താക്കോല് വിനോദിനെ ഏൽപ്പിച്ച്
ഞാൻ : സാധങ്ങളൊക്കെ ഇപ്പൊ കൊണ്ടു പോയുള്ളു, പിന്നെ താഴെ റൂമിലെ കട്ടിലും ഹാളിലെ സോഫാസെറ്റിയും അവിടെത്തന്നെയുണ്ട്
വിനോദ് : ആ എന്നോട് പറഞ്ഞിരുന്നു
ഞാൻ : മം.. പിന്നെ കമ്പ്യൂട്ടറും ടേബിളും മുകളിലെ റൂമിൽ ഉണ്ട്, അത് ഞാൻ വേറൊരു ദിവസം വന്ന് എടുത്തേക്കാം
വിനോദ് : ഓക്കേ അർജുൻ
ഞാൻ : അല്ല സാറ് ഒറ്റക്കാണോ താമസം?
വിനോദ് : ഇല്ല, വൈഫും കാണും
ഞാൻ : മം..
കവറും എടുത്ത് മുറ്റത്തേക്ക് ഇറങ്ങാൻ നേരം
ഞാൻ : സാറ് വില്ലേജ് ഓഫീസിലെ…?
പുഞ്ചിരിച്ചു കൊണ്ട്
വിനോദ് : വില്ലേജ് ഓഫീസറാണ്
ഞാൻ : ഓ… എന്നാ ശരി സർ, എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി
എന്ന് പറഞ്ഞ് ഒരു ചിരിയും പാസ്സാക്കി ഞാൻ അവിടെ നിന്നും വീട്ടിലേക്ക് വന്നു, എന്റെ കവർ റൂമിൽ വെച്ച് രതീഷിനു കൊടുക്കാനുള്ള കവർ അമ്മയെ ഏൽപ്പിച്ച് പുറത്തിറങ്ങിയ ഞാൻ ഫോൺ എടുത്ത് വാട്സാപ്പ് നോക്കി, അവൾ വഴി അയക്കാന്നു പറഞ്ഞിട്ട് ഇതുവരെ അയച്ചട്ടില്ല, വേഗം അവളെ ഫോൺ വിളിച്ചു, കോൾ എടുത്ത്
സൽമ : നീ വരുന്നില്ലേ?
ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ
സൽമ : എന്താടാ?
ഞാൻ : നീ വഴി അയച്ചു തരാന്ന് പറഞ്ഞിട്ട്
സൽമ : ഓഹ് സോറി, മറന്നു പോയടാ, ഇപ്പൊ അയക്കാം, വേഗം വരാൻ നോക്ക്
എന്ന് പറഞ്ഞ് സൽമ കോൾ കട്ടാക്കി, അൽപ്പം കഴിഞ്ഞ് വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നു, മെസ്സേജ് ഓപ്പണാക്കി ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി, എന്റെ വീട്ടിൽ നിന്നും പതിനഞ്ച് കിലോമീറ്ററോളം കാണിക്കുന്നുണ്ട്, ‘ ഏത് ഗുദാമിലാണോ വീടെന്ന് ‘ മനസ്സിൽ പറഞ്ഞ് ഞാൻ യാത്ര തുടർന്നു, കുറേ ദൂരം പോയിക്കഴിഞ്ഞ് മെയിൻ റോഡിൽ നിന്നും ഒരു കാറ് പോവാൻ വഴിയുള്ള മണ്ണ് റോഡിലേക്ക് തിരിഞ്ഞ് അവളുടെ വീടിന്റെ അര കിലോമീറ്ററോളം എത്തിയതും വലിയ പറമ്പിന്റെ അവിടെ നിന്നും വഴി രണ്ടായി തിരിയുന്നു, ഗൂഗിളമ്മായി ചതിച്ചത് കൊണ്ട് ഇനി ഏതിലേയ പോവേണ്ടെന്ന് കരുതി ബൈക്ക് നിർത്തി ഞാൻ ചുറ്റും നോക്കി, വഴി ചോദിക്കാനാണെങ്കിൽ ഒരു പട്ടിക്കുഞ്ഞു പോലും അവിടെയില്ല, ഇടത്തേക്കുള്ള വഴിയിൽ ഒരു പഴയ ബോർഡ് തൂക്കിയിട്ടുണ്ട് അതിൽ ‘ ബോട്ട് ജെട്ടി’യെന്നും എഴുതി വെച്ചട്ടുണ്ട്, ഫോൺ എടുത്ത് അവളെ വിളിച്ചു, കോൾ എടുത്ത്