“എന്തിനാ ചേട്ടത്തീ ഇങ്ങനെ ബുദ്ധിമുട്ടുന്നത്…”
“ബുദ്ധിമുട്ട് ആര്യനല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് എനിക്കല്ലല്ലോ…”
“എനിക്ക് വേണ്ടി അങ്ങനെ ആരും കഷ്ട്ടപ്പെടുന്നതൊന്നും എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാ അതാ ഞാൻ…”
“അതിന് ഞാൻ എന്നും ഒന്നും വരുന്നില്ലന്നേ സഹായിക്കാൻ ആര്യൻ അതോർത്ത് പേടിക്കണ്ടാ ഹഹ…”
“എങ്കിൽ ചേട്ടത്തി പുരട്ടിക്കോ ഞാൻ ഇനി തർക്കിക്കുന്നില്ലാ…”
“അതുശരി ഇങ്ങനെ നിന്നാൽ ഞാൻ എങ്ങനെ പുരട്ടും…ഒരു കാര്യം ചെയ്യ് ആര്യൻ കട്ടിലിലേക്ക് പോയി കിടന്നോ…”
“വേണ്ടാന്ന് പറഞ്ഞാലും ചേട്ടത്തി സമ്മതിക്കില്ലല്ലോ…കിടന്നേക്കാം…”
“ഹാ അങ്ങനെ നല്ല കുട്ടിയായി പറയുന്നത് കേൾക്ക്.”
ആര്യൻ അവൻ്റെ മുറിയിലേക്ക് കയറി കട്ടിലിൽ കിടന്നു. മോളി വാതിൽ അടച്ചിട്ട് ആര്യൻ്റെ മുറിയിലേക്ക് പോയി അവൻ്റെ അരികിലായി കട്ടിലിൽ ഇരുന്നു. ശേഷം കൈയിൽ കരുതിയിരുന്ന ഒറ്റമൂലിയുടെ അടപ്പ് തുറന്ന് അതിൽ നിന്നും രണ്ട് തുള്ളിയെടുത്ത് അവൻ്റെ നെറ്റിയിൽ പുരട്ടി മെല്ലെ തടവി കൊടുത്തു.
“ഇത് നല്ലപോലെ പുരട്ടി ഒരു പത്ത് മിനുട്ട് കിടന്നാൽ മതി എത്ര വലിയ തലവേദന ആണെങ്കിലും പെട്ടെന്ന് പൊയ്ക്കോളും.”
ആര്യൻ അതിന് ഒന്ന് ചിരിച്ചതേയുള്ളൂ. കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ മോളി ചേട്ടത്തി ആ പറഞ്ഞത് സത്യം ആയിരിക്കും എന്ന തോന്നൽ അവനിൽ വന്നു. അവന് പെട്ടെന്ന് തന്നെ ചെറിയ ആശ്വാസം തോന്നിത്തുടങ്ങി.
“എങ്ങനെയുണ്ട് വത്യാസം തോന്നുന്നുണ്ടോ?”
“ഉണ്ട് ചേട്ടത്തി…നല്ല ആശ്വാസം ഉണ്ട്.”
“മ്മ് ഞാൻ പറഞ്ഞില്ലേ…പത്ത് മിനുട്ട് അത്രയേ വേണ്ടൂ…അതിനുള്ളിൽ മുഴുവൻ വേദനയും പൊയ്ക്കോളും.”
“മ്മ്…തോമാച്ചൻ വന്നോ ചേട്ടത്തി?”
“ഇല്ല ആര്യാ…താമസിക്കും എന്ന് കുറച്ച് മുന്നേ വിളിച്ച് പറഞ്ഞിരുന്നു.”
“ആഹാ…ഈ പ്രായത്തിലും എല്ലാം ഒറ്റയ്ക്ക് തന്നെ നോക്കി നടത്തണം അല്ലേ?”
“മ്മ് അതേ…എല്ലാത്തിലും സ്വന്തം കണ്ണെത്തണമെന്ന് വാശിയാ.”
“നല്ലതല്ലേ…അതുകൊണ്ട് ചേച്ചിയെ പോന്നു പോലെ നോക്കുന്നുണ്ടല്ലോ…”
“മ്മ്…കുറേ പൈസ മാത്രം ഉണ്ടാക്കിയതുകൊണ്ട് കാര്യം ഉണ്ടോ ആര്യാ…”