“ഹാ…അമ്മൂന് ഇന്ന് അവധ്യാ…”
“എന്തോ വേണം പിന്നെ…ഇന്ന് മുഴുവൻ ടിവി കാണാലോ ഇവിടിരുന്ന്…”
“ഈ അമ്മ സമ്മതിക്കൂലാ…പഠിക്കാൻ പറഞ്ഞ് വഴക്ക് പറയും…”
“അമ്മേടെ ദേഷ്യം ഒക്കെ ഇപ്പോ മാറിക്കോളും അതിനുള്ള മരുന്നുമായിട്ടാ ഞാൻ വന്നത്…”
അപ്പോഴേക്കും ശാലിനി ഇടനാഴി വഴി അങ്ങോട്ടേക്ക് കടന്നു വരുന്നത് ആര്യൻ കണ്ടു.
“മ്മ്…വരുന്നുണ്ട്…അമ്മൂട്ടി എങ്കിൽ പൊയ്ക്കോ…”
“ഹാ…” അമ്മു ചാടി തുള്ളി അകത്തേക്ക് പോയി.
“എന്താടാ…?” ശാലിനി പുറത്തേക്ക് വന്നുകൊണ്ട് ആര്യനോട് ചോദിച്ചു.
“ഒരു സാധനം തരാൻ വന്നതാ…”
“എന്ത് സാധനം?”
“സാധാരണ ഒരു പോസ്റ്റ്മാൻ എന്ത് സാധനം കൊണ്ട് തരാൻ ആയിരിക്കും വീടുകളിൽ വരുന്നത്?”
“ഓ…പോസ്റ്റ്മാൻ ആയിട്ടാണോ സാറ് വന്നത്…അത് പറയണ്ടേ…” ശാലിനി കളിയാക്കി പറഞ്ഞു.
“കൂടുതൽ കളി ആക്കിയാൽ ഞാൻ തരാതെ പോകും കേട്ടോ…”
“പോടാ…”
“ഞാൻ ഇവിടെ വന്നതിന് ശേഷമുള്ള ഭർത്താവിൻ്റെ ആദ്യത്തെ കത്ത്…ഐശ്വര്യായിട്ട് അങ്ങട് പിടിക്ക്യാ…”
ശാലിനി സന്തോഷത്തോടെ അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“ഹോ…ആ മുഖത്തെ തെളിച്ചം കണ്ടോ…”
“പോടാ കളിയാക്കാതെ…കഴിഞ്ഞ തവണ വന്നിട്ട് പോയതിനു ശേഷമുള്ള ആദ്യത്തെ കത്താ…”
“അത് ശരി…അപ്പോ വർഷത്തിൽ അഞ്ചോ ആറോ ഒക്കയെ ഉള്ളൂ അല്ലേ?”
“മ്മ്…അത് തന്നെ അയച്ചാൽ ഭാഗ്യം…”
“ഹഹ…പിന്നെ ഇത് ഇപ്പോ തന്നെ വായിക്കുമോ അതോ ഏഴ് ദിവസം കഴിഞ്ഞിട്ടേ ഉള്ളോ?”
“അതെന്താ…?” അവൻ പറഞ്ഞതിൻ്റെ ഉദ്ദേശം പിടി കിട്ടാതെ ശാലിനി ചോദിച്ചു.”
“അത് ആരും പറയാൻ പാടില്ലല്ലോ രഹസ്യം അല്ലേ?”
ശാലിനി ഒരു നിമിഷം ചിന്തിച്ച ശേഷം അവൻ പറഞ്ഞതിൻ്റെ പൊരുൾ വ്യക്തമായപ്പോൾ “അയ്യേ…ഈ ചെറുക്കൻ്റെ കാര്യം…പോടാ വൃത്തികെട്ടവനെ…”
“മ്മ്…ഞാൻ പോയേക്കാം…ഇനി ആ കത്തിലുള്ള വൃത്തികേട് വായിച്ച് രസിച്ചോ…”
“ടാ…ടാ…ഒരു നാണവുമില്ല ചെറുക്കന്…”
“എനിക്കെന്തിനാ നാണം ഞാൻ അല്ലല്ലോ കത്തയച്ചത്…എന്തായാലും ചേച്ചി നാണിക്കാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ അങ്ങ് പോയേക്കാം…ടാറ്റാ…”