ആദി : നീ ഒരു സ്ഥലവും കണ്ടെത്തണ്ട ഇവിടെ നിക്ക് എന്റെ ഒരു ബന്ധുക്കളും നിന്നെ ഒന്നും പറയില്ല പിന്നെ അമ്മ വരുബോൾ കുറച്ചു ബഹളം ഉണ്ടാകും അത് നീ കാര്യമാക്കണ്ട കുറച്ചു കഴിയുമ്പോൾ ആള് കൂളായികോളും
രൂപ : നീ എന്ത് നിസാരമായിട്ടാടാ ഓരോന്ന് പറയുന്നെ ഇതൊക്കെ എന്താ കുട്ടികളിയാണോ
ആദി : കളിയെന്താ കാര്യമെന്താ എന്നൊക്കെ എനിക്ക് നന്നായി അറിയാം എനിക്ക് നിന്നെ ഇഷ്ടമാ അതുകൊണ്ട് തന്നെയാ ഇവിടെ നിന്നോളാൻ പറഞ്ഞത് ഇനിയിപ്പോൾ നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിൽ ഒരു ഫ്രിണ്ടിന്റെ വീട്ടിൽ നിക്കുന്നത് പോലെ നിന്നാൽ മതി പഠിച്ച് ഒരു ജോലിയൊക്കെയാകുമ്പോൾ ഇവിടെ നിന്ന് പൊക്കൊ
രൂപ : ടാ അത്..
ആദി : നീ എന്നെ ഒരു ഫ്രണ്ട് ആയിട്ടെങ്കിലും കാണുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കും
രൂപ : നിനക്കെന്നെ അത്രക്ക് ഇഷ്ടമാണോ
ആദി : ആണെന്ന് എത്ര തവണ പറയണം
രൂപ : എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞ ശേഷവും
ആദി : ആടി പെണ്ണേ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടമായി എന്താ മതിയോ നീ പോയി പല്ല് തേക്ക് അപ്പോഴേക്കും ഞാൻ ഒന്ന് റെഡിയായ ശേഷം പുറത്തേക്കു പോയിട്ടു വരാം
രൂപ : എന്തിനാ
ആദി : കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം പിന്നെ നിനക്ക് ചായ ഉണ്ടാൻ അറിയാമോ
രൂപ : ഉം
ആദി : എങ്കില് കുറച്ചു കട്ടൻ ചായ ഇട്ട് വെക്ക് ഭക്ഷണം കഴിച്ച ശേഷം ഞാൻ പോയി അമ്മയെ കൊണ്ട് വരാം
രൂപ : ആദി എനിക്ക് പേടിയാകുന്നു
ആദി : എന്റെ അമ്മ ഒരു പാവമാടി നീ പേടിക്കാതിരിക്ക് എല്ലാം ഞാൻ ശെരിയാക്കാം
ഇത്രയും പറഞ്ഞു ആദി തന്റെ റൂമിലെ ബാത്‌റൂമിലേക്ക് കയറി ശേഷം അല്പ നേരത്തിനുള്ളിൽ തന്നെ റെഡിയായി വീടിനു പുറത്തേക്കിറങ്ങി
കുറച്ച് സമയത്തിനു ശേഷം രൂപ കിച്ചണിൽ ചായ ഉണ്ടാക്കുന്ന തിരക്കിൽ
രൂപ : അവനെ കാണുന്നില്ലല്ലൊ അവൻ പറഞ്ഞതു പോലെ ഇവിടെ നിക്കണോ അവന്റെ അമ്മ എന്നെ പറ്റി എന്താകും വിചാരിക്കുക