വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Posted by

ഇത് കേട്ട ആദി വേഗം തന്നെ ബെഡിൽ നിന്ന് ചാടി എഴുനേറ്റു

ആദി : പോകാനോ എങ്ങോട്ട് 😲

രൂപ : അത് പിന്നെ തമസിക്കാൻ ഒരു സ്ഥലം കണ്ടു പിടിക്കണം

ആദി : ഏത് സ്ഥലം

രൂപ : ഹോസ്റ്റലോ മറ്റോ കാണില്ലേ അല്ലെങ്കിൽ എവിടെയെങ്കിലും പേയിങ് ഗസ്റ്റ്‌ ആയിട്ട്..

ആദി : അതിനൊക്കെ നിന്റെ കയ്യിൽ പൈസയുണ്ടോ റെന്റ് എത്രയാകുമെന്നാ നിന്റെ വിചാരം പിന്നെ അഡ്വാൻസും

രൂപ : എന്റെ കയ്യിൽ കുറച്ചു പൈസയുണ്ട്

ആദി : എത്ര കാണും

രൂപ : ഒരു പതിനയ്യായിരം അടുപ്പിച്ച് കാണും ഓരോ ജോലികൾ ചെയ്ത് സേവ് ചെയ്ത് വെച്ചതാ ഇത് കൊണ്ട് അഡ്വാൻസ് കൊടുക്കാം

ആദി : ടീ പൊട്ടി 15000 രൂപയ്ക്കൊന്നും ഒരിടവും കിട്ടില്ല കിട്ടിയാൽ തന്നെ റെന്റ് എങ്ങനെ കൊടുക്കും

രൂപ : അതല്ലെ നിന്നോട് ഒരു ജോലി കണ്ടുപിടിച്ചു തരാൻ പറഞ്ഞത്

ആദി : ജോലിക്ക് പോയാൽ എങ്ങനെയാടി കോളേജിൽ വരുക

രൂപ : എല്ലാം കൂടി എന്തയാലും നടക്കില്ല ഞാൻ പഠിത്തം നിർത്താൻ തീരുമാനിച്ചു ആദ്യം ജീവിക്കാനുള്ള വഴി നോക്കാം എന്നിട്ടല്ലേ പഠിത്തം

ആദി : നീ ഇങ്ങനെ ഓരോ വട്ട് പറയല്ലേ രൂപേ

രൂപ : വട്ടൊന്നുമല്ല ഞാൻ നന്നായി ആലോചിച്ചെടുത്ത തീരുമാനമാ നിന്റെ കയ്യിൽ ബ്രഷ് ഉണ്ടെങ്കിൽ താ

ആദി : പുറത്ത് ഉമിക്കരി ഉണ്ട് എടുത്ത് തേക്ക്😡

രൂപ : എന്തിനാടാ ദേഷ്യപ്പെടുന്നെ എനിക്ക് വേറെ വഴിയില്ല നിനക്കും അതറിയാലോ

ആദി : വഴിയില്ലെന്ന് ആരാ പറഞ്ഞത് നിനക്കിപ്പോൾ എന്താ താമസിക്കാൻ ഒരിടം വേണം അത്രയല്ലേ ഉള്ളു നീ ഇവിടെ നിന്നോടി ഇവിടെ ഒരു റൂം വെറുതെ കിടക്കുവാ

രൂപ : നീ എന്താടാ ഈ പറയുന്നെ ഞാൻ എന്ത് പറഞ്ഞു ഇവിടെ നിക്കും നിന്റെ വീട്ടുകാർ അതിന് സമ്മതിക്കുമോ ഇന്നലെ എനിക്ക് കിടക്കാൻ സ്ഥലം തന്നില്ലേ അത് തന്നെ വലിയ കാര്യമാടാ ഞാൻ വേറെ ഏതെങ്കിലും സ്ഥലം കണ്ടെത്തിക്കൊളാം

Leave a Reply

Your email address will not be published. Required fields are marked *