ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി ഞാനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും ലാസ്റ്റ് ബെഞ്ചിൽ ഒറ്റക്കായിരുന്നു എൻ്റെ സ്ഥാനം. കാരണം ഏറ്റവും പൊക്കവും വണ്ണവും കൂടിയ ആളായിരുന്നു ഞാൻ. അമ്മയുടെ വാത്സല്യവും അച്ഛൻ്റെ ശിക്ഷണവും ചേർന്ന് 18 വയസ്സിൽ തന്നെ ഒരു ഒത്ത പുരുഷനായി മാറി. പക്ഷെ ലൈംഗിക കാര്യത്തിലുള്ള എൻ്റെ അറിവ് വട്ടപ്പൂജ്യം ആയിരുന്നു.
മാസമൊന്നു കടന്നു പോയി അച്ഛൻ വീണ്ടുമൊരു വിവാഹം കഴിച്ചു. 12 വയസുള്ള ഒരു പെൺകുട്ടിയുള്ള നാദിറ എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു. അച്ഛൻ്റെ സുഹൃത്തിൻ്റെ പെങ്ങൾ. ഇവരുടെ പേരിൽ വീട്ടിൽ നിത്യവും വഴക്കുണ്ടാകുമായിരുന്നു.
രണ്ട് ദിവസം കുഴപ്പമില്ലാതെ കടന്നു പോയി. മൂന്നാം ദിവസം അവരെൻ്റെ അമ്മയുടെ സാരിയെടുത്ത് ഉടുത്തു. എനിക്കതു ഇഷ്ടപ്പെട്ടില്ല. ചോദ്യം ചെയ്ത എന്നെ അവർ ചീത്ത വിളിച്ചു.
“ഡാ ചെറുക്കാ, ഇവിടുള്ളതെല്ലാം ഇനി എൻ്റെയാ. നീ വേണമെങ്കിൽ അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം. അല്ലേൽ അമ്മയെ കൊന്ന പോലെ നിന്നെയും കൊല്ലിക്കും ഞാൻ.”
എന്റമ്മയെ കൊന്നതാണ് എന്നോ പലരും പലയിടത്തും വെച്ചു അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ വിശ്വസിച്ചില്ല. ഇപ്പോ ദാ ഇവർ പറഞ്ഞു കൊല്ലിച്ചതാണ് എന്ന്. ഒരു നിമിഷം ഞാൻ സർവ്വതും മറന്നു കൈ വീശി ഒറ്റയടി. ഞാൻ പുറത്തേക്കിറങ്ങി. അച്ഛൻ ഇങ്ങു വരട്ടെ, ഇവർ പറഞ്ഞത് സത്യമാണോ എന്നറിയണം. രാത്രി 10 മണിയോടെ അച്ഛൻ വന്നു. ഞാൻ ഉറങ്ങിപോയിരുന്നു.
“ഡാ…….” ഒരലർച്ച കേട്ട് ഞെട്ടിയാണ് ഞാൻ എഴുന്നേൽക്കുന്നത്. “നീയെന്താടാ ഇവളെ ചെയ്തത്? ചോദ്യവും അടിയും ഒരുമിച്ചായിരുന്നു. “അച്ഛാ ഞാൻ………” എനിക്ക് വാ തുറക്കാൻ അവസരം കിട്ടിയില്ല പൊതിരെ തല്ലി എന്നെ മുറ്റത്തിറക്കി. “ഇനി മേലിൽ ഇവിടെ കണ്ടു പോകരുത്. പൊക്കോണം എങ്ങോട്ടെങ്കിലും.” ഞാൻ കരഞ്ഞു പറഞ്ഞതൊന്നും അച്ഛൻ കേട്ടില്ല. വിജയ ഗർവ്വിൻ്റെ ചിരിയുമായി അവർ വാതിൽ കൊട്ടിയടച്ചു.
എങ്ങോട്ട് പോവും, കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല. അടുത്ത് സ്വന്തക്കാരുമില്ല. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു ലോറി നിർത്തിയിട്ടിയിരിക്കുന്നു. കാബിനുള്ളിൽ നോക്കി, ആരുമില്ല. ഫുൾ ലോഡ് പടുത ഇട്ടു കെട്ടിയേക്കുന്നു. വലിഞ്ഞു മുകളിൽ കയറി, ഡ്രൈവർ കാബിനു മുകളിലെ ചതുര കളത്തിൽ ചുരുണ്ടു കൂടി കിടന്നു. എവിടെയോ പോയിരുന്ന ഡ്രൈവർ തിരിച്ചു വന്നു വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി ഓടിതുടങ്ങി. എപ്പോഴോ അറിയാതെ ഞാൻ ഉറക്കത്തിലേക്കു വീണു.