മന്ദാരക്കനവ് 5 [Aegon Targaryen]

Posted by

 

“ഹാ ചെല്ല് ചെല്ല്…വൃത്തികെട്ടവൻ…”

 

“ഓ…ആയിക്കോട്ടെ…”

 

ആര്യൻ അവിടെ നിന്നും തിരിച്ച് വീണ്ടും ഓഫീസിലെത്തി. ലിയയുടെ ജോലി തീർന്ന ശേഷം അവർ ഒരുമിച്ചിരുന്ന് സംസാരിക്കാൻ തുടങ്ങി.

 

“നീ എപ്പോഴാ ഇറങ്ങുന്നത്?”

 

“എപ്പോ ഇറങ്ങിയാലും ബസ്സ് വരുമ്പോൾ അല്ലേ പോകാൻ പറ്റൂ.”

 

“മ്മ്…അത് ശരിയാ…”

 

“ചേച്ചിക്ക് ശനിയാഴ്ചകളിൽ രണ്ട് മണി വരെയല്ലെ ഡ്യൂട്ടി ഉള്ളൂ…അപ്പോ ബസ്സ് വരുന്നവരെ എവിടെ ഇരിക്കും?”

 

“എവിടെ ഇരിക്കാൻ…ഞാൻ നാല് മണിക്ക് തന്നെ ഇറങ്ങൂ…നേരത്തെ ഇറങ്ങിയിട്ടും എന്താ പ്രയോജനം നീ പറഞ്ഞതുപോലെ…”

 

“ആഹാ…അതെന്തൊരു കഷ്ട്ടമാ അല്ലേ…”

 

“മ്മ്…പിന്നെ അധികം ദൂരെ ഒന്നും അല്ലല്ലോ എന്നും വീട്ടിൽ പോയി വരാൻ പറ്റുന്നകൊണ്ടാണ് ഇവിടെ തന്നെ നിൽക്കുന്നത്…കുറച്ചൂടി അടുത്തോട്ട് വല്ലോം കിട്ടുവാണേൽ നോക്കണം…”

 

“എൻ്റെ ചേച്ചീ ചതിക്കല്ലേ…എന്തായാലും ഉടനെ ഒന്നും അത് നോക്കണ്ട…”

 

“അതെന്താ?”

 

“ചേച്ചി പോയാൽ പിന്നേ ഞാൻ ഒറ്റക്ക് എങ്ങനാ…”

 

“അതിന് ഞാൻ പോയാൽ വേറെ ആള് വരില്ലേ പിന്നെ നീ എങ്ങനെയാ ഒറ്റക്ക് ആവുന്നത്?”

 

“അതിന് ചേച്ചിയെ പോലെ ആവില്ലല്ലോ പകരം വരുന്ന ആള്…”

 

“അതെന്തിനാ എന്നെ പോലെ ആവുന്നത്?”

 

“ഒരാഴ്ചകൊണ്ട് തന്നെ ചേച്ചിയോട് വല്ലാത്ത അടുപ്പം ആയിപ്പോയി…എൻ്റെ സ്വന്തം ചേച്ചിയെ പോലെ തന്നെ അല്ലേ ചേച്ചി എന്നോട് പെരുമാറുന്നത്…അതുകൊണ്ട് ചേച്ചി പോയാൽ എന്തായാലും അതെനിക്ക് സങ്കടം ആകും…”

 

“എനിക്കും അങ്ങനെ തന്നെ ആടാ ഇപ്പോ…ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞാനും നിന്നോട് അടുത്തുപോയി…നീ ഇവിടെ ഉള്ളതാ ഇപ്പോ എനിക്ക് ഇങ്ങോട്ടേക്ക് വരാനുള്ള ഏക ആശ്വാസം…”

 

“അപ്പോ പിന്നെ ഉടനെ ഒന്നും എന്തായാലും പോകണ്ടാ കേട്ടല്ലോ…”

 

“ഹഹ…ഇല്ലാ…”

 

“പിന്നെ ഇന്ന് രണ്ട് മണി വരെ ഇരുന്നാൽ മതി കേട്ടോ ഇവിടെ…”

 

“എന്നിട്ട് എവിടെ പോകാനാ?”

 

“എൻ്റെ കൂടെ പോരെ…”

 

“എങ്ങോട്ട്?”

 

“വീട്ടിലേക്ക്…എന്നിട്ട് നമ്മൾക്ക് അവിടുന്നൊരുമിച്ച് പോകാം…”

Leave a Reply

Your email address will not be published. Required fields are marked *