രൂപ : ഉം.. ടാ എനിക്കൊരു ജോലി കണ്ടുപിടിച്ചു തരുവോ സ്ഥിരമായിട്ട് ഒരു ജോലിയുണ്ടെങ്കിലേ ഇനി എനിക്ക് മുന്നോട്ട് പോകാൻ പറ്റു പടുത്തമൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല
ആദി : ഈ പാതി രാത്രി ഞാൻ ഏത് ജോലി കണ്ടു പിടിക്കാനാ
രൂപ : 😡
ആദി : ഹോ മുഖമെല്ലാം ചുമന്നല്ലോ
രൂപ : നീ എന്നോട് മിണ്ടണ്ട ജോലി ഞാൻ തന്നെ കണ്ടു പിടിച്ചോളാം
ആദി : എന്നാൽ ശെരി ഗുഡ് നൈറ്റ് ഞാൻ അടുത്ത റൂമിൽ കാണും പിന്നെ ഒറ്റക്ക് കിടക്കാൻ പേടിയില്ലല്ലോ അല്ലേ പേടിയാണെങ്കിൽ ഞാൻ ഇവിടെ ഇരിക്കാം
രൂപ : ഒരു പേടിയുമില്ല നീ പൊക്കൊ
ഇത് കേട്ട ആദി ചിരിച്ചുക്കൊണ്ട് റൂമിന് പുറത്തേക്കിറങ്ങി ശേഷം തന്റെ ബെഡിലേക്ക് വന്നു കിടന്നു രൂപയുടെ മുന്നിൽ ചിരിച്ചു കാണിച്ചെങ്കിലും ആദിയുടെ മനസ്സിൽ പല തരത്തിള്ള ചിന്തകൾ വന്നു കൂടിക്കൊണ്ടിരുന്നു
“ദൈവമേ നാളെ അമ്മ വരുബോൾ എന്താകും അവസ്ഥ ഇവളെയെങ്ങാൻ കണ്ടാൽ അതോടെ തീർന്നു ഇവിടെ ഭൂകമ്പം തന്നെ ഉണ്ടാകും പക്ഷെ ഈ ഒരവസ്ഥയിൽ അവളെ എനിക്ക് ഉപേക്ഷിക്കാനും പറ്റില്ല എന്തയാലും അവൾ ഈ വീട്ടിലേക്ക് തന്നെ വരേണ്ടതല്ലേ അതല്പം നേരത്തെ ആയാൽ എന്താ പ്രശ്നം അമ്മ ചിലപ്പോൾ രണ്ട് തല്ല് തന്നെന്നിരിക്കും അത് കൊള്ളാം അവൾക്ക് വേണ്ടിയല്ലെ എന്തയാലും അവളെ ഇനി ഞാൻ ഒരിടത്തേക്കും വിടില്ല ”
ഇത്തരം ചിന്തകളുമായി ആദി പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു
പിറ്റേന്ന് രാവിലെ
“ആദി..ആദി..”
രൂപയുടെ വിളികേട്ടാണ് ആദി രാവിലെ കണ്ണു തുറന്നത്
ആദി : നിനക്ക് ഉറക്കവുമില്ലേടി…🥱
ആദി കണ്ണു തിരുമിക്കൊണ്ട് പറഞ്ഞു
രൂപ : നേരം ഒരുപാടായെടാ ഒന്നെഴുനേൽക്ക്
ആദി : കുറച്ചു കൂടി കഴിയട്ടെ നീ പോയി കിടക്കാൻ നോക്ക്🥱
രൂപ : ടാ ഒരു എക്സ്ട്രാ ബ്രഷ് ഉണ്ടെങ്കിൽ താ എനിക്കൊന്ന് ബ്രഷ് ചെയ്യണം
ആദി : അതൊക്കെ പിന്നെ ചെയ്യാം🥱
രൂപ : ടാ എനിക്ക് പോകണം നീ ഒന്നെഴുനേൽക്ക്