“എന്റെ തെങ്കാശി തമിഴ് പൈങ്കിളി…. കുറി ചൊല്ലുന്ന മലർ തേൻ കിളി…
എന്റെ കരളിന്റെ കഥ കേൾക്കുമോ… കന്നി കുറിമാനം അവൾക്കേകുമോ…
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ… പരിഭവം പറയുമോ…”
ഹാളിലെ ടി വി യിൽ നിന്നു അത്രയും ഭാഗം മാത്രം ഹൈ വോളിയത്തിൽ അടുക്കള വരെ കേട്ടു…
നീരജയുടെ മനസ്സ് തുടിച്ചു… ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഒരു നിമിഷത്തേക്ക് ഏട്ടത്തിയിൽ നിന്ന് അവൾ അവന്റെ ആരാധികയായി…
അടുത്ത നിമിഷം കുറുമ്പ് കുത്തിയ ഏട്ടത്തി പരിവേഷം എടുത്തണിഞ്ഞ അവൾ ഹാളിലേക്ക് നടന്നു ചെന്നു.
“എന്താ മോനെ കിച്ചൂസേ….നമുക്ക് ഇടയിൽ ഫ്രണ്ട്ഷിപ് മതി എനിക്ക് സമയം എത്ര വേണേലും എടുക്കാം ഇനി തീരുമാനം ഓപ്പോസിറ് ആയാലും സരല്യ ന്നു പറഞ്ഞ ആള് ഇതൊക്കെ മറന്നോ…”
ഇടുപ്പിൽ കൈ കുത്തി, മഴക്കാർ കൊണ്ടു മൂടിയ തണുപ്പിലും അടുക്കളയിലെ വേവ് കൊണ്ടു പൊടിഞ്ഞ കുഞ്ഞു വിയർപ്പുതുള്ളികൾ അണിഞ്ഞു പച്ച ചുരിദാർ ടോപ്പിലും പാന്റിലും മുടി തലയിൽ അമ്മക്കെട്ടു കെട്ടി നിന്ന നീരജയെ അവൻ കണ്ണിമ വെട്ടാതെ നോക്കി.
“ഞാൻ അയിന് ഒന്നും പറഞ്ഞില്ലാലോ…ടി വിയിലെ പാട്ടു കേട്ടാലും എനിക്ക് പഴിയാ….”
കണ്ണിൽ പാവത്തം നിറച്ചു കിച്ചു നീരജയെ നോക്കി പറഞ്ഞു.
“അച്ചോടാ,….പാവം..പോട്ടേട്ടോ….
എന്റെ കിച്ചൂട്ടൻ പോയി ഏട്ടത്തി പറഞ്ഞ കാര്യം ചെയ്തിട്ട് വാ….”
അവനെ നോക്കി കൊഞ്ഞനം കുത്തിയിട്ടു നീരജ വെട്ടി തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു.
ചുരുദാറിൽ തെന്നി തെറിക്കുന്ന അവളുടെ വിരിഞ്ഞ തള്ളി തുടിക്കുന്ന ചന്തികളിലും ഇറക്കി വെട്ടിയ ചുരുദാറിൽ തിളങ്ങുന്ന വെണ്ണ മുതുകിലെ ടോപ്പിനുള്ളിലേക്ക് അപ്രത്യക്ഷമാകുന്ന നീണ്ട കുഴിയും കണ്ടു കിച്ചു ശ്വാസം അടക്കി കിടന്നു.
“ഇനിയെത്ര ജന്മം ഉണ്ടേലും ഇനിയെത്ര നാൾ ഈ ജീവിതത്തിൽ ബാക്കി ഉണ്ടേലും എനിക്ക് നിന്നെ മാത്രം മതി എന്റെ പെണ്ണേ…”
മനസിൽ കുളിരുകോരിയിട്ടു ഒന്നു സ്വയം പറഞ്ഞിട്ട് കിച്ചു ടെറസിലേക്ക് നീങ്ങി.
ടെറസിൽ ദേഹത്തെ ചൂടിനെ കുളിരണിയിക്കുന്ന തണുത്ത കാറ്റിനെ അവൻ കൈ വിരിച്ചു കൊണ്ടു നിന്നു. മുഖത്തു ചെറുത്തുള്ളികൾ തൊട്ടു വീണു തുടങ്ങിയപ്പോൾ അഴയിൽ തൂക്കിയ ഓരോ തുണികളായി വേഗം കയ്യിലാക്കി. പൊടിഞ്ഞു തുടങ്ങുന്ന മഴയിൽ നിന്നും അവൻ ഓടി താഴേക്ക് വന്നു.