ചിരിച്ചു കൊണ്ട്, അടുക്കളയിലേക്ക് നടന്ന്
സൽമ : എടുക്കാടാ, ആദ്യം കുറച്ചു വെള്ളം കുടിക്ക്
എന്ന് പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി, അൽപ്പം കഴിഞ്ഞ് ഗ്ലാസിൽ ഓറഞ്ച് ജൂസുമായി എന്റെ അടുത്തേക്ക് വന്ന് സോഫയിൽ ഇരുന്ന് ഗ്ലാസ് എനിക്ക് തന്നു, പരവേശത്തിൽ ഒറ്റവലിക്ക് ജൂസ് മുഴുവൻ കുടിച്ചു തീർത്ത് ഗ്ലാസ് ഞാൻ അവൾക്ക് കൊടുത്തു, ഗ്ലാസ് മേടിച്ച് ചിരിച്ചു കൊണ്ട്
സൽമ : എന്തൊരു കുടിയാടാ, നീ വെള്ളമടിക്കോ
ഞാൻ : ഒന്ന് പോടീ, ആ പിന്നെ ഉമ്മയും വാപ്പയും എവിടെ?
സൽമ : വാപ്പ ഭക്ഷണം കഴിച്ച് ഉറക്കമായി, ഉമ്മ ദേ അടുക്കളയിൽ ഉണ്ട്
ഞാൻ : മം… നീ കഴിച്ചോ?
ആ സമയം ബ്ലൂ നൈറ്റിയും ഉടുത്ത് അടുക്കളയിൽ നിന്നും നെയ്യ്‌ചോറും ചിക്കൻ കറിയുമായി ഡൈനിങ് ടേബിളിനടുത്തേക്ക് വന്ന
റംലത്ത് : നെയ്യ്‌ചോറ് കണ്ടാൽ കമ്മന്ന് വീഴുന്നവളാ ഇന്നെന്തോ മോൻ വരുമെന്നു പറഞ്ഞത് കൊണ്ട് തൊട്ടട്ടില്ല
ഞാൻ : ആഹാ…
സൽമ : ഓ പിന്നെ ഉണ്ടയാ, ഉമ്മയാണ് കമ്മന്ന് വീഴുന്നത്, നീ വാടാ കഴിക്കാൻ നോക്കാം
കൈ കഴുകി വന്ന് കഴിക്കാൻ ഇരിക്കുന്നേരം, നെയ്യ്‌ചോറ് വിളമ്പുന്ന റംലത്തിനെ നോക്കി
ഞാൻ : ആന്റി കഴിക്കുന്നില്ലേ?
റംലത്ത് : നിങ്ങള് കഴിച്ച് കഴിയട്ടെ
എന്ന് പറഞ്ഞ് റംലത്ത് ചിക്കൻ കറി വിളമ്പി
ഞാൻ : മം.. ഇതെന്താ ഇത്രയും ദൂരെ വന്ന് വീട് വാങ്ങിയത്
സൽമ : അന്ന് പറഞ്ഞില്ലേടാ ഇക്കയുടെ നിക്കാഹിന്റെ കാര്യം
ഞാൻ : ഓ.. അത്
റംലത്ത് : വിലക്കുറവിന് കിട്ടിയതല്ലേ മോനെ, അതാ പെട്ടെന്ന് വാങ്ങിയത്
ഞാൻ : മം…എന്നാലും ഈ ഒരു ഒറ്റ വീട് മാത്രമുള്ളല്ലോ ഇവിടെ
സൽമ : അതൊക്കെ ഇനി മാറും, പുതിയ പാലം വന്നട്ടുണ്ട്
ഞാൻ : എവിടെ?
സൽമ : ടറസ്സിൽ പോയാൽ കാണാം
റംലത്ത് : ആറ് മാസം മുൻപാ ആ പാലം വന്നത്, ഇപ്പൊ കുറേപ്പേര് വന്ന് ഇവിടെ സ്ഥലമൊക്കെ നോക്കി മേടിക്കുന്നുണ്ട്, അതുകൊണ്ട് സ്ഥലത്തിനൊക്കെ വിലയും കൂടി