ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു അവൻ തന്റെ കൈ മുറുക്കി ടേബിളിൽ ഇടിച്ചു
രൂപ : ഞാൻ അവന്റെ ചേച്ചിയല്ലേടാ… എന്നിട്ടും…..ഞാൻ ബഹളം വച്ചപ്പോൾ അവൻ എനിക്ക് കാശ് തരാമെന്ന്… ഇനി അവിടെ നിന്നാൽ ചിലപ്പോൾ..
ആദി : മതി.. ഇനി ഒന്നും പറയണ്ട
ഇത്രയും പറഞ്ഞു ആദി വേഗം രൂപയെ കെട്ടിപിടിച്ചു ശേഷം പതിയെ അവളുടെ തലയിൽ തടകി അവളെ ആശ്വസിപ്പിച്ചു അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു കൊണ്ടേയിരുന്നു
ആദി : പോട്ടെടി കരയല്ലേ പ്ലീസ് നീ കരയുന്നത് കാണുബോൾ എനിക്ക് എന്തോ പോലെ തോന്നുവാ അതൊക്കെ കാഴിഞ്ഞില്ലെ ഇനി അതിനെ പറ്റി ഒന്നും ഓർക്കണ്ട
രൂപ : സോറി ആദി ഞാൻ നിന്നെ കുറേ കഷ്ടപ്പെടുത്തി എല്ലാത്തിനും..
ആദി : എടി നീ ഇതൊന്ന് മതിയാക്ക് എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല ഇനി കരഞ്ഞാൽ ഞാൻ നല്ലത് തരും
ഇത് കേട്ട രൂപ പതിയെ കരച്ചിൽ നിർത്തി ശേഷം ആദിയെ വിട്ടുമാറി നിന്നു
കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല ആദി പതിയെ ക്ലോക്കിലേക്ക് നോക്കി
ആദി : ടീ രണ്ട് മണിയായി നിനക്ക് ഉറങ്ങുകയൊന്നും വേണ്ടേ വാ.. എന്തിനാടി ഇങ്ങനെ നോക്കുന്നെ എന്റെ കൂടെ കിടക്കാൻ അല്ല ഇവിടെ വേറെ മുറിയുണ്ട് വാ അല്ലെങ്കിൽ വേണ്ട ഇന്ന് അമ്മയുടെ മുറിയിൽ കിടന്നോ
ഇത്രയും പറഞ്ഞു ആദി തന്റെ അമ്മയുടെ മുറിയിലേക്ക് ചെന്നു ശേഷം ബെഡ്ഡ് വിരിച്ചു
രൂപ : ഞാൻ ചെയ്തോളാം നീ വെറുതെ ബുദ്ധിമുട്ടണ്ട
ആദി :ബുദ്ധിമുട്ടാൻ ഇതെന്താ വല്ല മലമറിക്കുന്ന പണിയുമാണോ ഞാൻ ചെയ്തോളാം ഇത്രയും പറഞ്ഞു ആദി ബെഡ്ഡ് വിരിച്ചു
ആദി : ശെരി കിടന്നോ
രൂപ പതിയെ ബെഡിലേക്ക് കിടന്നു ഇത് കണ്ട ആദി രൂപയുടെ കണ്ണിനു മുകളിലെ പാടിൽ പതിയെ തലോടി
രൂപ : അന്ന് ബ്ലഡ് കൊടുക്കാൻ പോയപ്പോൾ വൈകിയില്ലേ അതിന് കിട്ടിയതാ
ആദി : എനിക്ക് തോന്നി അവര് കുറേ കഷ്ടപ്പെടുത്തി അല്ലേ