മുറി തുറന്നു അകത്തു കയറി ലൈറ്റ് ഓൺ ചെയ്തു. ഒരു സിംഗിൾ കോട്ട് കട്ടിലിൽ ഫോം ബെഡ്. ഒരു ചെറിയ ടേബിളിൽ കുറച്ചു ടെക്സ്സ്ടൈൽ കവർ. ബാത്‌റൂമിൽ വലിയൊരു നിലകണ്ണാടി. അതിനോട് ചേർന്നുള്ള സ്റ്റാൻഡിൽ സോപ്പ്, ടൂത് പേസ്റ്റ്, ഷേവിങ് ക്രീം, ഷേവിങ് സെറ്റ്, ഫേസ് ക്രീം അങ്ങനെ ഒരുപാട് ഐറ്റംസ്. വാതിലടച്ചു ഒന്നു വൃത്തിയായി കുളിച്ചേക്കാം. വീട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ നേരെ ചൊവ്വേ കുളിക്കാൻ പോലും പറ്റിയിട്ടില്ല.
ബാത്ത് റൂമിൽ കയറി ഒന്ന് വൃത്തിയായി ഷേവ് ചെയ്തു ഷാമ്പു തേച്ചു തല നന്നായി കഴുകി ഫോറിൻ സോപ്പ് തേച്ചു കുളിച്ചു പുതിയ ടവൽ ഉടുത്തു പുറത്തിറങ്ങി. ടേബിളിൽ ഇരുന്ന കവർ പൊട്ടിച്ചു നോക്കി. 10 ജീൻസ് 4 ഷോർട്സ് ഷർട്ട്, ടീ ഷർട്ട് 15 എണ്ണം, 12 ജെട്ടി,12 ബനിയൻ. അടുത്ത ബോക്സിൽ വുഡ്ലാൻഡ് ഷൂ, രണ്ടു ജോഡി ചെരുപ്പ് വേറെയും. ഒരു ഷോർട്സ് എടുത്തു ധരിച്ചു പുതിയ ചപ്പൽ എടുത്തിട്ട് തലമുടി ചീകി ഒതുക്കിയപ്പോ കോളിങ് ബെൽ മുഴങ്ങി.
വാതിൽ തുറന്നപ്പോ ബായിയാണ്, ആള് അകത്തേക്ക് കയറി. “എൻ കടയിൽ വേലൈ പാക്കും അനസ് ഇങ്ക വന്താരാ??” എന്നെ കളിയാക്കിയതാണ്. കാരണം എൻ്റെ രൂപമേ മാറിപോയിരുന്നു. “നാൻ പാക്കലായെ, സാർ” അതെ ട്യൂണിൽ ഞാനും മറുപടി പറഞ്ഞു. “എന്ന തമ്പി വസിതി പൊതുമാ ഇനി ഏതവത് വേണം ന്നാ ചൊല്ലുങ്കോ” “ഒന്നും വേണ ബായി. റൊമ്പ സന്തോഷം, ഇതുവെ പോതും.” “ശരി, നീ എന്ന പഠിച്ചിരിക്കു?” “10th സാർ.” “പാസ്സ് പണ്ണിട്ടിയാ???” “തെരിയിലെ ബായി, അതുക്കു മുന്നാടി ഇങ്ക വന്തത്.” പിന്നെ ഞാനെൻ്റെ കഥ ബായിയോട് പറഞ്ഞു. പക്ഷെ മുസ്ലിം പേരിൽ ആണ് പറഞ്ഞത് എന്ന് മാത്രം. എന്നോട് നാട്ടിൽ പോയി സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങി വന്നാൽ ഇവിടെ പഠിക്കാൻ പോവാം എന്ന് പറഞ്ഞു. എനിക്ക് സന്തോഷമായി.
പിറ്റേ ദിവസം ഞാൻ നേരെ സ്കൂളിൽ പോയി എൻ്റെ SSLC ബുക്ക് വാങ്ങി തിരിച്ചു പോന്നു. നാട്ടിലെ ആരെയും കാണാൻ നിന്നില്ല. എനിക്ക് പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടി എന്നെ ക്യാഷ് കൌണ്ടർ മാത്രം നോക്കുന്ന ജോലി ഏൽപ്പിച്ചു. വർഷങ്ങൾ കടന്നു പോയി, ടൗണിൽ പലയിടത്തായി 4 ഹോട്ടലുകൾ കൂടി തുടങ്ങി. എൻ്റെ ഡിഗ്രി പഠനം കഴിഞ്ഞു നിൽക്കുന്ന കൊണ്ട് എല്ലാ ഹോട്ടലിൻ്റെയും ചുമതല എനിക്ക് തന്നെയായിരുന്നു.