ഞാൻ : മം… അല്ല അപ്പൊ ആ ബോട്ട്ജെട്ടി അവിടെയില്ലേ
സൽമ : ഓ ഉണ്ട്, അതിപ്പോ കാടു പിടിച്ച് കിടക്കുവാടാ
ഞാൻ : മം…
അങ്ങനെ ഓരോ കാര്യങ്ങൾ സംസാരിച്ച് ഞങ്ങൾ ഭക്ഷണം കഴിച്ചു കൊണ്ടിരിന്നു, കൈയൊക്കെ കഴുകി വന്ന് ഹാളിൽ ഇരിക്കും നേരം സൽമയുടെ വാപ്പ ഉറക്കം കഴിഞ്ഞ് എങ്ങോട്ടോ പോവാനായി താഴേക്കു വന്നു, എന്നെ കണ്ടതും
മുഹമ്മദ് : ആ മോൻ എപ്പഴെത്തി?
ഞാൻ : കുറച്ചു നേരമായി അങ്കിൾ
മുഹമ്മദ് : ഭക്ഷണം കഴിച്ചോ?
ഞാൻ : ആ കഴിച്ചു
മുഹമ്മദ് : മം…
അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്ന റംലത്തിനെ നോക്കി
മുഹമ്മദ് : ഞാൻ ഇറങ്ങുവാ
എന്ന് പറഞ്ഞ് മുഹമ്മദ് പുറത്തേക്ക് പോയി, ഓട്ടോയുടെ ശബ്ദം കേട്ട്
ഞാൻ : വാപ്പ എവിടെ പോയതാ
സൽമ : ഓട്ടം പോയത്
ഞാൻ : സൺഡേയും
റംലത്ത് : ഇക്ക അങ്ങനെ വെറുതെ വീട്ടിൽ നിക്കാറില്ല മോനെ, പിന്നെ ഇതിന്റെ കടമൊക്കെ തീർക്കണ്ടേ അതിനുള്ള ഓട്ടമാ
ഞാൻ : മം…
സൽമ : നീ വാ നമുക്ക് മുകളിൽ പോവാം
ഞാൻ : ആ…
ഞങ്ങൾ മുകളിലേക്ക് പോവുന്നതും നോക്കിയിരുന്ന് റംലത്ത് കഴിക്കൽ തുടർന്നു, മുകളിലെ ഒരു മുറിയിലേക്ക് കയറി
സൽമ : വാടാ..
അവളുടെ പുറകേ മുറിയിൽ കയറി
ഞാൻ : നിന്റെ റൂമാണോ?
ചിരിച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന്
സൽമ : വേറെയാരുടെ, എങ്ങനുണ്ട് കൊള്ളാമോ?
കട്ടിലിൽ ഇരുന്ന്, ചുറ്റും കണ്ണോടിച്ച്
ഞാൻ : ആ കുഴപ്പമില്ല
എന്റെ ഷോൾഡറിൽ പിച്ചിക്കൊണ്ട്
സൽമ : അയ്യടാ… എന്ത് കുഴപ്പമില്ലാന്ന്
ഞാൻ : ആഹ്… ഡി പുല്ലേ നല്ല വേദനയുണ്ടട്ടോ
സൽമ : നന്നായിപ്പോയി
ഞാൻ : മൊത്തം എത്ര റൂം ഉണ്ട്
സൽമ : താഴെ രണ്ട് മുകളിൽ രണ്ട്
ഞാൻ : മം… എന്തിനാണ് ഇതിനും മാത്രം റൂം
സൽമ : ചുമ്മാ ഇരിക്കട്ടെടാ, ഇടക്ക് നീ ഇങ്ങോട്ട് വാ ഇവിടെ കിടക്കാം അപ്പൊ നിനക്കൊരു റൂം ആവോലോ