ഞാൻ : മം… പേടിക്കൊന്നും വേണ്ട
മയൂഷ : മം…
ഞാൻ : വൈകിട്ടു വരണോ?
മയൂഷ : ഇന്ന് വേണ്ട
ഞാൻ : ശരിയെന്ന ബൈ
മയൂഷ : മം…
കോൾ കട്ടാക്കി ഡോർ തുറന്ന് ഞാൻ അകത്തു കയറി, എന്നെ കണ്ടതും
സൽമ : എന്താടാ ഒരു ചുറ്റിക്കളി
ഞാൻ : എന്ത് ചുറ്റിക്കളി, ഒന്ന് പോടീ…
സൽമ : ലൗവർ വല്ലതും ആണോ?
ചിരിച്ചു കൊണ്ട്
ഞാൻ : എനിക്കോ, ലൗവറോ…?
റംലത്ത് : അതെന്താ മോനെ
സൽമ : അങ്ങനെ ചോദിക്ക് ഉമ്മാ…ഒരു പുണ്യാളൻ വന്നിരിക്കുന്നു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നെയൊക്കെ ആര് നോക്കാനാ ആന്റി
റംലത്ത് : അത് വെറുതെ
ഞാൻ : സത്യം ആന്റി
സൽമ : ഇവൻ പേടിത്തൊണ്ടനാ ഉമ്മ, ക്ലാസ്സിൽ വെച്ചുപോലും എന്നോട് മര്യാദക്ക് മിണ്ടിയിട്ടില്ല
പുഞ്ചിരിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി
റംലത്ത് : അത്ര പേടിയൊന്നുമില്ല
ഞാൻ : ആ.. ഇവൾക്ക് അറിയാഞ്ഞിട്ട ആന്റി, അതെങ്ങനാ പഠിക്കുമ്പോ എന്നെയൊന്നും മൈൻഡ് ചെയ്യാറില്ലല്ലോ എപ്പൊ നോക്കിയാലും….
സൽമയുടെ നോട്ടം കണ്ട് ബാക്കി പറയാൻ വന്നത് ഞാൻ വിഴുങ്ങി
റംലത്ത് : എപ്പൊ നോക്കിയാലും….
ഞാൻ : അത്… കൂട്ടുകാരികളുടെ കൂടെയല്ലേ നടത്തം
ഞാൻ പറഞ്ഞത് കേട്ട് ആശ്വാസ ഭാവത്തിൽ ഇരിക്കുന്ന സൽമയെ നോക്കി ഞാൻ പുഞ്ചിരിച്ചു
റംലത്ത് : അതാണോ…
സൽമ : ഉമ്മ പിന്നെ എന്താന്ന് കരുതി
‘ എന്റെയല്ലേ മോള് ‘ എന്ന് മനസ്സിൽ പറഞ്ഞ്
റംലത്ത് : ഒന്നും കരുതിയില്ലേ…
സൽമ : ഹമ്…. ഡാ നിനക്ക് നാളെ എന്താ പരിപാടി?
ഞാൻ : പരിപാടി.., ആ സന്ദീപിന്റെ വീട് വരെ ഒന്ന് പോണം
സൽമ : അതിന് അവൻ ചെന്നൈയിൽ ആണെന്നല്ലേ നീ പറഞ്ഞത്, പിന്നെ എന്തിനാ പോവുന്നത്?
ഞാൻ : ആ അത് പറഞ്ഞില്ലല്ലേ, അവന്റെ അമ്മക്ക് നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടി, അവരിപ്പൊ നാട്ടിലാണ്, ഇവിടെ വീട്ടിലുള്ള സാധനങ്ങളൊക്കെ കൊണ്ടുപോവാൻ നാളെ നാട്ടിൽ നിന്നും ആള് വരും