് ആനയിച്ചു. അവൾക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും തോന്നേണ്ട എന്ന് കരുതി അവൻ വാതിൽ അടച്ചില്ല.

 

ലിയയെ ഡൈനിങ് ടേബിളിൽ ഇരുത്തിയ ശേഷം ആര്യൻ മുറിയിലേക്ക് പോയി അവൻ്റെ തോൾ സഞ്ചി ഊരി വച്ചു. എന്നിട്ട് തിരികെ വന്ന് അവളുടെ ഒപ്പം കസേരയിൽ ഇരുന്നു.

 

അവർ പരസ്പരം കുറേ കാര്യങ്ങൾ സംസാരിച്ചു. ലിയക്ക് അവൻ്റെ കൂടെ ആ വീട്ടിൽ ഇരിക്കുന്നതിന് യാതൊരു വിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അവനോട് ഓരോ നിമിഷവും സംസാരിക്കുമ്പോൾ അവൾ അവനിലേക്ക് കൂടുതൽ കൂടുതൽ അടുക്കുക മാത്രം ആണ് ചെയ്തത്.

 

ഏകദേശം ഒരു മണിക്കൂറിനു ശേഷം ആര്യൻ എഴുന്നേറ്റ് ചായ ഇടാം എന്നു പറഞ്ഞ് അടുക്കളയിലേക്ക് പോയി. അവൻ്റെ പിന്നാലെ തന്നെ ലിയയും ചെന്നു. അവൻ ചായ തിളപ്പിച്ച ശേഷം അത് രണ്ട് ഗ്ലാസുകളിലേക്ക് പകർന്നു.

 

“ഇങ്ങു വാ…ഇവിടിരുന്ന് കുടിക്കാം.” അവൻ ഹാളിലേക്ക് നടന്നുകൊണ്ട് ലിയയോട് പറഞ്ഞു.

 

ലിയ അവനൊപ്പം നടന്ന് ഡൈനിങ് ടേബിളിൽ തന്നെ പോയി ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *