സീനത്ത് : രാവിലെ എഴുന്നേറ്റപ്പോൾ ചെറുതായി പനിയുള്ളത് പോലെ
ഞാൻ : ആണോ, എന്നിട്ട് ഡോക്ടറെ കണ്ടോ?
സീനത്ത് : ഏയ്…ഒരു ഡോളോ കഴിച്ചു
ഞാൻ : മം.. ഞാൻ വരണോ, ഡോക്ടറിന്റെ അടുത്ത് പോവാം
സീനത്ത് : അതൊന്നും വേണ്ട അർജുൻ, ഇപ്പൊ കുറവുണ്ട്
ഞാൻ : മ്മ് ഇന്നലെ പേടിച്ചതിന്റെയാവും
പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : ആവും…എവിടെയാ ഇപ്പൊ?
ഞാൻ : ഞാൻ വീട്ടിലുണ്ട്, ഇറങ്ങാൻ നിന്നപ്പോഴാ ബീനാന്റി വിളിച്ചത്
സീനത്ത് : മം…
ഞാൻ : എന്നാ റെസ്റ്റെടുത്തോ ഇത്ത
സീനത്ത് : മം ശരി
കോള് കട്ടാക്കി ഞാൻ ടി വി കണ്ടുകൊണ്ടിരുന്നു, വൈകുന്നേരം ചായ കുടിക്കും നേരം സന്ധ്യയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ആ ചേച്ചി അവരെപ്പോ വരും?
സന്ധ്യ : ആ നിനക്ക് ഓർമ്മയുണ്ടല്ലേ
ഞാൻ : ഉണ്ടല്ലോ
സന്ധ്യ : അവര് ഒരു പത്തു മണിയൊക്കെയാവുമ്പോ എത്തും
ഞാൻ : ആ…
സന്ധ്യ : പിന്നെ നീ കമ്പ്യൂട്ടറും സന്ദീപിന്റെ ഡ്രെസ്സുമൊക്കെ കൊണ്ടുപോയിരുന്നോ?
ഞാൻ : ഇല്ല, നാളെ എടുത്തോളാം
സന്ധ്യ : ആ.. നാളെത്തന്നെ എടുത്തോളണം അവിടെ വാടകക്ക് ആള് വരുന്നുണ്ട്
ഞാൻ : ആള് റെഡിയായോ
സന്ധ്യ : ആ… മമ്മിയുടെ ഓഫീസിലുള്ള ഒരു സാറാണ്, നാളെ അവിടെ വരും വീട് കാണാൻ
ഞാൻ : ആ..
സന്ധ്യ : സാധനങ്ങളൊക്കെ മാറ്റിക്കഴിഞ്ഞു താക്കോൽ ആ സാറിന്റെ കൈയിൽ കൊടുത്തേക്കണം
ഞാൻ : ആ ശരി ചേച്ചി
സന്ധ്യ : രതീഷ് ഉണ്ടാവില്ലേ?
ഞാൻ : അറിയില്ല വിളിച്ചു നോക്കണം
സന്ധ്യ : മം… പിന്നെ
ഞാൻ : ആ ചേച്ചി
സന്ധ്യ : അവർക്ക് എന്തെങ്കിലും ഹെൽപ്പ് വേണമെങ്കിൽ ചെയ്തു കൊടുക്കണമെന്ന് മമ്മി പറയാൻ പറഞ്ഞു
ഞാൻ : ആർക്ക്?
സന്ധ്യ : ആ സാറിന്
ഞാൻ : ആ അത് ഞാൻ നോക്കിക്കോളാം ചേച്ചി
സന്ധ്യ : മം ശരിയെന്ന, ഞാൻ പിന്നെ വിളിക്കാം