സൽമ : എന്താടാ രാവിലെ തന്നെ ഒരു വിളി?
ഞാൻ : നീ എവിടെയാ? ഷോപ്പിലാണോ?
സൽമ : പിന്നെ രാവിലെ തന്നെ അങ്ങോട്ട് പോവാൻ അവിടെയെന്താ നെയ്ച്ചോറ് ഉണ്ടാക്കിവെച്ചിരിക്കുവാണോ, ഞാൻ വീട്ടിലാടാ, എന്താ കാര്യം?
ഞാൻ : ഏയ് ഒന്നുല്ല ചുമ്മാ ചോദിച്ചതാ, നീ എപ്പോഴാ വരുന്നേ ഷോപ്പിലേക്ക്
സൽമ : ഇന്നലെ വന്ന സമയമൊക്കെയാവും ഒരു പതിന്നൊന്ന് മണി
ഞാൻ : മം.. നീ അപ്പൊ വീട്ടിലാണോ?
സൽമ : അല്ല കാട്ടില്, നീ കാര്യം പറയടാ കോപ്പേ…
ഞാൻ : ഓ തമാശ, ഹമ്… വെറുതെയിരുന്നു ബോറടിച്ചപ്പോ വിളിച്ചതാടി പുല്ലേ, നീ ഷോപ്പിൽ ഉണ്ടെങ്കിൽ അങ്ങോട്ട് വരാമെന്ന് കരുതി വിളിച്ചതാണ്…
സൽമ : നീ അങ്ങോട്ട് ചെന്നോ അവിടെ ഉമ്മ കാണും, ഞാൻ വന്നേക്കാം
ചിരിച്ചു കൊണ്ട്
ഞാൻ : മം…ഇന്നലെ കിട്ടിയ പപ്പടം വറക്കുവാവും
സൽമ : അയ്യട കണ്ടു പിടിച്ചല്ലോ കള്ളൻ
ഞാൻ : ഞാൻ എന്നാ വീട്ടിലേക്ക് വരട്ടേടി?
സൽമ : ആരുടെ?
ഞാൻ : നിന്റെ, അല്ലാതെ ആരുടെ
സൽമ : എന്തിന്?
ഞാൻ : വെറുതെ കൂടെയിരുന്നു പപ്പടം വറുക്കാൻ
സൽമ : അയ്യടാ മോനേ എന്താ ഒരു പൂതി, അവിടെ ഒറ്റക്കിരുന്ന് അങ്ങ് വറുത്തോ നീ
ഞാൻ : മം… ആ ആയിക്കോട്ടേടി നീ പണ്ടേ ഇങ്ങനെത്തന്നെയല്ലേ, നമ്മളെയൊന്നും ബോധിക്കില്ലല്ലോ നിനക്ക്
ചിരിച്ചു കൊണ്ട്
സൽമ : ഒന്ന് പോയേടാ അതൊന്നുമ്മല്ല വാപ്പ എന്നെ കൊണ്ട് വിടാൻ വരും അതാണ്
ഞാൻ : മ്മ്.. എന്നാ ശരി വെച്ചോ നീ
സൽമ : അല്ല നീ ഷോപ്പിൽ വരില്ലേ?
ഞാൻ : എന്തിനു, നീ വരാൻ കുറേ സമയമാവില്ലേ, ഞാൻ വീട്ടിൽ പോണ്
സൽമ : ഞാൻ വേഗം വരാടാ, അല്ല നീയിപ്പോ എവിടെയാ?
ഞാൻ : വീടിനടുത്ത്
സൽമ : വീടിനടുത്തോ ആരുടെ?
ഞാൻ : എന്റെ വീടിനടുത്ത്, വേറെ ആരുടെ