കണ്ണുരുട്ടി നിവിൻ അവളെ നോക്കി, നാക്ക് കടിച്ചു കണ്ണിറുക്കി ദീപ്തി കൈത്തണ്ട തിരുമ്മി.
“പക്ഷെ ഒരിക്കെ ഞാൻ ചെക്കനെ പിടിച്ചു… എന്നോട് ഇവനും കൊല്ലുന്ന ഇഷ്ടം ഉണ്ടെന്നു ഇവൻ പറയാതെ എനിക്ക് മനസിലായി.
പിന്നെ വിട്ടു കൊടുക്കാൻ നോക്കിയിട്ടില്ല…പറയുമ്പോഴെല്ലാം അവന്റെ ഒരു വൃത്തികെട്ട കോംപ്ലക്സ്… ആരുമില്ലാത്തവൻ എന്നൊക്കെ…ഒരു കൊല്ലം ആണ്,എന്നെ ഇട്ട് ചുറ്റിച്ചത്. അവസാനം രണ്ടും കല്പിച്ചു ഇന്നലെ കാശിയോട് ഡാൻസ് ചെയ്യാൻ വരുവോന്ന് ചോദിക്കുമ്പോൾ ഇതിലെങ്കിലും ഇവന്റെ മനസ്സ് ഒന്നു ശെരി ആവണേ എന്നായിരുന്നു.
അതെന്തോ ഭാഗ്യത്തിന് വർക് ഔട്ട് ആയി..ദേഷ്യം കയറി ചെക്കൻ ഇറങ്ങി പോയി… ഇറങ്ങിയ വഴി പിന്നാലെ പോയി അങ്ങു എടുത്തു…. എന്നെ ഇട്ടു വെളളം കുടിപ്പിച്ചതിന് അത്ര എങ്കിലും ഞാൻ ചെയ്യണ്ടേ….”
നിവിന്റെ കവിളിൽ നുള്ളി ദീപ്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“സോ താങ്ക്സ് കാശി, തന്റെ ഡാൻസ് ഈ ചെക്കനെ ഒന്നു കൊളുത്തി അതോണ്ട് ഇപ്പൊ എനിക്ക് അവസാനം വരെ കൂടെ ഒരാളായി…പിന്നെ ഇന്നലെ ഡാൻസ് ചെയ്യാൻ തന്നെ തന്നെ വിളിച്ചത് ബാക്കി ഉള്ളോരൊക്കെ ചിലപ്പോ ഞാൻ ചെയ്യുന്നതിന് എങ്ങനെ റെസ്പോണ്ട് ചെയ്യും എന്ന് പറയാൻ കഴിയില്ലായിരുന്നു, പിന്നെ എപ്പോഴെങ്കിലും ചിലപ്പോൾ തല വേദന ആവാനും മതി…ബട് നിങ്ങൾ തമ്മിലുള്ള ആ ഒരു ഇഷ്ടം കണ്ടപ്പോൾ എനിക്ക് മനസ്സിലായി നിങ്ങൾക്ക് നിങ്ങളെ അല്ലാതെ വേറെ ആരെയും പ്രണയിക്കാൻ കഴിയില്ലെന്ന്…സോ ഞങ്ങളെ ഒരുമിപ്പിച്ചതിനു ഒരു ട്രീറ്റ് ഉണ്ട്…”
എല്ലാം കേട്ടു നിവിൻ ചിരിയോടെ ദീപ്തിയെ ചുറ്റിപ്പിടിച്ചു നിന്നതെ ഉള്ളൂ…കണ്ണിൽ ഹൃദയം നിറഞ്ഞ ചിരിയും പ്രണയം തിളങ്ങുന്ന മുഖവും അവന്റെ ഉള്ളിലെ സന്തോഷം എത്ര വലുതാണെന്ന് കാണുന്നവർക്കെല്ലാം അറിയുന്നുണ്ടായിരുന്നു.
“ചിലപ്പോഴൊക്കെ ഇഷ്ട്ടമുള്ളത് വിട്ടു കൊടുക്കുന്നതിലും നല്ലത് വലിച്ചിങെടുക്കുന്നതാ, ഒരു ജന്മം മുഴുവനും അതോർത്തു കരയുന്നതിലും നല്ലതല്ലേ…സോ…താങ്ക്സ് എഗൈൻ ബോത്.…”
പറഞ്ഞ ശേഷം ദീപ്തി നീരജയുടെ കവിളിൽ ഒരുമ്മ നൽകിയ ശേഷം നിവിനെ കെട്ടിപ്പിടിച്ചു നടന്നു നീങ്ങി.
“ചക്കി….വരുന്നില്ലേ…നീ എത്ര നേരായി പെണ്ണേ….”
ബാത്റൂമിലെ വാതിൽ തട്ടി കിച്ചു വിളിച്ചുകൊണ്ടിരുന്നു. തിരികെ റൂമിലെത്തിയ നീരജ മാറാനുള്ളതുമായി ബാത്റൂമിൽ കയറി അര മണിക്കൂർ കഴിഞ്ഞിരുന്നു.